ഇത് ഒരു വ്യക്തിയുടെ അതിജീവനത്തിൻറെ കഥയാണ്. ഈ കഥയിൽ ആ വ്യക്തിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്നതിൽ നിർണായക പങ്ക് വഹിച്ചത് ഒരു ഇന്ത്യൻ ഡോക്ടറും. 2020-ൽ കോവിഡ് 19 സംഹാരതാണ്ഡവം ആടിയപ്പോൾ ആണ് ഈ സംഭവം നടക്കുന്നത്. UK-ലെ ബിർമിങ്ഹാമിൽ ആയിരുന്നു സംഭവം. സർബിജിത് സിംഗ് എന്ന 39 -കാരൻ കോവിഡ് പോസിറ്റീവായി അദ്ദേഹത്തിൻ്റെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. ഈ സമയം സർബിജിത്തിന്റെ ഭാര്യ തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു(5 മാസം ഗർഭിണിയായിരുന്നു). ബിർമിംഗ്ഹാമിലെ ഗ്രേറ്റ് ബാറിലെ ഹെൽത്ത് ആൻഡ് വെൽബീങ് ഓഫീസർ ആയിരുന്നു ഇദ്ദേഹം. വിശ്രമവേളയിലെ ഒരു ദിവസം ഇദ്ദേഹത്തിന്റെ ധമനിയിലെ രക്തം കട്ട പിടിക്കുകയും ഇത് കടുത്ത നെഞ്ച് വേദനയിലേക്ക് നയിക്കുകയും ചെയ്തു. ഉടൻ തന്നെ സർബിജിത്തിനെ ബിർമിംഗ്ഹാമിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വെച്ച് സർബിജിത്തിന് ഹൃദയസ്തംഭനം സംഭവിക്കുകയും അദ്ദേഹം മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയുമായിരുന്നു. പുനരുത്തേജനം പരാജയപ്പെട്ടതോടെ 45 മിനിറ്റോളം ഇദ്ദേഹത്തിന് രക്തസമ്മർദ്ദമോ പൾസോ ഇല്ലായിരുന്നു. അങ്ങനെ സർബിജിത്തിൻറെ കാര്യത്തിൽ ഇനി ഒന്നും ചെയ്യാൻ ഇല്ലാതെ ഡോക്ടർമാർ എല്ലാവരും എല്ലാ പ്രതീക്ഷകളും കൈവിട്ടു നിൽക്കുമ്പോഴാണ് ദേവവദൂതനെ പോലെ അയാൾ വന്നത്. കാർഡിയോളോജിസ്റ് ആയ ഡോ.അരിജിത് ഘോഷ്. സർബിജിത്തിന് റിഫ്രാക്ടറി കാർഡിയാക് അറസ്റ്റ് ആയിരുന്നു. റിഫ്രാക്ടറി കാർഡിയാക് അറസ്റ്റ് എന്ന വാക്കിന്റെ അർത്ഥം രോഗി 3 ഷോക്കുകളോട് പ്രതികരിക്കുന്നതിൽ പരാജയപ്പെടുന്നതാണ്. റിഫ്രാക്റ്ററി കാർഡിയാക് അറസ്റ്റിന് മാർഗരേഖയോ ചികിത്സയോ ഇല്ല. ഈ ഘട്ടത്തിലാണ് ഡോ.ഘോഷ് "ഡബിൾ സീക്യൂൻഷ്യൽ എക്‌സ്‌റ്റേണൽ ഡിഫിബ്രില്ലേഷൻ" എന്ന ചികിത്സാരീതി സർബജിത്തിൽ ചെയ്യാൻ തീരുമാനിക്കുന്നത്. ഈ ചികിത്സാരീതി UK-ൽ വളരെ വിരളമായി മാത്രമേ അത് വരെ ഉപയോഗിച്ചിരുന്നുള്ളൂ. രണ്ട് ഡീഫിബ്രിലേറ്ററുകൾ ഉപയോഗിച്ച്, ഒന്ന് രോഗിയുടെ മുൻഭാഗത്തും ഒരെണ്ണം പുറകിലും വയ്ക്കുകയും ശേഷം പരമാവധി ഡോസിൽ രോഗിക്ക് ഷോക്ക് കൊടുക്കുകയും ചെയ്യുന്ന ചികിത്സാരീതി ആണ് ഇത്. ഈ ചികിത്സാരീതിയെക്കുറിച്ച് താൻ മുൻപ് ഒരുപാട് ഗവേഷണം ചെയ്തിട്ടുണ്ടെന്നും സർബിജിത്തിന്റെ ജീവൻ രക്ഷിക്കാൻ ഇപ്പോൾ ഇതല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്നും ഡോ.ഘോഷ് പറഞ്ഞു. പിന്നെ ഒട്ടും വൈകിയില്ല ഡോ.ഘോഷിൻറെ നേതൃത്വത്തിൽ ഡബിൾ സീക്യൂൻഷ്യൽ എക്‌സ്‌റ്റേണൽ ഡിഫിബ്രില്ലേഷൻ സർബിജിത്തിൽ ചെയ്തു. ചികിത്സക്ക് ശേഷം ഉടൻ തന്നെ ഇദ്ദേഹത്തെ അടിയന്തര കൊറോണറി ആൻജിയോപ്ലാസ്റ്റി ചെയ്യാൻ കാർഡിയാക് കാത്ത് ലാബിലേക്ക് കൊണ്ട് പോയി. അങ്ങനെ മണിക്കൂറുകളുടെ കഠിനാധ്വാനത്തിന് ശേഷം സർബിജിത് സിംഗിൻറെ ജീവൻ രക്ഷിക്കാൻ ഡോ.