Top Stories
ക്യാൻസറിനെ ഭേദമാക്കാൻ നാനോ വിദ്യയുമായി മലയാളി യുവതി!
2025-09-23 16:22:58
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ക്യാൻസർ എന്നത് എല്ലാവരും ഭയപ്പെടുന്ന ഒരു രോഗമാണ്. ക്യാൻസർ ഭേദമായി വന്ന നിരവധി ആളുകൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്. എന്നാൽ ക്യാൻസർ ഉണ്ടാകുന്നത് എല്ലാവരുടെയും ഉള്ളിൽ ഭയപ്പെടുത്തുന്ന ഒരു രോഗമായി മാറി. ഇപ്പോൾ ഇതാ ക്യാൻസർ ഭേദമാക്കാനായി നാനോ വിദ്യ ഉപയോഗിച്ച് പുതിയ കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് മലയാളി വനിത. ക്യാൻസർ ഉണ്ടാക്കാൻ കാരണമാകുന്ന കോശങ്ങളെ സൂക്ഷ്മതയോടെ കണ്ടെത്തി നശിപ്പിക്കാനായി നാനോ ഉപകരണമാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. തിരുവനന്തപുരം സ്വദേശിനിയായ ജലധരയാണ് ഇതിനുപിന്നിൽ.

 

 യുഎസിൽ ഹ്യുസ്റ്റൺ കോളേജ് ഓഫ് മെഡിസിനിലെ പോസ്റ്റ് ഡോക്ടറൽ അസോസിയേറ്റ് ഡോക്ടർ ജലധര ശോഭനനാണ് ഇത്തരം ഒരു കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. കണ്ടുപിടിത്തം നടത്തിയ ശേഷം ഇവർ പേറ്റന്റിനായി കാത്തിരിക്കുകയാണ് ഇപ്പോൾ. തിരുവനന്തപുരം കേശവദാസപുരം കൊല്ലവിള സ്വദേശിനിയാണ് 32 കാരിയായ ജലധര. ഇപ്പോൾ ഇവർ ഹ്യുസ്റ്റണിലാണ് താമസം. 5000 മില്ലിമീറ്ററിൽ താഴെ വലിപ്പമുള്ള കുഞ്ഞൻ ഉപകരണമാണ് കണ്ടുപിടിച്ചിരിക്കുന്നത്.

 

 സിലിക്ക വഴിയാണ് ശരീരത്തിലേക്ക് ഇവ കടത്തിവിടുന്നത്. ഫോട്ടോ സെൻസിറ്റിസർ എന്ന ഡ്രഗും അൾട്രാ സെൻസിറ്റീവ് ഓക്സിജൻ സെൻസറും ഇതിൽ ഉൾപ്പെടുന്നു. പ്രകാശത്തിന്റെ സാന്നിധ്യത്തിൽ ഫോട്ടോ സെൻസിറ്റൈസർ ഒരുതരം ഹാനികരമായ ഓക്സിജൻ നിർമ്മിച്ച് പുറത്തുവിടും. ഈ ഓക്സിജനെ സെൻസർ ശേഖരിച്ച് കേടായ കോശങ്ങളെ നശിപ്പിക്കും. എന്നാൽ തൊട്ടടുത്ത കോശങ്ങൾ കേടാവാൻ സാധ്യതയുണ്ട്. അവിടെയാണ് നാനോ ഉപകരണത്തിന്റെ പ്രസക്തി. കേടായ കോശങ്ങളെ നശിപ്പിക്കുകയും അല്ലാത്ത കോശങ്ങളെ നശിപ്പിക്കാതിരിക്കുകയും ചെയ്യാനായി ജലധരയുടെ നാനോ ഉപകരണം സഹായിക്കുന്നു.

