പിംപ്രി (മഹാരാഷ്ട്ര): ചികിത്സയ്ക്കിടെ രോഗി മരിച്ചതിനെ തുടർന്ന് പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ വൈ.സി.എം ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ മകൻ മർദ്ധിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് പിംപ്രി പൊലീസ് സ്റ്റേഷനിൽ ഒരു യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. പിംപ്രിയിലെ വൈ.സി.എം ഹോസ്പിറ്റലിലെ റസിഡന്റ് ഡോക്ടറും സുകാർവാർ പേട്ടിലെ കോട്ടേശ്വർ കോളനിയിൽ താമസിക്കുന്ന 25 കാരനായ ഡോ. ഋഷികേശ് കുഡാലെയാണ് പിംപ്രി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഐ.പി.സി 353, 332, 504, മഹാരാഷ്ട്ര മെഡിക്കൽ സർവീസ് പേഴ്സൺസ് ആന്റ് മെഡിക്കൽ സർവീസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് 2010 സെക്ഷൻ 3, 4 എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം വാഗോളി സ്വദേശിയായ മഹേഷ് രാജാറാം കുംഭറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മഹേഷിന്റെ പിതാവ് മഹേഷ് കുംഭാർ ചികിത്സയിലായിരുന്ന ഐ.സി.യു വാർഡിലായിരുന്നു സംഭവം നടന്നത്. ആശുപത്രി ജീവനക്കാരും ഡോക്ടർ കുഡാലെയും അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും മഹേഷിന്റെ പിതാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർന്ന്,
മരണവിവരം ഡോക്ടറും ജീവനക്കാരും ഉടൻ തന്നെ കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ്, മരിച്ചയാളുടെ മകൻ മഹേഷ് കുംഭാർ, പിതാവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഡോക്ടർ കുഡാലെയെ സമീപിച്ചു. തന്റെ പിതാവിന്റെ മരണവാർത്ത കേട്ട അദ്ദേഹത്തിന് ഇത് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ശേഷം, മഹേഷ് അക്രമാസക്തനാകുകയും ഡോക്ടർ കുഡാലെയെ ആക്രമിക്കുകയും ചെയ്തു. ഡോ. കുഡാലെയുടെ പരാതിയെത്തുടർന്ന് വിഷയത്തിൽ സമഗ്രമായ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.
According to information obtained through the RTI from the Medical Counselling Committee (MCC), it has been disclosed that 242 medical aspirants have been disqualified from participating in the upcoming NEET-PG 2024 examination scheduled for July 7, 2024.
ഇത് ഒരു വ്യക്തിയുടെ അതിജീവനത്തിൻറെ കഥയാണ്. ഈ കഥയിൽ ആ വ്യക്തിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്നതിൽ നിർണായക പങ്ക് വഹിച്ചത് ഒരു ഇന്ത്യൻ ഡോക്ടറും. 2020-ൽ കോവിഡ് 19 സംഹാരതാണ്ഡവം ആടിയപ്പോൾ ആണ് ഈ സംഭവം നടക്കുന്നത്. UK-ലെ ബിർമിങ്ഹാമിൽ ആയിരുന്നു സംഭവം.
ബെഗുസരായ് (ബീഹാർ): ബീഹാറിലെ ബെഗുസരായിൽ ക്ലിനിക് നടത്തുന്ന ഡോ. രൂപേഷ് കുമാർ എന്ന പീഡിയാർട്ടീഷൻ ഡോക്ടർക്ക് കഴിഞ്ഞ ദിവസം സ്പീഡ് പോസ്റ്റ് വഴി ഒരു ഭീഷണിക്കത്ത് ലഭിച്ചു.
ഭുബനേശ്വർ: ഒഡീഷയിലെ കെന്ദുജാർ ജില്ലയിൽ വിരമിച്ച ഡോക്ടറെ അടച്ചിട്ട മുറിക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഡോ. ബൽറാം സാഹു ആണ് മരണപ്പെട്ടത്.
On Wednesday in Fatehpur city, Uttar Pradesh, three individuals, including a doctor, lost their lives when the car they were in collided with a utility pole, as per the police statement.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.