Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ഗാസിയാബാദിലെ സർക്കാർ ഡോക്ടറുടെ ഫ്ലാറ്റ് കള്ളന്മാർ അടിച്ചു തകർത്തു: ശേഷം മോഷണം.
2023-08-21 18:18:48
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഗാസിയാബാദ്: സ്വാതന്ത്ര്യ ദിനത്തിൽ പോലും സ്വാതന്ത്ര്യം ലഭിക്കാതെ ഡോക്ടർമാർ. സ്വാതന്ത്ര്യ ദിനത്തിൽ ഗാസിയാബാദിലെ സർക്കാർ ഡോക്ടറുടെ ഫ്ലാറ്റ് അജ്ഞാതരായ ചിലർ അടിച്ചു തകർക്കുകയും ശേഷം ഫ്ലാറ്റിൽ കയറി മോഷണം നടത്തുകയും ചെയ്തു. ഗാസിയാബാദിലെ ഷാലിമാർ ഗാർഡൻ പ്രദേശത്തെ ഹൗസിംഗ് സൊസൈറ്റിയിലായിരുന്നു ഡോക്ടറുടെ ഫ്ലാറ്റ്. ലക്ഷങ്ങൾ വിലമതിക്കുന്ന പണവും ആഭരണങ്ങളുമാണ് ഫ്ലാറ്റിൽ നിന്നും മോഷ്ടാക്കൾ കവർന്നത്. ഡൽഹി ഷഹ്ദാരയിലെ സിവിൽ ഹോസ്പിറ്റലിലെ ഫിസിഷ്യൻ ഡോ ലളിത് മോഹൻ കൗശികിന്റെ ഫ്ലാറ്റിലാണ് സംഭവം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച താനും തൻ്റെ കുടുംബവും രാവിലെ 11 മണിക്ക് പുറത്തു പോയി രാത്രി 9.30-ന് ആണ് വീട്ടിലേക്ക് തിരിച്ചെത്തിയതെന്ന് ഡോക്ടർ പറഞ്ഞു. "വീട്ടിൽ തിരിച്ചെത്തിയതിന് ശേഷം എൻ്റെ ഭാര്യ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ പ്രധാന വാതിലിൻ്റെ പൂട്ട് തകർന്നിരിക്കുന്നത് കണ്ട് ഞങ്ങൾ ഞെട്ടി. ഫ്ലാറ്റിൽ മോഷണം നടന്നിരിക്കുന്നു. മോഷ്ട്ടാക്കളുടെ ലക്ഷ്യം 25,000 രൂപയും വില കൂടിയ ആഭരണങ്ങളും സൂക്ഷിച്ചിരുന്ന സേഫ് ആയിരുന്നു. ഞാൻ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും പരാതി നൽകുകയും ചെയ്‌തു." ഡോ.കൗശിക് പറഞ്ഞു. കഴിഞ്ഞ 15 ദിവസമായി വീടു പുതുക്കിപ്പണിയുന്നതിനായി താൻ ചില തൊഴിലാളികളെ ഏൽപ്പിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ന് സ്വാതന്ത്ര്യ ദിനമാണെന്നും ചൊവ്വാഴ്ച വരാൻ കഴിയില്ലെന്നും അവർ പറഞ്ഞു. എന്നിരുന്നാലും, ഈ ആളുകൾക്ക് വീടിനെക്കുറിച്ച് നന്നായി അറിയാമായിരുന്നു, പോലീസ് അന്വേഷണം തുടരുകയാണ്. ചൊവ്വാഴ്ച തൊഴിലാളികൾ വരാത്തതിനാൽ ഞാനും പകൽ കുടുംബത്തോടൊപ്പം പുറത്തേക്ക് പോയി. തിരിച്ചെത്തിയപ്പോൾ വലിയ മോഷണം നടന്നതായി കണ്ടെത്തി. അപഹരിക്കപ്പെട്ട ആഭരണങ്ങളുടെ മൂല്യം ഞാൻ ഇതുവരെ കണക്കാക്കിയിട്ടില്ല. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ സിസിടിവി വീഡിയോ റെക്കോർഡിംഗ് ഉപകരണവും പോലീസ് എടുത്തിട്ടുണ്ട്." ഡോക്ടർ പറഞ്ഞു. പരാതിയിൽ ഡോക്ടർ തൊഴിലാളികളെ സംശയിക്കുന്നതായി പോലീസ് പറഞ്ഞു. “പരാതിയുടെ അടിസ്ഥാനത്തിൽ, നിരവധി പേരെ ചോദ്യം ചെയ്യുന്നതിനായി ഞങ്ങൾ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ആഭരണങ്ങളുടെ മൂല്യനിർണ്ണയം ഇനിയും ഞങ്ങൾക്ക് നൽകിയിട്ടില്ല. ഞങ്ങൾക്ക് ലഭിച്ച പരാതി പ്രകാരം മോഷണത്തിന് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, കേസ് എത്രയും വേഗം പരിഹരിക്കാൻ നാല് ടീമുകളും പ്രവർത്തിക്കുന്നുണ്ട്”എസിപി സൂര്യബാലി മൗര്യ പറഞ്ഞു.


velby
More from this section
2023-11-28 17:38:54

ന്യൂ ഡൽഹി: ചൈനയിൽ വർദ്ധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ സാധാരണയായി കണ്ട് വരുന്ന വൈറസുകൾ മൂലമാണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഒരു മുതിർന്ന ഡോക്ടർ പറഞ്ഞു.

2024-02-13 17:43:36

Jaipur: Following the completion of their PhDs, three nurses in Rajasthan have been denied permission by the state's medical and health department to use the title "Dr" with their names.

2024-01-16 17:06:22

ലക്നൗ (ഉത്തർ പ്രദേശ്): കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ (കെ.ജി.എം.യു) ഡോക്ടർമാർ ഗുരുതരമായ പൊള്ളലേറ്റ രോഗികൾക്ക് ശസ്ത്രക്രിയ എളുപ്പമാക്കുന്നതിനുള്ള ഒരു രീതി ആവിഷ്കരിച്ചു.

2023-12-15 12:15:51

ഭുബനേശ്വർ (ഒഡീഷ): ഡിസംബർ 9 ന് കൊൽക്കത്തയിൽ വെച്ച് നടന്ന കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാർഷിക സമ്മേളനത്തിൽ, 2023-2024 വർഷത്തേക്കുള്ള കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (സി.എസ്.ഐ) പ്രസിഡന്റായി ഡോ.പി.സി. രാത്ത്  ചുമതലയേറ്റു. .

2024-03-06 18:45:50

Pune: On Monday, resident doctors at the Post Graduate Institute-Yashwantrao Chavan Memorial Hospital (PGI-YCMH) in Pimpri initiated a strike after relatives of a patient attacked a few junior resident doctors.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.