അരിജിത് ഘോഷിൻറെ നേതൃത്വത്തിലുള്ള ടീമിനായി. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം സർബിജിത് പൂർണ ആരോഗ്യവാനായിരിക്കുന്നു. UK-ൽ കാടുകളിൽ നടക്കാറുള്ള "വോൾഫ് റൺ" എന്ന കാഠിന്യമേറിയ ഓട്ടമത്സരത്തിൽ 5000 മീറ്റർ ഇദ്ദേഹം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. തൻറെ ജീവൻ രക്ഷിച്ച ഡോ.അരിജിത് ഘോഷിനോട് തീർത്താൽ തീരാത്ത സ്നേഹവും കടപ്പാടും ഉണ്ട് സർബിജിത്തിന്. ഒരു ദിവസം ഡോ.ഘോഷിനെ വീഡിയോ കോൾ ചെയ്ത അദ്ദേഹം പറഞ്ഞത്- "ഒരുപാട് നന്ദിയുണ്ട് സുഹൃത്തേ. നിങ്ങൾ കാരണം എനിക്ക് എന്റെ 40-മത്തെ ജന്മദിനം ആഘോഷിക്കാൻ കഴിഞ്ഞു. നിങ്ങൾ കാരണം എനിക്ക് എന്റെ മൂന്നാമത്തെ മകളുടെ ജനനം കാണാനായി. എനിക്ക് പുതിയൊരു ജീവിതം തന്നു. എല്ലാത്തിനും നന്ദി.". "ഇത് സാധ്യമായത് എന്റെ മിടുക്ക് കൊണ്ട് മാത്രമല്ല മിസ്റ്റർ സിംഗിന്റെ ആത്മവിശ്വാസവും മെന്റൽ സ്ട്രെങ്തും കൊണ്ട് കൂടിയാണ്. അത് കൊണ്ടാണ് അദ്ദേഹം ഈ കഠിനമായ അവസ്ഥയെ അതിജീവിച്ചത്." ഡോ.ഘോഷിന്റെ വാക്കുകൾ. ഈ സംഭവം മെഡിക്കൽ ലോകത്തിന് ഏറെ അഭിമാനകരമായി. ഇങ്ങനെ എത്ര എത്ര ജീവനുകൾ ഡോക്ടർമാരും മറ്റു ആരോഗ്യ പ്രവർത്തകരും ചേർന്ന് രക്ഷിച്ചിരിക്കുന്നു. ചിലർക്ക് എങ്കിലും ഉള്ള സംശയം ആണ് എന്ത് കൊണ്ടാണ് ആരോഗ്യപ്രവർത്തകരെ ലോകം ഇങ്ങനെ വികാരപരമായി സ്നേഹിക്കുന്നത് എന്ന്. അതിനുള്ള ഉത്തരം ദാ ഇതൊക്കെ തന്നെ. സ്വന്തം ജീവൻ വരെ റിസ്ക് എടുത്ത് മറ്റുള്ളവരെ രക്ഷിക്കുന്ന ഇവരെ "മാലാഖമാർ" എന്നല്ലാതെ വേറെ എന്ത് വിളിക്കാൻ.
Doctor Stabbed at Government Hospital in Srivilliputtur
Andhra Pradesh Doctors Protest Against Promotions, Government Orders Probe
ചെന്നൈ: ഹൃദയ, ശ്വാസകോശ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയിലെ സമർപ്പണത്തിനും വൈദഗ്ധ്യത്തിനും ചെന്നൈയിലെ കാവേരി ഹോസ്പിറ്റലിന് അവാർഡ് സമ്മാനിച്ച് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പ്ലാന്റ് അതോറിറ്റി.
Hyderabad: The Telangana State Medical Council (TSMC) has established special committees to combat quackery within the medical profession, in accordance with Section 8 of the Telangana Medical Practitioners Registration Amended Act 10 of 2013.
Doctors in Jaipur Remove World's Longest Hairball from Teen Girl's Stomach
We have various options to advertise with us including Events, Advertorials, Banners, Mailers, etc.