സാധാരണ മനുഷ്യരുടെ തലമുടികളിൽ ആണ് പേനുകൾ ജീവിക്കുന്നതും മുട്ട ഇടുന്നതുമൊക്കെ. എന്നാൽ ചൈനയിൽ അപൂർവ്വമായ ഒരു കേസ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഒരു മൂന്ന് വയസ്സുകാരൻറെ കൺപീലികളിൽ പേൻ മുട്ടകളെയും ചില പേനുകളെയും കണ്ടെത്തിയിരിക്കുകയാണ് ചൈനയിലെ ഡോക്ടർമാർ. കുറച്ച് ദിവസങ്ങളായി ഈ കുട്ടിക്ക് കണ്ണുകളിൽ ചൊറിച്ചിലും വേദനയും അനുഭവപ്പെടുന്നുണ്ടായിരുന്നു. ഇതിൻറെ ഫലമായി കുട്ടിയുടെ കണ്ണുകൾ ചുവന്ന നിറത്തിലാവുകയും വീക്കം വെക്കുകയും ചെയ്തു. അധികം വൈകാതെ കുട്ടിയുടെ മാതാപിതാക്കൾ ഡോക്ടറെ കാണിച്ചു. കുട്ടിയുടെ കണ്ണിന് എന്തെങ്കിലും ഇൻഫെക്ഷൻ ആകും എന്നായിരുന്നു ഡോക്ടർമാർ ആദ്യം കരുതിയത്. പക്ഷേ വിശദമായ പരിശോധനകൾക്ക് ശേഷം ഡോക്ടർമാർ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെട്ടു പോയി. കുട്ടിയുടെ കൺപീലികളിൽ പേൻ മുട്ടകളും കുറച്ച് പേനുകളെയും കണ്ടെത്തി. ഇത് കാരണം ആണ് കുട്ടിക്ക് ഈ ബുദ്ധിമുട്ടുകൾ ഒക്കെ അനുഭവിക്കേണ്ടി വന്നത്. തങ്ങളുടെ മകന് ഇടയ്ക്കിടെ പുറത്ത് പോയി കളിക്കുന്ന ശീലമുണ്ടെന്നും കഴുകാത്ത കൈകൾ കൊണ്ട് അവൻ കണ്ണുകൾ തിരുമ്മാറുണ്ടെന്നും കുട്ടിയുടെ മാതാപിതാക്കൾ വെളിപ്പെടുത്തി. ഭാഗ്യത്തിന് കുട്ടിയുടെ കാഴ്ചയ്ക്ക് തകരാറൊന്നും സംഭവിച്ചില്ല. അധികം വൈകാതെ കൃത്യമായ ചികിത്സകളിലൂടെ ഡോക്ടർമാർ കുട്ടിയുടെ കൺപീലികളിൽ ഉണ്ടായിരുന്ന പേനുകളെയും പേൻ മുട്ടകളെയും നീക്കം ചെയ്തു. ശേഷം പൂർണമായും സുഖം പ്രാപിക്കാൻ വേണ്ടി എറിത്രോമൈസിൻ ഒഫ്താൽമിക് ഓയിന്മെന്റും ടോബ്രാമൈസിൻ ഐ ഡ്രോപ്പുകളും കുട്ടിക്ക് നൽകി. ഇതോടെ കുട്ടിയുടെ പ്രശ്നം പരിഹരിക്കപ്പെട്ടു. എന്തായാലും അപൂർവ്വമായ ഈ കേസ് ഏറെ ശ്രദ്ധിക്കപ്പെട്ടു.
Seoul (South Korea): Medical professors in South Korea have announced their intention to reduce their practice hours starting on Monday in solidarity with trainee doctors who have been on strike for over a month.
Bananas, Potatoes and Heart Risk: What Doctors Are Warning About
U.S. Scientists Make Progress Toward Universal Cancer Vaccine
AI System Matches Doctors in Accuracy and Cuts Costs
മസ്തിഷ്‌ക മരണം സംഭവിച്ചതായി പ്രഖ്യാപിച്ച രോഗിക്ക് പന്നിയിൽ നിന്ന് വൃക്ക വിജയകരമായി മാറ്റിവെച്ചതായി ന്യൂയോർക്ക് സിറ്റിയിലെ എൻവൈയു ലാങ്കോൺ ഹെൽത്ത് ബുധനാഴ്ച അറിയിച്ചു. ഭാവിയിൽ കൂടുതൽ മൃഗ-മനുഷ്യ ട്രാൻസ്പ്ലാൻറുകളിലേക്ക് ഇത് നയിച്ചേക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.