നാഷിക് (മഹാരാഷ്ട്ര): നാഷിക്കിൽ ഡോക്ടറെ തട്ടിക്കൊണ്ടുപോയി 2.10 ലക്ഷം രൂപ കവർന്നതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇക്കഴിഞ്ഞ ഒക്ടോബർ 13-നായിരുന്നു സംഭവം നടന്നത്. അന്ന് രാത്രി നന്ദുർ മാധ്മേശ്വറിലുള്ള തൻ്റെ ക്ലിനിക് പൂട്ടി വിൻജൂരിൽ ഡോക്ടർമാരുടെ ഒരു യോഗത്തിൽ പങ്കെടുക്കാനായി ഡോക്ടർ പോകവെ ആയിരുന്നു സംഭവം നടന്നത്. കാറിൽ പോകുകയായിരുന്ന ഡോക്ടറെ ബൈക്കിൽ വന്ന രണ്ടു പേർ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് ഇവർ ഡോക്ടർക്ക് നേരെ തോക്ക് ചൂണ്ടുകയും അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കുകയും ചെയ്‌തു. ശേഷം, ഡോക്ടറുടെ മൊബൈൽ ഫോണും, 9000 രൂപയും, 4 എ.ടി.എം കാർഡുകളും ഇവർ കൈക്കലാക്കി. തുടർന്ന്, എ.ടി.എം കാർഡുകളുടെ പിൻ നമ്പർ ഡോക്ടറെ ഭീഷണിപ്പെടുത്തി മനസ്സിലാക്കിയ അക്രമികൾ 2.10 ലക്ഷം രൂപ എടുക്കുകയും ചെയ്‌തു.
ഒടുവിൽ ഡോക്ടറെ ഒരു തുണി ഉപയോഗിച്ച് ബന്ധിച്ചതിന് ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഒരു വിധത്തിൽ സ്വയം കെട്ടഴിച്ചതിന് ശേഷം ഡോക്ടർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. വലിയ താമസമില്ലാതെ തന്നെ ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. നൈറ്റലെ സ്വദേശിയായ ശ്രാവൺ (26), രാജൂർ റോഡ് സ്വദേശിയായ നിതീഷ് (32), ചത്രപതി സാംബാജിനഗർ സ്വദേശിയായ സച്ചിൻ (25) എന്നിവരാണ് പിടിയിലായത്. ശേഷം, പ്രതികളെ കോടതിയിൽ ഹാജരാക്കുകയും കോടതി ഇവരെ പോലീസ് കസ്റ്റഡിയിൽ 5 ദിവസം റിമാൻഡ് ചെയ്യാനും ഉത്തരവിട്ടു. ഈ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Doctors in Maharashtra to Protest Over Homeopathy-Allopathy Registration
After nearly four decades of practicing in Assam and Bengal, where he purportedly "retired" in 2005, an alleged "fraudulent" doctor has been arrested in the city.
Punjab Doctor Sets World Record by Curing 117-Cm Fistula with Ayurveda
ഭോപ്പാൽ (മധ്യ പ്രദേശ്): കടബാധ്യതയെ തുടർന്ന് മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ഒരു ഡോക്ടർ ദമ്പതിമാർ അവരുടെ വീട്ടിൽ ആത്മഹത്യ ചെയ്തതായി പോലീസ് പറഞ്ഞു.
India Sees Dip in COVID-19 Cases, But Doctors Urge Caution Over New Variants
We have various options to advertise with us including Events, Advertorials, Banners, Mailers, etc.