ഭോപ്പാൽ (മധ്യ പ്രദേശ്): കടബാധ്യതയെ തുടർന്ന് മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ഒരു ഡോക്ടർ ദമ്പതിമാർ അവരുടെ വീട്ടിൽ ആത്മഹത്യ ചെയ്തതായി പോലീസ് പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് നിന്ന് 70 കിലോമീറ്റർ അകലെ ബിനാ ടൗണിലെ നന്ദൻ കോളനിയിലുള്ള വീട്ടിലാണ് ഡോക്ടർമാരായ ബൽബീറിനെയും മഞ്ജു കൈത്തോറിയയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടണത്തിന് പുറത്ത് പഠിക്കുകയായിരുന്ന ദമ്പതികളുടെ മകൻ ഇന്ന് രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ബൽബീറിൻ്റെ മൃതദേഹം സീലിംഗ് ഫാനിലും മഞ്ജുവിൻ്റെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. പ്രഥമദൃഷ്ട്യാ, വിഷവസ്തു കഴിച്ചോ കുത്തിവച്ചോ ആവാം മഞ്ജു മരിച്ചതെന്ന് പോലീസ് പറഞ്ഞു. ദമ്പതികളുടെ മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇതിൽ കടബാധ്യത തങ്ങളെ ഏറെ ആശങ്കാകുലരാക്കുന്നുണ്ടെന്നും ദമ്പതികൾ എഴുതിയതായി പോലീസ് അറിയിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിലെ ഡോക്ടർമാരായിരുന്നു ഇവർ ഇരുവരും. ബൽബീർ കുർവായിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും മഞ്ജു, ബീന സിവിൽ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റുമാണ്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Andhra Pradesh Doctors Protest Against Promotions, Government Orders Probe
Surge in Pediatric Gallstones Prompts Doctors to Push for Early Detection and Healthy Lifestyle
മുംബൈ: ഡോ. സഞ്ജീവ് ജാദവ് ചെയ്ത വീരോചിതമായ പ്രവൃത്തിക്ക് രാജ്യം മുഴുവൻ അദ്ദേഹത്തിന് വേണ്ടി കൈയ്യടിക്കുകയാണ്.
The government introduces the Ayush visa category to cater to foreign nationals seeking treatment within India's traditional medical systems.
As per the Ayush Ministry, this visa aligns with the proposition of introducing a distinct visa scheme, designed for foreigners coming to India to receive treatment in fields such as therapeutic care, wellness, and Yoga, all encompassed by the Indian systems of medicine.
ബാംഗ്ലൂർ: തൻ്റെ ട്വിറ്റർ അക്കൗണ്ട് പിൻവലിച്ചതിനെ ചോദ്യം ചെയ്ത് മലയാളി ഡോക്ടറായ ഡോ. സിറിയാക് എബി ഫിലിപ്സ് നൽകിയ ഹർജി കർണാടക ഹൈക്കോടതി പരിഗണിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.