 

 ഉപകരണം കടത്തി വിട്ടാൽ പിന്നീട് അതിന്റെ പ്രവർത്തനം കൃത്യമായ രീതിയിൽ തൽസമയം പുറത്തുനിൽക്കുന്ന ഒരാൾക്ക് നിരീക്ഷിക്കാൻ കഴിയും. നിലവിലെ സെൻസറുകളെക്കാൾ പ്രകാശത്തോട് 270 മടങ്ങ് സംവേദന ക്ഷമതയും ഉണ്ട്. എന്നാൽ ക്യാൻസർ കൃത്യമായ രീതിയിൽ മുൻകൂട്ടി കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഇതു മനസ്സിലാക്കാനായി ജലധര ലിക്വിഡ് ബയോപ്സി പ്ലാറ്റ്ഫോമിൽ അധിഷ്ഠിതമായ ഒരു മാർഗ്ഗവും കണ്ടെത്തി. രക്തത്തിൽ പത്തിൽ താഴെ ക്യാൻസർ കോശങ്ങൾ ഉണ്ടെങ്കിൽ പോലും ഇതുവഴി കണ്ടെത്താൻ സാധിക്കും ഈ കണ്ടെത്തലിന് ജാഷനീസ് ഫോട്ടോ കെമിസ്ട്രി അസോസിയേഷൻ രസതന്ത്ര പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തിട്ടുണ്ട്. 

 

 ചെറുപ്പം മുതലേ ശാസ്ത്രജ്ഞ ആവാൻ കൊതിച്ച ഒരു വിദ്യാർത്ഥിനിയാണ് ജലധര. സ്കൂൾ വിദ്യാഭ്യാസം നടത്തിയത് തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ ആയിരുന്നു. അന്നുമുതലേ ശാസ്ത്രജ്ഞ ആവാനുള്ള ഇഷ്ടവും ജലധരയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. വിമൻസ് കോളേജിൽ കെമിസ്ട്രി ആയിരുന്നു ബിരുദത്തിനായി തിരഞ്ഞെടുത്തത്. പിന്നീട് എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തരം വിരുദ്ധവും നേടിയശേഷം പൂനെ നാഷണൽ കെമിക്കൽ ലബോറട്ടറി ഹൈദരാബാദ് സർവ്വകലാശാല എന്നിവിടങ്ങളിലായി ഗവേഷണവും ചെയ്തു. ഗവേഷണത്തിനുള്ള ഇഷ്ടമാണ് കാൻസറിനെ പ്രതിരോധിക്കാൻ പുത്തൻ കണ്ടുപിടുത്തം നടത്താനായി ജലധരയെ പ്രേരിപ്പിച്ചത്.

 

 2022ലാണ് ഇവർ യുഎസിലേക്ക് പോകുന്നത്. ജപ്പാനിലെ സർവ്വകലാശാലയിൽ നിന്നും എൻവിയോൺമെന്റ് സയൻസിൽ പി എച്ച് ഡി നേടിയ ശേഷമാണ് യുഎസിലേക്ക് ചേക്കേറിയത്. റിട്ടയേഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനായ ശോഭനനാണ് അച്ഛൻ. അമ്മ : ബീന. മോഹിത് ആണ് സഹോദരൻ. ഗവേഷണം എങ്ങനെ നടത്തണം എന്നുള്ള കാര്യത്തിൽ പഠന സമയത്ത് യാതൊരു കാര്യവും അറിയാതിരുന്ന ജലധര പിന്നീട് വായനകളിലൂടെയും അധ്യാപകരോട് ചോദിച്ചുമാണ് തന്റെ ഇഷ്ടം നിറവേറ്റി ഇന്ന് ലോക മെഡിക്കൽ ചരിത്രത്തിൽ തന്നെ പുത്തൻ അധ്യായം കുറിക്കാൻ കഴിയുന്ന ക്യാൻസർ എന്ന വിപത്തിനെ ഇല്ലാതാക്കാൻ കഴിയുന്ന കണ്ടുപിടുത്തം നടത്തി നിൽക്കുന്നത്.

 


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.