Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
പട്ടാളക്കാരൻ എന്ന വ്യാജേന സൈബർ തട്ടിപ്പ്: ഹോമിയോ ഡോക്ടർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ.
2023-07-31 11:41:35
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

രാജ്കോട്ട്: ജുനാഗദിലെ ഒരു ഹോമിയോ ഡോക്ടർക്ക് സൈബർ തട്ടിപ്പിനൊടുവിൽ നഷ്ടമായത് ഒരു ലക്ഷം രൂപ. ഡോ.മുസ്തഫ മാഹിദ ആണ് സൈബർ തട്ടിപ്പിന് ഇരയായത്. ഇദ്ദേഹത്തിന് ജുനാഗദിൽ ഒരു ഹോമിയോ ക്ലിനിക്കും ഉണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 6-ന് ഡോക്ടറെ പരിമൾ കുമാർ എന്ന ഒരു വ്യക്തി വിളിക്കുകയായിരുന്നു. താൻ ടൗണിലെ NCC ക്യാമ്പിൽ ഉള്ള ഒരു പട്ടാളക്കാരൻ ആണെന്നും തൻ്റെ ക്യാമ്പിൽ ഉള്ള 191 കുട്ടികളുടെ ഹെൽത്ത് ചെക്ക് അപ്പ് നടത്തണമെന്നും അതിനു വേണ്ടി പണം അയച്ചു തരാം എന്നുമായിരുന്നു ഇയാൾ ഡോക്ടറോട് പറഞ്ഞത്. പക്ഷേ ആ സമയം ഡോ.മുസ്തഫ ജോലിയുമായി ബന്ധപ്പെട്ട് തിരക്കിലായതിനാൽ അദ്ദേഹം കോൾ കട്ട് ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇയാൾ വീണ്ടും ഡോക്ടറെ വിളിച്ചു. എത്രയും പെട്ടെന്ന് ചെക്ക് അപ്പിനായുള്ള തീയതി തീരുമാനിക്കാൻ ഇയാൾ ഡോക്ടറോട് പറയുകയും തൻ്റെ കുട്ടികൾ 10 പേരടങ്ങുന്ന ബാച്ചുകൾ ആയി ഡോക്ടറുടെ ക്ലിനിക്കിൽ എത്തുമെന്നും ഇയാൾ കൂട്ടിച്ചേർത്തു. ഇതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കാൻ ഇയാൾ ഡോക്ടറോട് ആവശ്യപ്പെടുകയും ശേഷം പണം അയച്ചു തരാമെന്നും ഇയാൾ പറഞ്ഞു. കുറച്ചു കഴിഞ്ഞു പരിമൾ കുമാറിൻറെ സീനിയർ ആണെന്ന് അവകാശപ്പെട്ടു കൊണ്ട് ഒരാൾ വീഡിയോ കോളിലൂടെ ഡോക്ടറെ ബന്ധപ്പെട്ടു. ഡോക്ടർക്ക് ഒരു ലിങ്ക് വഴി ഒരു ബിസിനസ് അപേക്ഷ താൻ അയച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കാനും ഡോക്ടറോട് ഇയാൾ പറഞ്ഞു. ശേഷം ഡോക്ടറുടെ അക്കൗണ്ടിൽ പണം ലഭിക്കുന്നതിനായി ഡോക്ടറുടെ UPI പേയ്മെന്റ് പാസ്സ്‌കോഡ് നൽകാനും ഇയാൾ ആവശ്യപ്പെട്ടു. ഇയാൾ പറഞ്ഞത് പ്രകാരം ഡോ.മുസ്തഫ ചെയ്യുകയും മിനിട്ടുകൾക്കകം ഡോക്ടറുടെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നഷ്ടപ്പെടുകയും ചെയ്തു. പണം നഷ്ടമായപ്പോഴാണ് താൻ പറ്റിക്കപ്പെട്ടതാണെന്ന് ഡോക്ടർക്ക് മനസ്സിലായത്. ഉടൻ തന്നെ ഇദ്ദേഹം പോലീസിൽ പരാതി നൽകി. ഓൺലൈൻ ഇടപാട് നടത്തുമ്പോൾ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഉപഭോക്താവിന്റെ UPI പാസ്സ്‌കോഡ്. ഒരു കാരണവശാലും അത് എവിടെയും പ്രദർശിപ്പിക്കാൻ പാടില്ല എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കേസ്.


More from this section
2023-10-24 18:26:19

മുംബൈ: മലിനീകരണ നിയന്ത്രണ ലൈസെൻസിനെ ചൊല്ലി ഉണ്ടായ തട്ടിപ്പിൽ മുംബൈയിലെ ഡോക്ടർ ദമ്പതിമാർക്ക് നഷ്ടപ്പെട്ടത് 3 ലക്ഷം രൂപ. ഡോക്ടറും ഡോക്ടർ കൂടിയായ ഇദ്ദേഹത്തിൻ്റെ ഭാര്യയും ചേർന്ന് ഒരു ക്ലിനിക് നടത്തുന്നുണ്ട്.

2024-02-15 18:19:06

New Delhi: Authorities disclosed on Wednesday that a 24-year-old individual aspiring to crack the National Eligibility and Entrance Test (NEET) was apprehended for masquerading as a doctor at Ram Manohar Lohia Hospital in central Delhi.

2024-04-15 17:03:28

The Command Hospital Pune recently achieved a significant milestone by successfully performing two piezoelectric bone conduction hearing implants.

2023-10-12 14:58:29

പാത്ന (ബീഹാർ): ബി.ജെ.പി എം.എൽ.എ ആയ പ്രണവ് കുമാർ തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നും ബിഹാർ മുൻഗറിലെ സർക്കാർ ആശുപത്രിയിലെ ഒരു ഡോക്ടർ ആരോപിച്ചു.

2023-10-24 18:11:48

പൂനെ (മഹാരാഷ്ട്ര): ബ്രെസ്റ്റ് കാൻസർ പുരുഷന്മാരിലും വന്നേക്കാമെന്ന് പാറ്റ്ന മെഡിക്കൽ കോളേജിലെ ചില ഡോക്ടർമാർ പറഞ്ഞു.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.