നാഗപൂർ: നാഗ്‌പൂരിൽ തൻ്റെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്‌ത് ട്രൈനീ ഡോക്ടർ. ഇക്കഴിഞ്ഞ സെപ്റ്റംബർ 3-ന് ആയിരുന്നു സംഭവം. ഡോ. ഭൂഷൺ വിലാസ് വധോങ്കർ (23) ആണ് ആത്മഹത്യ ചെയ്‌തത്. തൻ്റെ ഹോസ്റ്റൽ മുറിയിലെ സീലിങ്ങിൽ തൂങ്ങിയായിരുന്നു ഡോക്ടർ ജീവിതം അവസാനിപ്പിച്ചത്. നാഗ്‌പൂർ ഗോണ്ട്യയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ആയിരുന്നു ഡോക്ടർ ജോലി ചെയ്‌തിരുന്നത്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അതുകൊണ്ടുതന്നെ ആത്മഹത്യക്കുള്ള കാരണവും വ്യക്തമല്ല. പോലീസ് കോളേജ് അധികൃതരെയും ഡോക്ടറുടെ സഹപാഠികളെയും ഒക്കെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായി ഒരു തുമ്പും ലഭിച്ചില്ല. ശേഷം അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മരിക്കുന്നതിൻ്റെ തലേ ദിവസം പോലും ഡോക്ടർക്ക് കാര്യമായ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ക്ലാസ്സ് ഒക്കെ കഴിഞ്ഞു പതിവ് പോലെ ഡോക്ടർ തൻ്റെ ഹോസ്റ്റൽ മുറിയിൽ എത്തി. അന്ന് രാത്രി ഇദ്ദേഹത്തിൻ്റെ മുറിയിൽ ഉണ്ടായിരുന്ന മറ്റു ഡോക്ടർമാർക്ക് നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്നു. നൈറ്റ് ഡ്യൂട്ടിക്കായി അവരെല്ലാവരും പോയപ്പോൾ ആയിരുന്നു ഡോക്ടർ ആത്മഹത്യ ചെയ്‌തത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ഹോസ്റ്റൽ റൂമിലേക്ക് മടങ്ങിയെത്തിയ ഡോക്ടർമാർ കാണുന്നത് ഇദ്ദേഹം തൂങ്ങി മരിച്ചു നിൽക്കുന്നതാണ്. ഞെട്ടിത്തരിച്ച ഇവർ ഉടൻ തന്നെ കോളേജ് അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു. അമരാവതിയിലെ ഒരു കൃഷിക്കാരൻ്റെ മകനായിരുന്നു ഡോ. ഭൂഷൺ വിലാസ് വധോങ്കർ. ഡോക്ടറുടെ അപ്രതീക്ഷിത മരണ വാർത്ത ഡോക്ടറുമായി അടുത്ത് പരിചയമുള്ള എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം പിറ്റേ ദിവസം രാവിലെ ചന്ദൂർ റെയിൽവേയിലേക്ക് കൊണ്ടുപോകുകയും ഡോക്ടറുടെ കുടുംബാങ്ങങ്ങൾ ക്രിയകൾ ഒക്കെ ചെയ്‌ത് മൃതദേഹം സംസ്ക്കരിക്കുകയും ചെയ്‌തു
ബാംഗ്ലൂർ: ഒരു ദിവസം 3797 എലെക്ട്രോകാർഡിയോഗ്രാം (ഇ.സി.ജി) സ്ക്രീനിങ്ങുകൾ നടത്തി ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ബാംഗ്ലൂരിലെ നാരായണ ഹെൽത്ത്.
ബെഗുസരായ് (ബീഹാർ): ബീഹാറിലെ ബെഗുസരായിൽ ക്ലിനിക് നടത്തുന്ന ഡോ. രൂപേഷ് കുമാർ എന്ന പീഡിയാർട്ടീഷൻ ഡോക്ടർക്ക് കഴിഞ്ഞ ദിവസം സ്പീഡ് പോസ്റ്റ് വഴി ഒരു ഭീഷണിക്കത്ത് ലഭിച്ചു.
ലക്നൗ: പരിചയസമ്പന്നരായ മികച്ച ഡോക്ടർമാരുടെ സേവനം കൂടുതൽ ലഭ്യമാക്കാൻ വേണ്ടി ഉത്തർ പ്രദേശിൽ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 62 ൽ നിന്ന് 65 ആയി ഉയർത്തി.
Dr. Vilas Dangre: The Healer Behind PM Modi’s Voice Wins Padma Shri
We have various options to advertise with us including Events, Advertorials, Banners, Mailers, etc.