മുംബൈ: ഡോ. സഞ്ജീവ് ജാദവ് ചെയ്‌ത വീരോചിതമായ പ്രവൃത്തിക്ക് രാജ്യം മുഴുവൻ അദ്ദേഹത്തിന് വേണ്ടി കൈയ്യടിക്കുകയാണ്. പൂനെയ്ക്കടുത്തുള്ള ഒരു ആശുപത്രിയിൽ നിന്ന് ശ്വാസകോശവുമായി പോയ ആംബുലൻസ് സിറ്റി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ അപകടത്തിൽ പെട്ടു. എന്നാൽ ഡോ. സഞ്ജീവിൻ്റെയും അദ്ദേഹത്തിൻ്റെ മെഡിക്കൽ ടീമിൻ്റെയും കൃത്യമായ ഇടപെടൽ ചെന്നൈയിലെ ഒരു രോഗിയുടെ ജീവൻ രക്ഷിക്കുകയായിരുന്നു. ചെന്നൈയിൽ വെച്ച് മണിക്കൂറുകൾ സമയമെടുത്താണ് ശസ്ത്രക്രിയ ഇവർ വിജയകരമായി പൂർത്തിയാക്കിയത്. അപകടത്തിൽ തനിക്ക് പരിക്കേറ്റെങ്കിലും ചെന്നൈയിലെ 26-കാരനായ രോഗിക്ക് ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി തന്നെ നടത്തിയെന്ന് ഡോ.സഞ്ജീവ് ജാദവും അദ്ദേഹത്തിൻ്റെ മെഡിക്കൽ സംഘവും പറഞ്ഞു. പിംപ്രി ചിഞ്ച്‌വാഡിലെ ഹാരിസ് ബ്രിഡ്ജിൽ ടയർ പൊട്ടി തങ്ങളുടെ ആംബുലൻസ് അപകടത്തിൽപെടുകയായിരുന്നെന്ന് ഡോ. സഞ്ജീവ് പറഞ്ഞു. "ആംബുലൻസിൻ്റെ മുൻഭാഗം ബ്രിഡ്ജ് റെയിലിംഗിൽ ഇടിക്കുകയും ഓക്സിജൻ സിലിണ്ടർ പുറത്തേക്ക് തെറിക്കുകയും ചെയ്തതിനാൽ അപകടത്തിൻ്റെ ആഘാതം വളരെ കൂടുതലായിരുന്നു.” അദ്ദേഹം പറഞ്ഞു. തൻ്റെ തലയ്ക്കും കൈകൾക്കും കാൽമുട്ടിനും പരിക്കേറ്റതായും ടീമിലെ മറ്റ് അംഗങ്ങൾക്കും പരിക്കേറ്റതായും ഡോക്ടർ ജാദവ് പറഞ്ഞു. "ഡ്രൈവർക്ക് പരിക്കേറ്റതിനാൽ ഞങ്ങൾ ആദ്യം അദ്ദേഹത്തെ ഡി. വൈ പാട്ടീൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. തുടർന്ന് സമയം കളയാതെ പുറകെ വന്ന മറ്റൊരു വാഹനത്തിൽ ഞങ്ങൾ കയറുകയായിരുന്നു." ഡോക്ടർ അറിയിച്ചു. അങ്ങനെയാണ് ശസ്ത്രക്രിയ ചെയ്യാൻ ആവശ്യമായ ശ്വാസകോശവുമായി തങ്ങൾ പൂനെ വിമാനത്താവളത്തിൽ എത്തുന്നതെന്ന് ഡോ. സഞ്ജീവ് അറിയിച്ചു. ഉടൻ തന്നെ ചെന്നൈയിലേക്കുള്ള ചാർട്ടേഡ് ഫ്ലൈറ്റിൽ കയറി ഇവർ ചെന്നൈയിലേക്ക് തിരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പിംപ്രി ചിഞ്ച്‌വാഡിലെ ഡി. വൈ പാട്ടീൽ ആശുപത്രിയിൽ ആത്മഹത്യ ചെയ്ത 19-കാരനായ ഒരു യുവാവിൻ്റെ ശ്വാസകോശമാണ് ശസ്ത്രക്രിയക്കായി ഇവർ ഉപയോഗിച്ചത്. അങ്ങനെ ഒരു രോഗിക്ക് ശ്വാസകോശ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിയിരുന്ന ചെന്നൈ ആസ്ഥാനമായുള്ള അപ്പോളോ ആശുപത്രിയിലേക്ക് അവയവം കൊണ്ടുപോവുകയായിരുന്നു. വീണ്ടെടുത്ത അവയവത്തിൻ്റെ പ്രവർത്തനക്ഷമത പൊതുവെ ആറുമണിക്കൂറാണ്, അതിനുള്ളിൽ തന്നെ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കണം. അതിനാൽ രോഗിയുടെ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അവയവം ചെന്നൈയിലേക്ക് കൃത്യ സമയത്ത് തന്നെ കൊണ്ടുപോകേണ്ടത് പരമപ്രധാനമാണെന്ന് ഡോ. സഞ്ജീവ് പറഞ്ഞു. "ഞങ്ങൾ ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിൽ എത്തിയപ്പോൾ ശസ്ത്രക്രിയ ചെയ്യാൻ ആരംഭിച്ചിരുന്നു. വൈകുന്നേരത്തോടെ ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തുകയും ചെയ്‌തു. ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുതുജീവൻ ലഭിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്." ഡോ. സഞ്ജീവ് കൂട്ടിച്ചേർത്തു. നവി മുംബൈയിലെ അപ്പോളോ ആശുപത്രിയിലെ ചീഫ് കാർഡിയോ തൊറാസിക് സർജനാണ് ഡോ. സഞ്ജീവ് ജാദവ്.
Orissa High Court Fines Doctor ₹10,000 for False Padma Shri Claim
കട്ടക്ക് (ഒഡീഷ): പ്രശസ്ത കാർഡിയോളജിസ്റ്റും (ഹൃദ്രോഗ വിദഗ്ധൻ) ചിത്രകാരനുമായ പ്രൊഫ. ജദുനാഥ് പ്രസാദ് ദാസ് (92) ഞായറാഴ്ച വൈകുന്നേരം ഭുവനേശ്വറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.
Doctors Arrested in Amritsar for Smuggling Banned Drugs
Gujarat Medical Council Suspends Two Doctors for PMJAY Scheme Misconduct
Chaos in Hospital ;Civil Hospital Battles Crisis After Air India Crash
We have various options to advertise with us including Events, Advertorials, Banners, Mailers, etc.