ശ്രീനഗർ: ശ്രീനഗറിലെ ലാൽ ഡെഡ് മറ്റേണിറ്റി ഹോസ്‌പിറ്റലിൽ വ്യാജ ഡോക്ടർ പിടിയിൽ. ഹോസ്പിറ്റലിലെ ലേബർ റൂമിൽ ഡോക്ടറെന്ന് അവകാശപ്പെടുന്ന ഒരാൾ രോഗികളെ മൂന്ന് ദിവസത്തേക്ക് പരിചരിക്കുകയായിരുന്നു. ഇത് ആശുപത്രിയുടെ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചും രോഗികളുടെ സുരക്ഷയെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്. വ്യാജ ഡോക്ടർ എങ്ങനെയാണ് ആശുപത്രിയിൽ അനധികൃത പ്രവേശനം നടത്തിയതെന്ന് കണ്ടെത്താൻ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ജമ്മു കാശ്മീർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്. വിഷയം അന്വേഷിച്ച് വരികയാണെന്നും സുരക്ഷാ ചുമതലക്കാരനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ലാൽ ഡെഡ് മെറ്റേണിറ്റി ഹോസ്പിറ്റലിലെ മെഡിക്കൽ സൂപ്രണ്ട് ഡോ മുസാഫർ ഷെർവാനി പറഞ്ഞു. "ഇയാളെ ആശുപത്രിയിലെ ലേബർ റൂമിലാണ് കണ്ടത്. ചീഫ് മെഡിക്കൽ ഓഫീസർ ഉൾപ്പടെയുള്ള പല ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇയാൾ രോഗികളെ പരിശോധിക്കുന്നത് കണ്ടിരുന്നു. സംശയം തോന്നിയതിനെത്തുടർന്ന് ഞങ്ങൾ ഇയാളെ ചോദ്യം ചെയ്‌തു. ഞങ്ങൾ മെഡിക്കൽ കോളേജിൽ നിന്ന് വരുന്ന പ്രതിദിന പട്ടിക പരിശോധിച്ചപ്പോൾ അതിൽ ഇയാളുടെ പേരുണ്ടായിരുന്നില്ല. ശേഷം ഞങ്ങൾ ഇയാളുടെ രേഖകൾ ആവശ്യപ്പെട്ടു. അതും ഹാജരാക്കാൻ അയാൾക്ക് സാധിച്ചില്ല. പിന്നെ ഒട്ടും വൈകിയില്ല ഞങ്ങൾ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു." ഡോ. ഷെർവാനിയുടെ വാക്കുകൾ. "ഞങ്ങൾ സുരക്ഷാ ചുമതലക്കാരനോട് വിശദീകരണം തേടിയിട്ടുണ്ട്. ഡോക്ടറാണെങ്കിൽപ്പോലും ദിവസേനയുള്ള പട്ടികയിൽ ഇല്ലെങ്കിൽ വാർഡിനുള്ളിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കരുതെന്ന് ഞങ്ങൾ അവർക്ക് വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വ്യക്തി "മെന്റലി അൺഫിറ്റ്" ആവാം എന്നാണ് പോലീസ് പറഞ്ഞത്.
ഗുരുഗ്രാം (ഹരിയാന): ഡാവിഞ്ചി സർജിക്കൽ റോബോട്ട് സംവിധാനം കൊണ്ട് വന്ന് ഗുരുഗ്രാമിലെ സി.കെ ബിർള ഹോസ്പിറ്റൽ ശസ്ത്രക്രിയാ ശാസ്ത്രത്തിലെ ഏറ്റവും പുതിയ മുന്നേറ്റം അനാവരണം ചെയ്തു.
Punjab Health Minister Announces Recruitment of 1,000 Doctors
Guwahati: A tragic incident unfolded in Baithalangso, West Karbi Anglong District of Assam, as a senior doctor lost his life while two others sustained injuries in a road accident last night.
മുംബൈ: മെഡിക്കൽ ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് മുംബൈയിലെ ഡോക്ടറുടെ ആത്മഹത്യ. മുംബൈ സെവ്രിയിലെ ടി ബി ഹോസ്‌പിറ്റലിൽ ജോലി ചെയ്തിരുന്ന റെസിഡൻറ് ഡോക്ടറായ ഡോ. ആദിനാഥ് പാട്ടീൽ (24) ആണ് ആത്മഹത്യ ചെയ്‌തത്.
Bengaluru Doctor Silences Taunting Relative by Revealing Income
We have various options to advertise with us including Events, Advertorials, Banners, Mailers, etc.