ജംഷഡ്‌പൂർ: ജംഷെദ്‌പൂരിലെ മഹാത്മാ ഗാന്ധി മെമ്മോറിയൽ (എം.ജി.എം) മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ രോഗിയുടെ ബന്ധുക്കളുടെ ആക്രമണം. പോസ്റ്റ് ഗ്രജുവേറ്റ് ഒന്നാം വർഷ വിദ്യാർത്ഥി കൂടിയാണ് അക്രമത്തിന് ഇരയായ ഡോക്ടർ. ഡോ. കമലേഷ് ഒറോനാണ് ആക്രമണത്തിന് ഇരയായത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 19-ന് ആയിരുന്നു സംഭവം നടന്നത്. അർധരാത്രി 12 മണിക്ക് ശക്തമായ പനിയുമായി നാലര വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി ആശുപത്രയിൽ എത്തുകയായിരുന്നു. ആ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ഡോ. കമലേഷ് ആയിരുന്നു. കുട്ടിയെ ചികിൽസിച്ചതിന് ശേഷം കുട്ടിയുടെ ഗുരുതരാവസ്ഥയെ പറ്റി ഡോ. കമലേഷ് കുട്ടിയുടെ മാതാപിതാക്കളോട് വിശദീകരിച്ചു. മലേറിയയുടെ ലക്ഷണങ്ങൾ ആയിരുന്നു രോഗിക്ക് ഉണ്ടായിരുന്നത്. എന്നാൽ ചികിത്സയ്ക്കിടെ പെൺകുട്ടി മരണപ്പെട്ടു. സംഭവത്തിൽ കലി പൂണ്ട പെൺകുട്ടിയുടെ മാതാപിതാക്കളും മറ്റു കുടുംബക്കാരും ഡോ. കമലേഷിനെ കുറ്റപ്പെടുത്തി. ശേഷം പുലർച്ചെ 1 മണിക്ക് 10 മുതൽ 15 പേർ അടങ്ങുന്ന സംഘം ഡോക്ടറുടെ ചേമ്പറിൽ അതിക്രമിച്ച് കയറുകയും ഡോക്ടറെ ആക്രമിക്കുകയും ചെയ്‌തു. ചില ഹോസ്‌പിറ്റൽ സ്റ്റാഫുകൾ ഡോക്ടറുടെ രക്ഷയ്ക്കായി എത്തിയെങ്കിലും അവർ ഒരുപാട് വൈകിയിരുന്നു. അപ്പോഴേക്കും ഡോക്ടർക്ക് സാരമായി പരിക്കേറ്റിരുന്നു. ആക്രമണത്തിൽ ഡോക്ടറുടെ തലക്ക് പരിക്കേറ്റു. ഇതിനെത്തുടർന്ന് എം.ജി.എം ആശുപത്രിയിലെ ഡോക്ടർമാർ, നേഴ്‌സുമാർ, മറ്റു സ്റ്റാഫുമാർ എന്നിവർ തങ്ങളുടെ ജോലി നിർത്തി വെച്ച് സമരം ചെയ്‌തു. എമർജൻസി കേസുകൾ മാത്രമാണ് ഇവർ അറ്റൻഡ് ചെയ്‌തത്. "പെൺകുട്ടിയെ രക്ഷിക്കാൻ ഞങ്ങൾ ഞങ്ങളുടെ പരമാവധി ശ്രമിച്ചു. ചികിത്സക്കിടെ കൃത്യമായി കുട്ടിയുടെ കണ്ടീഷൻ കുട്ടിയുടെ മാതാപിതാക്കളെ ഞങ്ങൾ അറിയിച്ചു കൊണ്ടിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ ഞങ്ങൾക്ക് കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇതിനെത്തുടർന്ന് കുട്ടിയുടെ കുടുംബക്കാർ ഞങ്ങളെ ആക്രമിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങൾ ഒരിക്കലും വെച്ച് പൊറുപ്പിക്കാൻ പാടില്ലെന്ന് മറ്റു ഡോക്ടർമാർ പറഞ്ഞു. ഞങ്ങൾക്ക് വേണ്ടത് മറ്റൊന്നുമല്ല, സുരക്ഷയാണ്." സംഭവത്തിന് ശേഷം ഡോ. കമലേഷിൻ്റെ വാക്കുകൾ. ഡോക്ടറെ ആക്രമിച്ചവരെ 24 മണിക്കൂറിനുള്ളിൽ പിടികൂടുമെന്ന് സബ് ഡിവിഷണൽ ഓഫീസർ ആയ പീയുഷ് സിൻഹ ഉറപ്പ് നൽകിയപ്പോഴാണ് ഡോക്ടർമാർ സമരം അവസാനിപ്പിച്ച് തിരികെ ജോലിയിൽ പ്രവേശിച്ചത്.
Massive Recruitment Drive Begins in West Bengal’s Health Department
Faridabad: Amrita Hospital in Faridabad has achieved a milestone by successfully performing two pulmonary valve replacements using the Harmony Transcatheter Pulmonary Valve (TPV) system.
Shimla (Himachal Pradesh): Himachal Pradesh's health services were significantly impacted today as doctors in all government hospitals, with the exception of medical colleges, collectively took mass casual leave.
Two Fake Doctors Arrested in Odisha's Ganjam District
Gujarat Medical Council Suspends Two Doctors for PMJAY Scheme Misconduct
We have various options to advertise with us including Events, Advertorials, Banners, Mailers, etc.