Top Stories
എൻ.ആർ.എസ് ഹോസ്പിറ്റലിൽ ജൂണിയർ ഡോക്ടർമാർക്ക് നേരെ ആക്രമണം: മൂന്ന് പേർ അറസ്റ്റിൽ .
2023-11-23 10:51:20
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

 

കൊൽക്കത്ത: സർക്കാർ ഉടമസ്ഥതയിലുള്ള നിൽ സിർകാർ മെഡിക്കൽ കോളേജ് ആശുപത്രി (എൻ.ആർ.എസ്) പരിസരത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജൂണിയർ ഡോക്ടർമാരെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതിന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ആശുപത്രിയുടെ ഒരു ഭാഗത്ത് പണിയെടുക്കുന്ന കെട്ടിട നിർമ്മാണ തൊഴിലാളികളാണ് ഈ മൂന്ന് പേർ. "ജൂണിയർ ഡോക്ടർമാരും നിർമാണത്തൊഴിലാളികളും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രതികളായ തൊഴിലാളികൾ ഡോക്ടർമാരെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അവരിൽ മൂന്നുപേരെ ഞങ്ങൾ അറസ്റ്റ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്." പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

 


velby
More from this section
2024-04-02 11:07:53

Mumbai: Fortis Hospital Mulund has introduced the 'Movement Disorder & DBS Clinic,' a cutting-edge facility specializing in treating various movement disorders like Dystonia, Tremors, Hemifacial Spasm, and Ataxia. Dr. Gurneet Singh Sawhney, Senior Consultant-Neuro and Spine Surgery, along with Dr. Vishal Beri, Facility Director, inaugurated the unit in the presence of successfully treated patients.

2023-10-27 19:51:59

നാഷിക് (മഹാരാഷ്ട്ര): നാഷിക്കിൽ ഡോക്ടറെ തട്ടിക്കൊണ്ടുപോയി 2.10 ലക്ഷം രൂപ കവർന്നതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.

2023-11-03 14:21:24

ഡൽഹി: എട്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയിൽ അപൂർവ്വമായ നോൺ-സർജിക്കൽ വാൽവ് ഇംപ്ലാന്റേഷൻ വിജയകരമായി ചെയ്‌ത്‌ ഡൽഹി ആർമി ഹോസ്പിറ്റലിലെ ഡോക്ടർമാർ. ഇക്കഴിഞ്ഞ ഒക്ടോബർ 28-നായിരുന്നു സംഭവം നടന്നത്.

2023-08-19 18:42:14

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ മൾട്ടി-സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ ശൃംഖലയായ അൽവാർപേട്ടിലെ കാവേരി മെയിൻ ഹോസ്പിറ്റൽ, 24 വയസ്സുള്ള ഒരാളിൽ റോബോട്ടിക് കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി.

2023-09-29 09:56:34

ഗോരക്പൂർ (ഉത്തർ പ്രദേശ്): ഗോരക്പൂർ അംബേദ്‌കർ ക്രോസ്സിങ്ങിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു ലേഡി ഡോക്ടർക്ക് ഒരു ഭീഷണിക്കത്ത് ലഭിച്ചു.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.