മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർക്ക് നേരെ നടന്ന കൈയേറ്റ ശ്രമത്തിലും ഭീഷണി എതിരെ കൃത്യമായ നടപടി വേണമെന്ന ആവശ്യവുമായി കെ ജി എം ഒ എ രംഗത്തെത്തി. ജനുവരി 8 നാണ് സംഭവങ്ങളുടെ തുടക്കം. വനിതാ ഡോക്ടർക്ക് നേരെ നടന്ന അതിക്രമത്തിനും ഡ്യൂട്ടി തടസ്സപ്പെടുത്തലും എതിരെ കൊടുത്തത് ചോദ്യം ചെയ്താണ് രാഷ്ട്രീയക്കാർ രംഗത്തെത്തിയത്. പരാതി പിൻവലിക്കാത്തത് കടുത്ത പ്രതിഷേധ പരിപാടികൾ രാഷ്ട്രീയ നേതാക്കൾ സംഘടിപ്പിച്ചു.
ഇത്തരത്തിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ ജനുവരി 16ന് നടന്ന പ്രതിഷേധ പരിപാടിയിൽ യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് യുഎ റസാഖ് പങ്കെടുക്കുകയും ആശുപത്രി ഗേറ്റിനു വെളിയിൽ ഡോക്ടർമാർ ഇറങ്ങുകയാണെങ്കിൽ കയ്യേറ്റം ചെയ്യും എന്നുള്ള രീതിയിൽ പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു. ഇത്തരത്തിൽ കയ്യേറ്റം ചെയ്ത് കേസുണ്ടായാൽ ജയിലിൽ പോകാൻ മടിക്കുകയില്ല എന്നും അദ്ദേഹം പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു. ഈ പ്രതികരണത്തിനെതിരെ കൃത്യമായ നടപടിയെടുക്കണമെന്ന് ആവശ്യവുമായാണ് ഇപ്പോൾ കെ ജി എം ഒ എ രംഗത്ത് എത്തിയിരിക്കുന്നത്.
യുഎഇ റസാക്ക് നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ഇപ്പോൾ പ്രദേശത്തുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വൈറൽ ആയിരിക്കുന്ന സാഹചര്യമാണ്. ഈ വിവാദം കനക്കുന്നതിനിടയിൽ ചിലയാളുകൾ ഡോക്ടർമാർക്ക് എതിരെ വധഭീഷണി ഉൾപ്പെടെ മുഴക്കിയതായും വാർത്തകൾ പ്രചരിക്കുന്നുണ്ട്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ബൗദ്ധിക സാഹചര്യമുൾപ്പെടെ വളരെ മോശമാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രിയിൽ വിവിധ ഡോക്ടർമാർ ജോലി ചെയ്യുന്നത്. ഇത്തരത്തിൽ ജോലിചെയ്യുന്ന സാഹചര്യത്തിൽ ഭീഷണി നേരിടേണ്ടി വരുന്നത് വളരെ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്.
സംഭവം കൃത്യമായി പരിശോധിച്ചു വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണം എന്നാണ് കെജിഎംഒഎയുടെ ആവശ്യം. കൊലവിളി പ്രസംഗം നടത്തിയ ആളുകൾക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കണം എന്നും ആശുപത്രി സംരക്ഷണ നിയമം കൃത്യമായി പാലിക്കപ്പെടണം എന്നും കെജിഎംഒ യെ സർക്കാറിനോട് ആവശ്യപ്പെടുന്നു. നിലവിൽ ഇതുമായി ബന്ധപ്പെട്ട് കടുത്ത പ്രതിഷേധം പലഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്.
Eight Doctors Dismissed, One Suspended at VS Hospital Over Research Violations
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചൻ കനാലിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരത്തെ മുട്ടട സ്വദേശിയായ ഡോ. ബിപിനെ (53) ആണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
എറണാകുളം: എറണാകുളത്തെ ഗോതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞു രണ്ട് യുവഡോക്ടർമാർ മരിച്ചു. കൊല്ലം സ്വദേശിയായ ഡോ. അദ്വൈത് (28), കൊടുങ്ങല്ലൂർ സ്വദേശിയായ ഡോ. അജ്മൽ (28) എന്നിവരാണ് മരിച്ചത്.
Kochi: The division bench of the high court overturned the single bench's decision allowing Dr. EA Ruwise, a medical postgraduate student accused in a case concerning the suicide of a fellow student, to resume the course.
Kerala Intensifies Crackdown on Fake Cosmetics
We have various options to advertise with us including Events, Advertorials, Banners, Mailers, etc.