Top Stories
ഡോക്ടർമാരുടെ കുറിപ്പടി നിരീക്ഷിക്കാൻ കമ്മിറ്റി: പിടിമുറുക്കി സർക്കാർ .
2023-08-15 17:36:54
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ (കുറിപ്പടി) ഇനി മുതൽ സർക്കാർ ശക്തമായി നിരീക്ഷിക്കും. ഇതിനായി എല്ലാ സർക്കാർ ആശുപത്രികളിലും ഒരു ഓഡിറ്റ് കമ്മിറ്റി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്തിറക്കി. ആന്റിബയോട്ടിക്കുകൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനാണ് ഇങ്ങനെ ഒരു തീരുമാനം സർക്കാർ പ്രധാനമായും എടുത്തത്. ഡോക്ടർമാർ ബ്രാൻഡഡ് മരുന്നുകൾ കുറിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഓഡിറ്റ് കമ്മിറ്റിയുടെ പ്രധാന ചുമതല ആശുപത്രിയിൽ ഉള്ള ജനറിക് മരുന്നുകൾ പരമാവധി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ്. ഓഡിറ്റ് കമ്മിറ്റിയുടെ ചെയർമാനായി സ്ഥാപന മേധാവിയും ഇതിലെ അംഗങ്ങളായി റീജിയണൽ മെഡിക്കൽ ഓഫീസർ, ഡെപ്യൂട്ടി സൂപ്രണ്ട്, സീനിയർ മെഡിക്കൽ ഓഫീസർ, സ്റ്റോർ കസ്റ്റോഡിയൻ എന്നിവരും ഉണ്ടാകും. ഇനി ഒരു മെഡിക്കൽ ഓഫീസർ മാത്രമുള്ള സ്ഥാപനം ആണെങ്കിൽ അതിൻ്റെ പരിധിയിൽ ഉള്ള ബ്ലോക്ക് മെഡിക്കൽ ഓഫീസർ ചെയർമാൻ സ്ഥാനം ഏറ്റെടുക്കണം. സ്ഥാപന മേധാവിയും സ്റ്റോർ കസ്റ്റോഡിയനും ആവും കമ്മിറ്റിയിലെ അംഗങ്ങൾ. ഓഡിറ്റ് കമ്മിറ്റി എല്ലാ മാസവും ഡോക്ടർമാരുടെ കുറിപ്പടി ശക്തമായി നിരീക്ഷിക്കുകയും എന്തെങ്കിലും അപാകത ഉണ്ടെങ്കിൽ ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസർക്ക് വിവരം കൈമാറണം എന്നുമാണ് സർക്കാർ ഉത്തരവ്. എന്നാൽ ഈ വാർത്ത അറിഞ്ഞ ചില സർക്കാർ ഡോക്ടർമാർ ഒട്ടും തൃപ്തരല്ല. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്ക് ഈ ഉത്തരവ് ബാധകമല്ലാത്തതാണ് ഇവരെ ചൊടിപ്പിച്ചത്. സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരാണ് അനാവശ്യമായി മരുന്ന് കുറിക്കുന്നതെന്നാണ് ഇവരുടെ വാദം. ബ്രാൻഡഡ് മരുന്നുകൾ ഇവർ നല്ല രീതിയിൽ തന്നെ കുറിച്ച് കൊടുക്കാറുണ്ടെന്നും ചില സർക്കാർ ഡോക്ടർമാർ ആരോപിച്ചു.


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.