ബാരാബങ്കി (ഉത്തർ പ്രദേശ്): ബാരാബങ്കിയിലെ ലഖ്‌നൗ-അയോധ്യ ഹൈവേയിൽ സഫ്ദർഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ 39 കാരനായ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച മൃതദേഹം കണ്ട പെട്രോൾ പമ്പ് ജീവനക്കാർ പോലീസിനെ അറിയിക്കുന്നത് വരെ കാർ 24 മണിക്കൂറിലധികം അവിടെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ബരാബങ്കി നഗരത്തിലെ ശുക്ലായ് പ്രദേശത്തെ താമസക്കാരനായ ഡോക്ടർ മുഹമ്മദ് കാഷിഫ് ആണ് മരിച്ചതെന്ന് സഫ്ദർഗഞ്ച് പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള അഡീഷണൽ ഇൻസ്പെക്ടർ ഡി.സി ഗുപ്ത പറഞ്ഞു. കാറിൽ ഛർദ്ദിയുടെ പാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനാൽ കാഷിഫിന്റെ കുടുംബാംഗങ്ങൾ മണിക്കൂറുകളോളം അദ്ദേഹത്തെ തിരയുകയായിരുന്നുവെന്ന് ഇൻസ്പെക്ടർ പറഞ്ഞു. അയോധ്യ ജില്ലയിലെ തന്റെ ക്ലിനിക്കിലേക്ക് പോകാനായി രാവിലെ വീട്ടിൽ നിന്നിറങ്ങിയ അദ്ദേഹം അവിടെ എത്തിയിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.
ബരാസത് (കൊൽക്കത്ത): നാഷണൽ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായ പൃഥ്വിരാജ് ദാസ് (21) ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ടു.
ഡൽഹി: എട്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയിൽ അപൂർവ്വമായ നോൺ-സർജിക്കൽ വാൽവ് ഇംപ്ലാന്റേഷൻ വിജയകരമായി ചെയ്ത് ഡൽഹി ആർമി ഹോസ്പിറ്റലിലെ ഡോക്ടർമാർ. ഇക്കഴിഞ്ഞ ഒക്ടോബർ 28-നായിരുന്നു സംഭവം നടന്നത്.
Two Fake Doctors Arrested in Odisha's Ganjam District
IT Engineer's Severed Hand Successfully Reattached in Nashik
Orissa High Court Fines Doctor ₹10,000 for False Padma Shri Claim
We have various options to advertise with us including Events, Advertorials, Banners, Mailers, etc.