എറണാകുളം: അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ 110 വയസ്സുള്ള ഒരു സ്ത്രീയുടെ ഇടുപ്പ് ഒടിവ് ശസ്ത്രക്രിയ (ഹിപ് സർജറി) വിജയകരമായി നടത്തി. തൃശൂർ ചാവക്കാട് സ്വദേശിനിയായ ഫാത്തിമയ്ക്കാണ് ഒരു അപകടത്തെ തുടർന്ന് ഇടുപ്പ് ഒടിഞ്ഞത്. ഇത് കാരണം സ്ഥിരം ചെയ്യുന്ന കാര്യങ്ങൾ നിർവഹിക്കാനാവാതെ കടുത്ത വേദനയോടെയാണ് ഇവർ ആശുപത്രിയിൽ എത്തിയത്. ഒടിഞ്ഞ ഇടുപ്പ് മൂലം മൂത്രമൊഴിക്കൽ, ചലനം തുടങ്ങിയ അടിസ്ഥാന പ്രവർത്തനങ്ങൾ പോലും ഇവർക്ക് കൃത്യമായി ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല. കടുത്ത വേദനയായിരുന്നു ഇതിന് കാരണം. ഫാത്തിമയുടെ ബുദ്ദിമുട്ട് വ്യക്തമായി മനസ്സിലാക്കിയ അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിലെ ഡോക്ടർമാർ ഇവരിൽ ഫാസിയ ഇലിയാക്ക ബ്ലോക്ക് എന്ന ഒരു സാങ്കേതികവിദ്യ പ്രയോഗിച്ചു. ഈ സാങ്കേതികവിദ്യ കാരണം 12 മണിക്കൂറാണ് ഫാത്തിമയ്ക്ക് വേദനയിൽ നിന്നും ആശ്വാസം ലഭിച്ചത്. ഈ സമയത്താണ് ഇവരിൽ ശസ്ത്രക്രിയ നടത്തിയതും. ഡോ. പ്രിൻസ് ഷാനവാസ് ഖാൻ നേതൃത്വം നൽകിയ സംഘം വെറും അര മണിക്കൂർ കൊണ്ട് ശസ്ത്രക്രിയ പൂർത്തിയാക്കുകയും ചെയ്‌തു. തുടർന്ന് ഫാത്തിമയെ രണ്ട് മണിക്കൂർ നിരീക്ഷണത്തിൽ വെക്കുകയും ഒരു ദിവസം ഐ.സി.യുവിൽ ആക്കുകയും ചെയ്‌തു. ശസ്ത്രക്രിയയെ തുടർന്ന് ഫാത്തിമ ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്. മുൻപത്തെ പോലെ വേദനയൊന്നും ഇല്ലെന്ന് ഇവർ അറിയിച്ചു. ഈ സംഭവത്തോട് കൂടി അപ്പോളോ അഡ്‌ലക്‌സ് ഹോസ്‌പിറ്റൽ മെഡിക്കൽ ലോകത്തിലെ വലിയ ഒരു നാഴികക്കല്ല് പിന്നിടുക മാത്രമല്ല ചെയ്‌തത് മുതിർന്ന പൗരന്മാർ ഉൾപ്പടെ ആർക്ക്, എപ്പോൾ വേണമെങ്കിലും മികച്ച ചികിത്സക്കായി തങ്ങളുടെ ആശുപത്രിയെ ആശ്രയിക്കാം എന്ന് ഊന്നിപ്പറയുകയുമാണ്.
ഗുരുഗ്രാം (ഹരിയാന): സെക്ടർ 51ലെ സർവീസ് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഗുരുഗ്രാമിലെ ഒരു ഡോക്ടർ ദമ്പതികളെയും അവരുടെ കുടുംബാംഗങ്ങളെയും 15 പേരടങ്ങുന്ന സംഘം ആക്രമിച്ചു.
കോട്ടയം: പ്രമുഖ ശിശുരോഗ വിദഗ്ധനും കെ.സി. കോലഞ്ചേരിയിലെ മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ ആശുപത്രിയുടെ സ്ഥാപക മെഡിക്കൽ ഡയറക്ടറുമായ കെ.സി മാമ്മൻ അന്തരിച്ചു.
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരെ അധിക്ഷേപിച്ചതിന്റെ പേരിൽ കോങ്ങാട് MLA ശാന്തകുമാറിക്കെതിരെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പരാതി നൽകി. വ്യാഴായ്ച്ച രാത്രിയായിരുന്നു സംഭവം. പനി ബാധിച്ച തന്റെ ഭർത്താവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ MLA എത്തുന്നത്. രാത്രി ഏകദേശം 8.15 ഓടെ ആയിരുന്നു ഇരുവരും എത്തിയിരുന്നത്.
പാലക്കാട്: പാലക്കാട്ട് ആയുർവേദ ഡോക്ടർ (32) സ്വന്തം വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22-ന് രാത്രി 9-നും 10.45-നും ഇടയിൽ ആയിരുന്നു സംഭവം നടന്നത്. വാഷ് റൂമിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു ഡോക്ടറെ കണ്ടത്. ഉടൻ തന്നെ കൂട്ടനാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇവരെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡോക്ടർമാരുടെയും മറ്റു ആരോഗ്യ പ്രവർത്തരുടെയും സുരക്ഷ കണക്കിലെടുത്ത് ലോക് സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് ശശി തരൂർ എം പി. കൊല്ലപ്പെട്ട ഡോക്‌ടർ വന്ദന ദാസിന്റെ മാതാപിതാക്കൾക്ക് നൽകിയ വാക്ക് പാലിച്ചാണ് ആരോഗ്യ പ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനുള്ള ബിൽ ലോക്‌സഭയിൽ താൻ അവതരിപ്പിച്ചതെന്ന് ശശി തരൂർ പറഞ്ഞു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.