Top Stories
ഓഫ്‌ലൈൻ വഴി നടത്തിയ എം.ബി.ബി.എസ് പ്രവേശനം റദ്ധാക്കുമെന്ന് എൻ.എം.സി .
2024-01-12 16:42:10
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ന്യൂ ഡൽഹി: ഇൻസ്റ്റിറ്റ്യൂഷണൽ അല്ലെങ്കിൽ കോളേജ് തലത്തിലുള്ള കൗൺസിലിംഗ് വഴി എം.ബി.ബി.എസ് കോഴ്സിന് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പ്രവേശനം നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) പരിശോധിച്ചതിന് ശേഷം റദ്ദാക്കുമെന്ന് എൻ.എം.സി-യുടെ അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ബോർഡ് (യു.ജി.എം.ഇ.ബി) അറിയിച്ചു. പൊതു കൗൺസിലിംഗിനായുള്ള എൻ.എം.സി മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായ സ്ഥാപന തലത്തിലുള്ള കൗൺസിലിംഗിലൂടെ നിരവധി വിദ്യാർത്ഥികൾ എം.ബി.ബി.എസ് കോഴ്സുകളിലേക്ക് പ്രവേശനം നേടിയിട്ടുണ്ടെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പ്രസ്‌താവനയിൽ എൻ.എം.സി വ്യക്തമാക്കി. 2023-24 അധ്യയന വർഷം മുതൽ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ സ്‌ട്രേ വാക്കൻസിയുൾപ്പടെ (മെഡിക്കൽ, ഡെന്റൽ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാനുള്ള അവസാന അവസരമാണിത്. മുൻപുള്ള കൗൺസിലിംഗ് റൗണ്ടുകൾക്ക് ശേഷം കോളേജുകളിലെ ഒഴിവുള്ള സീറ്റുകൾ നികത്താനാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്) എല്ലാ റൗണ്ടുകൾക്കും ഓൺലൈൻ മോഡിൽ കൗൺസിലിംഗ് (യു.ജി & പി.ജി) നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ എൻ.എം.സി നേരത്തെ തന്നെ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. "സ്‌ട്രേ വാക്കൻസി ഉൾപ്പെടെയുള്ള കൗൺസിലിംഗ് നടത്താൻ സ്ഥാപനങ്ങൾക്കും കോളേജുകൾക്കും അനുവാദമില്ലെന്ന് നേരത്തെ തന്നെ കത്തിലൂടെ നിർദ്ദേശിച്ചിരുന്നു. 2022-ലെ ഐ.എ നമ്പർ 132614-ലെ WP (C) നമ്പർ 267/2017-ലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശം ഡീംഡ് സർവകലാശാലകൾക്കും ബാധകമാണ്." പ്രസ്‌താവനയിൽ പറയുന്നു. 2023-24 അധ്യയന വർഷത്തിൽ എം.ബി.ബി.എസ് കോഴ്‌സിന്  പ്രവേശനം നേടിയത് 104,891 വിദ്യാർത്ഥികളാണ്. സ്ഥാപന തലത്തിലുള്ള കൗൺസിലിംഗിലൂടെ നടത്തിയ പ്രവേശനം എൻ.എം.സി മുൻപും റദ്ദാക്കിയിരുന്നു. സ്‌ട്രേ വാക്കൻസിയിലൂടെ സ്ഥാപന തലത്തിൽ സീറ്റുകൾ നികത്താൻ 2023 സെപ്തംബറിൽ മഹാരാഷ്ട്ര സ്റ്റേറ്റ് സി.ഇ.ടി സെൽ നോട്ടീസ് നൽകിയിരുന്നു. തുടർന്ന്, നോട്ടീസ് പിൻവലിക്കുകയും അത്തരം വിദ്യാർത്ഥികളുടെ പ്രവേശനം എൻ.എം.സി റദ്ദാക്കുകയും ചെയ്തു. ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റെഗുലേഷൻസ്, 2023 അനുസരിച്ച്, പൊതു കൗൺസിലിംഗിനായി ഒരു നിയുക്ത അതോറിറ്റിയെ ഇന്ത്യൻ ഗവണ്മെന്റ് നിയമിക്കണം. എല്ലാ ബിരുദ സീറ്റുകളുടെയും കൗൺസിലിംഗ് ഏജൻസിയും രീതിയും ഇന്ത്യൻ ഗവണ്മെന്റ് തീരുമാനിക്കുകയും അറിയിക്കുകയും ചെയ്യും. അതിനാൽ, എം.ബി.ബി.എസ് കോഴ്‌സുകളിലേക്ക് സ്ഥാപന തലത്തിലുള്ള കൗൺസിലിംഗ് നടത്തുന്ന മെഡിക്കൽ സ്ഥാപനങ്ങൾ ഈ നിയന്ത്രണങ്ങൾക്ക് വിരുദ്ധമായി നിലകൊള്ളുന്നു. ഈ ചട്ടങ്ങൾ ലംഘിക്കുന്ന കോളേജുകൾക്ക് പിഴ ചുമത്താനും വ്യവസ്ഥയിൽ പറയുന്നു


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.