പനാജി: രാജ്യത്തെ ആദ്യ റോബോട്ടിക് സർജറി നടത്തുന്ന സർക്കാർ ആശുപത്രിയായി ചരിത്രം കുറിച്ചിരിക്കുകയാണ് ഗോവ മെഡിക്കൽ കോളേജ്. 67 വയസ്സുള്ള ഒരു നീ ആർത്രൈറ്റിസ് രോഗിയിൽ ആണ് സർജറി ചെയ്തത്. കാൽമുട്ടിൽ ഉണ്ടാകുന്ന വളരെ വേദനാജനകമായ ഒരു വാതമാണ് നീ ആർത്രൈറ്റിസ്. വാർത്ത അറിഞ്ഞ ഗോവ ആരോഗ്യ മന്ത്രി വിശ്വജിത് റാണെ മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക് വിഭാഗത്തെ അഭിനന്ദിച്ചു. "ഗോവ മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക് വിഭാഗം ഇവിടുത്തെ ആദ്യ റോബോട്ടിക് സർജറി വിജയകരമായി നടത്തിയ വാർത്ത എല്ലാവരെയും അറിയിക്കുന്നതിൽ അതിയായ സന്തോഷം ഉണ്ട്. റോബോട്ടിക് സഹായത്തോടെയുള്ള സർജറി നടത്തിയ രാജ്യത്തെ ആദ്യത്തെ സർക്കാർ ആശുപത്രിയാണ് ഗോവ മെഡിക്കൽ കോളേജ്. ഒരു നൂതനമായ റോബോട്ടിക് ആം ഉപയോഗിച്ചാണ് സർജറി ചെയ്തത്. വെറും 45 മിനിറ്റ് കൊണ്ട് സർജറി പൂർത്തിയാവുകയും ചെയ്തത് ഈ സാങ്കേതികവിദ്യയുടെ കാര്യക്ഷമതയെ അടിവരയിടുന്നു ." വിശ്വജിത് റാണെ പറഞ്ഞു. "ഈ സർജറിയിലൂടെ ചെറിയ മുറിവ് മാത്രമേ രോഗിക്ക് ഉണ്ടാവുകയുള്ളൂ അതുകൊണ്ടുതന്നെ രക്തവും അധികം നഷ്ടം ആവില്ല. ഒപ്പം റോബോട്ടിക് സർജറിയിൽ പോസ്റ്റ് ഓപ്പറേറ്റീവ് ഡ്രൈനേജും (സർജറിക്ക് ശേഷമുള്ള രോഗിയുടെ മുറിവുകൾക്ക് സമീപം പഴുപ്പ്, രക്തം അല്ലെങ്കിൽ മറ്റ് ദ്രാവകം എന്നിവ നീക്കം ചെയ്യുന്നതിനും ശരീരത്തിൽ അടിഞ്ഞുകൂടുന്നത് തടയുന്നതിനും വേണ്ടി സ്ഥാപിക്കുന്ന ട്യൂബുകളാണ് സർജിക്കൽ ഡ്രെയിനുകൾ) ഉണ്ടാകില്ല. ഇതൊക്കെ ഈ സർജറിയുടെ കൃത്യതയെ എടുത്തു കാണിക്കുന്നു. സർജറി കഴിഞ്ഞു ഒരു ബുദ്ധിമുട്ടുമില്ലാതെ രോഗി നടക്കുന്നത് സർജറി എത്രത്തോളം വിജയകരമാണെന്ന് തെളിയിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു. ഗോവയിലെ ആരോഗ്യ സേവനങ്ങൾ ഉയർത്തുന്നതിൽ ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ അചഞ്ചലമായ പിന്തുണക്ക് തങ്ങൾ നന്ദിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
Coimbatore: Late on Friday, Shyam Kumar, a 32-year-old doctor at a leading hospital in Coimbatore, was robbed of Rs 70,000 by two individuals at sickle point.
PM Modi Hails Doctors as “Protectors of Health and Pillars of Humanity” on National Doctors’ Day
Rajasthan Faces Doctor Shortage Amid Recruitment Challenges
ന്യൂ ഡൽഹി: റാഞ്ചി-ഡൽഹി വിമാനത്തിലെ രണ്ട് ഡോക്ടർമാരുടെ സമയോചിതമായ ഇടപെടൽ ഫ്ലൈറ്റിൽ ശ്വാസതടസ്സം അനുഭവപ്പെട്ട, ജന്മനാ ഹൃദ്രോഗബാധിതനായ ആറുമാസം പ്രായമുള്ള ഒരു കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ചു.
Apollo Hospital Faces Scrutiny Over Free Treatment Shortfall
We have various options to advertise with us including Events, Advertorials, Banners, Mailers, etc.