മെഡിക്കൽ രംഗത്ത് വലിയ മാറ്റം വരാൻ പോകുകയാണ്. അതിന് മുന്നോടിയായുള്ള ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിൽ ഒന്ന് അലോപ്പതിയും ആയുർവേദവും ഇനി വിദ്യാർത്ഥികൾക്ക് ഒന്നിച്ചു പഠിക്കാം എന്നതാണ്. അഞ്ചര വർഷത്തേക്കായിരിക്കും കോഴ്സ്. ഈ ഡ്യുവൽ ഡിഗ്രി അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ കോഴ്‌സ് ഏതാനും മാസങ്ങൾ കൊണ്ട് തന്നെ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കടുത്ത എതിർപ്പ് തുടരുന്നതിനിടെയാണ് കോഴ്സിന് അനുമതി ലഭിച്ചിരിക്കുന്നത്.
വരും മാസങ്ങളിൽ തന്നെ പോണ്ടിച്ചേരിയിലുള്ള JIPMER-ൽ കോഴ്സ് ആരംഭിക്കും. അഞ്ചര വർഷത്തെ കോഴ്‌സും തുടർന്ന് ഒരു വർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പും കോഴ്സ് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉണ്ടായിരിക്കുന്നതാണ് . കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് എം.ബി.ബി.എസിലും ബി.എ.എം.എസിലും ബിരുദം ലഭിക്കും, ഇതോടൊപ്പം തന്നെ രണ്ടു വിഷയങ്ങളിലും പ്രാക്ടീസ് ചെയ്യാനുള്ള അർഹതയും ലഭിക്കും.സിലബസ് തയ്യാറാക്കുന്നതിനായി ഏതാനും മാസങ്ങൾക്കു മുമ്പ് കേന്ദ്രം തയ്യാറാക്കിയ സമിതി യോഗം ചേരുകയും വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
എംബിബിഎസ്/ബിഎഎംഎസ് ഡ്യുവൽ ബിരുദമുള്ളവർക്ക് അലോപ്പതിയിലും ആയുർവേദത്തിലും പിജിക്ക് അർഹത നേടാൻ കഴിയും. എന്നാൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി കൂടിയാലോചന ചെയ്യാതെയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത് എന്നും ഏത് ഡോക്ടറെ തിരഞ്ഞെടുക്കണം എന്നത് രോഗിയുടെ അവകാശമാണ് എന്നും അത് ഇല്ലാതാക്കുന്ന നടപടിയാണ് രണ്ടു വിഷയങ്ങളിലും ഒരേസമയം ബിരുദം നേടാൻ കഴിയുന്നത് എന്നും ഐഎംഎ പറയുന്നു. ഈ തീരുമാനത്തിൽ നിന്നും കേന്ദ്രം പിന്നോട്ടു പോകണം എന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അഭിപ്രായപ്പെടുന്നത്.
ന്യൂ ഡൽഹി: പി.ജി മെഡിക്കൽ കൗൺസലിംഗ് ഇനി മുതൽ ഓൺലൈനിലൂടെ മാത്രമാകും നടക്കുക എന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) അറിയിച്ചു.
ബാരാബങ്കി (ഉത്തർ പ്രദേശ്): ബാരാബങ്കിയിലെ ലഖ്‌നൗ-അയോധ്യ ഹൈവേയിൽ സഫ്ദർഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ 39 കാരനായ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി.
ചെന്നൈ: മദ്രാസ് മെഡിക്കൽ കോളേജിലെ ഒരു അസിസ്റ്റൻറ് പ്രൊഫസറിനെ (42) അൽവാർപേട്ടിലെ സ്വന്തം അപ്പാർട്മെന്റിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ഭാഗികമായി ജീർണിച്ച അവസ്ഥയിൽ ആയിരുന്നു ഇദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. മദ്രാസ് മെഡിക്കൽ കോളേജിലെ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. യു കാർത്തിയാണ് മരിച്ചത്.
Chennai: A postgraduate student at Madras Medical College narrowly escaped an attempted murder on Saturday night outside Rajiv Gandhi Government General Hospital in Chennai.
Delhi Reports 23 COVID-19 Cases; Health Minister Urges Calm
We have various options to advertise with us including Events, Advertorials, Banners, Mailers, etc.