Top Stories
സൂറത്തിൽ ന്യൂമോണിയ ബാധിച്ച് പി.ജി ഡോക്ടർ മരിച്ചു: മരണത്തിന് കാരണം സീനിയേഴ്‌സിൻ്റെ ഉപദ്രവമെന്ന് ആരോപണം .
2024-01-13 16:42:16
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

സൂറത്ത് (ഗുജറാത്ത്): സൂറത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച് പി.ജി ഡോക്ടർ (26) മരിച്ചു. സൂറത്തിലെ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ (ജി.എം.സി) പി.ജി വിദ്യാർത്ഥി ആയിരുന്ന രാജേന്ദ്ര രമണിയാണ് മരിച്ചത്. സീനിയേഴ്‌സിൻ്റെ ഉപദ്രവം കാരണമാണ് രാജേന്ദ്ര മരിച്ചതെന്നും അസുഖം ബാധിച്ച് മോശം അവസ്ഥയിൽ നിൽക്കുമ്പോൾ പോലും അവർ ഈ ഉപദ്രവം തുടർന്നെന്നും രാജേന്ദ്രയുടെ കുടുംബം ആരോപിച്ചു. രാജേന്ദ്രയുടെ പിതാവ് ദിനേശ് രമണി ചൊവ്വാഴ്ച ജി.എം.സി ഇൻ ചാർജ് ഡീൻ ഡോ.നിമേഷ് വർമയെ കണ്ട് പരാതി കത്ത് നൽകി. തൻ്റെ മകന് സുഖമില്ല എന്നറിഞ്ഞിട്ടും സീനിയർ ഡോക്ടർമാർ അദ്ദേഹത്തിന് നൽകിയ അമിത ജോലിഭാരമാണ് മരണത്തിൽ കലാശിച്ചതെന്ന് കത്തിൽ പറയുന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും പരാതി നൽകിയതായി കുടുംബം പറഞ്ഞു. പി.ജി ചെയ്യുന്നതോടൊപ്പം ന്യൂ സിവിൽ ഹോസ്പിറ്റലിലെ സർജറി വാർഡിൽ ജോലി ചെയ്യുകയായിരുന്നു ഡോ. രാജേന്ദ്ര രമണി. നവംബർ അവസാനം രാജേന്ദ്രക്ക് സുഖമില്ലാതെ ആവുകയും അദ്ദേഹത്തിന് കുറച്ച് അവധി നൽകുകയും ചെയ്‌തിരുന്നു. ജോലി പുനരാരംഭിച്ചപ്പോഴും ഇദ്ദേഹത്തിൻ്റെ ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. തുടർന്ന്, ഡിസംബർ 31-ന് ഒരു രോഗിയെ നിരീക്ഷിക്കുന്നതിനിടെ രാജേന്ദ്ര കുഴഞ്ഞു വീഴുകയായിരുന്നു. "ഞങ്ങളുടെ ഡോക്ടറുടെ മരണം തീർത്തും നിരാശാജനകമായ സംഭവമാണ്. ഡോക്ടർ രാജേന്ദ്രയുടെ പിതാവിൽ നിന്നും സീനീയേഴ്സിനെതിരെ ഒരു പരാതി കത്ത് ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഞങ്ങൾ മൂന്ന് പ്രൊഫസർമാരുടെ ഒരു ടീമിനെ രൂപീകരിച്ചിട്ടുമുണ്ട്." സംഭവത്തോട് പ്രതികരിച്ച് കൊണ്ട് ഡീൻ ഇൻ ചാർജ് ഡോക്ടർ വർമ പറഞ്ഞു. “ഡോ. രാജേന്ദ്ര രമണി എൻ്റെ ഡിപ്പാർട്ട്‌മെന്റിൽ ഇന്റേൺഷിപ്പ് ചെയ്തിട്ടുണ്ട്. അദ്ദേഹം ആത്മാർത്ഥതയുള്ള ഒരു വിദ്യാർത്ഥിയായിരുന്നു. ഞങ്ങൾ ഈ വിഷയം വളരെ ഗൗരവമായി തന്നെ എടുത്തിട്ടുണ്ട്." ഡോ. വർമ കൂട്ടിച്ചേർത്തു.

 


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.