ബൂഡൗൺ: ഉത്തർ പ്രദേശിൽ ആയുധധാരികളായ ചില ആളുകൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പ്രായമായ ഡോക്ടർ ദമ്പതികളെ കൊള്ളയടിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച്ച രാത്രി 7.30-ന് ആയിരുന്നു സംഭവം. ഉത്തർ പ്രദേശിലെ സദാർ കൊത്ത്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള ലാബെല്ല ചൗക്കിലെ ഇവരുടെ വീട്ടിൽ വെച്ചായിരുന്നു കൊള്ള നടന്നത്. ഡോ. സുരേന്ദ്ര നാഥ് ഗോവിലും ഇദ്ദേഹത്തിൻറെ ഭാര്യയായ ഡോ. മൃദുല ഗോവിലുമാണ് ആക്രമണത്തിന് ഇരകളായത്. ഇവർ രണ്ടു പേർ മാത്രമാണ് ആ വീട്ടിൽ താമസിക്കുന്നത്. ബുധനാഴ്ച്ച രാത്രി 7.30-ന് രോഗികളെന്ന വ്യാജേന ആറു പേര് ഡോക്ടർ ദമ്പതിമാരുടെ വീട്ടിലേക്ക് വരികയും ശേഷം വീടിൻ്റെ പുറത്ത് വരാന്തയിൽ ഇരിക്കുകയായിരുന്ന ഡോ. സുരേന്ദ്ര നാഥിനെ ഡ്രോയിങ് റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. അടുക്കളയിലായിരുന്ന ഇദ്ദേഹത്തിൻറെ ഭാര്യ ഡോ. മൃദുലയെയും ഇവർ ഡ്രോയിങ് റൂമിൽ എത്തിച്ചു. ശേഷം ഇരുവരെയും ആയുധധാരികൾ തോക്ക് ചൂണ്ടി ബന്ദികളാക്കി. തുടർന്ന് പ്രതികൾ ദമ്പതികളുടെ കൈകളും കാലുകളും ടേപ്പ് ഉപയോഗിച്ച് ബന്ധിക്കുകയും അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും കൊള്ളയടിക്കുകയും ചെയ്തു. കൊള്ളയടിച്ചതിന് ശേഷം ഇവർ ഉടൻ തന്നെ രക്ഷപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് സീനിയർ പോലീസ് സൂപ്രണ്ട് ഉൾപ്പെടെ എല്ലാ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇന്ത്യൻ പീനൽ കോഡിലെ പല വകുപ്പുകൾ പ്രകാരം കൊള്ളയടിച്ചവർക്കെതിരെ പോലീസ് കേസ് റെജിസ്റ്റർ ചെയ്തിട്ടുണ്ട്. ദമ്പതിമാരുടെ രണ്ട് മക്കൾ നോയിഡയിലും ഗുഡ്ഗാവിലും ആണ് താമസം.
ജയ്പൂർ (രാജസ്ഥാൻ): ജയ്പൂരിലെ കൺവാടിയ ഹോസ്പിറ്റലിൽ ഡ്യൂട്ടിക്കിടെ അനസ്തേഷ്യ കുത്തി വെച്ച് ലേഡി ഡോക്ടർ (27) ആത്മഹത്യ ചെയ്തു.
ലക്നൗ: പരിചയസമ്പന്നരായ മികച്ച ഡോക്ടർമാരുടെ സേവനം കൂടുതൽ ലഭ്യമാക്കാൻ വേണ്ടി ഉത്തർ പ്രദേശിൽ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 62 ൽ നിന്ന് 65 ആയി ഉയർത്തി.
Puducherry: A resident doctor at the Indira Gandhi Government General Hospital and Post Graduate Institute (IGGGHPGI) in Puducherry faced a severe neck injury after being attacked with a knife by the father of a patient who was apparently under the influence of alcohol late on Monday.
നോയിഡ (ഉത്തർ പ്രദേശ്): സഫ്ദർജംഗ് ഹോസ്പിറ്റലിലെ വനിതാ ഡോക്ടർക്ക് (29) നേരെ വളർത്തു നായയുടെ ആക്രമണം. ഡോക്ടറുടെ മുഖത്ത് നായ കടിക്കുകയും ചെയ്തു.
West Bengal CM Suspends 12 Doctors Following Pregnant Woman's Death Due to Alleged Medical Negligence
We have various options to advertise with us including Events, Advertorials, Banners, Mailers, etc.