ഭുബനേശ്വർ: ഒഡീഷയിലെ കെന്ദുജാർ ജില്ലയിൽ വിരമിച്ച ഡോക്ടറെ അടച്ചിട്ട മുറിക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഡോ. ബൽറാം സാഹു ആണ് മരണപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം, സർവീസിൽ നിന്ന് വിരമിച്ച ശേഷം ഡോ. ബൽറാം സാഹു കെന്ദുജാർ സദർ പോലീസ് പരിധിയിലെ മഹാദെയ്ജോഡ ഗ്രാമത്തിലെ തൻ്റെ വീട്ടിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഡോക്ടർ അവിവാഹിതനായിരുന്നു. ഡോക്ടറുടെ ബന്ധുക്കൾ ഒഡീഷയ്ക്ക് പുറത്ത് താമസമാക്കിയതിനാൽ ഇവർ വല്ലപ്പോഴും മാത്രമായിരുന്നു ഡോക്ടറെ കാണാൻ വന്നിരുന്നത്. ഡോ. ബൽറാമിന് തൻ്റെ ഗ്രാമം ഏറെ പ്രിയപ്പെട്ടതായിരുന്നു. അത് കൊണ്ടാണ് അദ്ദേഹം തൻ്റെ ബന്ധുക്കളുടെ കൂടെ പോകാതിരുന്നത്. അങ്ങനെയിരിക്കെ രണ്ട് ദിവസമായി ഡോക്ടറെ കാണാത്തതിനാലും വീട് അകത്ത് നിന്ന് പൂട്ടിയതിനാലും അയൽക്കാരിൽ ചിലർക്ക് സംശയം തോന്നുകയായിരുന്നു. ഡോക്ടറെ അന്വേഷിച്ച് ചെന്നപ്പോൾ ഇദ്ദേഹത്തിൻ്റെ വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് വീട്ടിനുള്ളിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടത്. ശേഷം പോലീസ് ഡോക്ടറുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. ഡോക്ടറുടെ മരണ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടുമില്ലെന്നും പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ. സംഭവവും ആയി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും പോലീസ് പറഞ്ഞു.
A study conducted by the Goa unit of the Indian Medical Association indicates that 42 percent of physicians in the state of Goa show symptoms of burnout.
Coimbatore: Late on Friday, Shyam Kumar, a 32-year-old doctor at a leading hospital in Coimbatore, was robbed of Rs 70,000 by two individuals at sickle point.
ഇനി രണ്ടു മെഡിക്കൽ ഡിഗ്രികൾ ഒന്നിച്ചു നേടാം!
West Bengal CM Suspends 12 Doctors Following Pregnant Woman's Death Due to Alleged Medical Negligence
ഛത്രപതി സാംഭാജിനഗർ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള ഘാട്ടി ഹോസ്പിറ്റലിലെ ഒരു വനിതാ ഡോക്ടർക്ക് നേരെ ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമണം. റസിഡന്റ് ഡോക്ടറായ പ്രീതി ഭോഗിയാണ് ആക്രമണത്തിന് ഇരയായത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.