ഡൽഹി: ഡൽഹിയിലെ ആർമി ഹോസ്പിറ്റൽ റിസർച്ച് ആൻഡ് റഫറൽ (എ.എച്ച്.ആർ.ആർ) നിരവധി കോർണിയ ട്രാൻസ്‌പ്ലാന്റുകൾ വിജയകരമായി നടത്തി ഒരുപാട് പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നു. രാജ്യത്തെ കാഴ്ച വൈകല്യം എന്ന വിപത്ത്, നേത്രരോഗ വിദഗ്ധരുടെ പരിശ്രമത്തിലൂടെയും സർക്കാറിൻ്റെ മികച്ച പിന്തുണയോടെയും ഒരു പരിധി വരെ നിയന്ത്രിച്ചു നിർത്താൻ എ.എച്ച്.ആർ.ആറിന് സാധിച്ചു. വിജയകരമായ കോർണിയൽ ട്രാൻസ്പ്ലാന്റിൽ ഏറെ നിർണായകമായത് മികച്ച നിലവാരമുള്ള ടിഷ്യുവിൻ്റെ ലഭ്യതയാണ്. അവയവദാനത്തിൽ മുൻപന്തിയിലാണ് എ.എച്ച്.ആർ.ആർ. കഴിഞ്ഞ വർഷം 150-ലധികം കോർണിയൽ ട്രാൻസ്പ്ലാൻറേഷനുകലാണ് ഇവിടെ നടന്നത്. ഈ പരിശ്രമത്തിന് ഡി.ജി.എ.എഫ്എം.എസ്, ലഫ്റ്റനന്റ് ജനറൽ ദൽജിത് സിംഗ്, എവി.എസ്എം, വി.എസ്എം, പി.എച്ച്എസ്, എ.എച്ച്ആർ.ആർ കമാൻഡന്റ് ലഫ്റ്റനന്റ് ജനറൽ അജിത് നീലകണ്ഠൻ എന്നിവരിൽ നിന്ന് പൂർണ്ണ പിന്തുണ ആർമി ആശുപത്രിക്ക് ലഭിക്കുകയും ചെയ്‌തു.
നവി മുംബൈ: ഒരു പ്രമുഖ ഇ-കൊമേഴ്സ് പോർട്ടൽ വഴി 300 രൂപയുടെ ലിപ്സ്റ്റിക്ക് വാങ്ങാൻ ശ്രമിച്ച ഡോക്ടർക്ക് (31) നഷ്ടമായത് ഒരു ലക്ഷം രൂപ. ലിപ്സ്റ്റിക്ക് ഓർഡർ ചെയ്തതിന് ശേഷം ഡോക്ടറുടെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
തെലങ്കാന: രുത് ജോൺ കൊയ്യാല (29) എന്ന തെലങ്കാന ഡോക്ടർ പി.ജി മെഡിക്കൽ സീറ്റ് നേടുന്ന ഇന്ത്യയിലെ ആദ്യ ട്രാസ്ജെൻഡർ ഡോക്ടറായി മാറി. തൻ്റെ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി രണ്ടു വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് രുത് ജോൺ പി.ജി മെഡിക്കൽ സീറ്റ് സ്വന്തമാക്കിയത്.
ടികംഗർഹ് (മധ്യ പ്രദേശ്): മധ്യ പ്രദേശിലെ ടികംഗർഹ് ജില്ലയിൽ ഒരു സർക്കാർ ഡോക്ടർ (60) സ്വയം വെടി വെച്ച് മരിച്ചു. മധ്യ പ്രദേശ് ഹെൽത്ത് ഡിപ്പാർട്മെന്റിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുകയായിരുന്ന ഡോ. സുരേഷ് ശർമ്മയാണ് മരണപ്പെട്ടത്.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നിന്ന് പീഡിയാട്രിക് എമർജൻസി മെഡിസിനിൽ ഡോക്ടർ ഓഫ് മെഡിസിൻ (ഡി.എം) ബിരുദം നേടിയ കേരളത്തിൽ നിന്നുള്ള ആദ്യ വ്യക്തിയായി ഡോ. സമ്രീൻ യൂസഫ് മാറി.
ഭുബനേശ്വർ: ഒഡീഷയിലെ കെന്ദുജാർ ജില്ലയിൽ വിരമിച്ച ഡോക്ടറെ അടച്ചിട്ട മുറിക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഡോ. ബൽറാം സാഹു ആണ് മരണപ്പെട്ടത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.