ബാംഗ്ലൂർ: തൻ്റെ ട്വിറ്റർ അക്കൗണ്ട് പിൻവലിച്ചതിനെ ചോദ്യം ചെയ്‌ത് മലയാളി ഡോക്ടറായ ഡോ. സിറിയാക് എബി ഫിലിപ്‌സ് നൽകിയ ഹർജി കർണാടക ഹൈക്കോടതി പരിഗണിച്ചു. ആയുർവേദ ഫാർമ കമ്പനിയായ ഹിമാലയ ഇന്ത്യയ്‌ക്കെതിരെയുള്ള അപകീർത്തികരമായ ട്വീറ്റുകൾ മറച്ചുവെക്കണമെന്ന വ്യവസ്ഥയിൽ ആണ് അക്കൗണ്ട് പുനഃസ്ഥാപിക്കാൻ അനുമതി നൽകിയത്. ഹിമാലയ വെൽനസ് കോർപ്പറേഷൻ തങ്ങളുടെ ഉൽപ്പന്നങ്ങൾക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ പോസ്റ്റുചെയ്തുവെന്നാരോപിച്ച് സമർപ്പിച്ച ഹർജിയെത്തുടർന്നായിരുന്നു ഡോക്ടറുടെ ട്വിറ്റർ അക്കൗണ്ട് പിൻവലിക്കാൻ ഉത്തരവായത്. അപകീർത്തികരമായ പരാമർശങ്ങൾ ട്വീറ്റ് ചെയ്യുന്നതിനോ പ്രചരിപ്പിക്കുന്നതിനോ ഫിലിപ്സിനെ വിലക്കിക്കൊണ്ടുള്ള ഒരു ഇടക്കാല ഉത്തരവ് ബെംഗളൂരു കോടതി പുറപ്പെടുവിക്കുകയായിരുന്നു. ഇദ്ദേഹത്തിൻ്റെ ട്വിറ്റർ അക്കൗണ്ട് പിൻവലിക്കുകയും ചെയ്‌തു. തൻ്റെ സോഷ്യൽ മീഡിയയിലെ വിശദമായ പോസ്റ്റുകളിലൂടെ "ഹോം റെമെഡീസ്" എന്ന് വിളിക്കപ്പെടുന്നവയെ വെല്ലുവിളിക്കുന്നതിൽ ഫിലിപ്സ് പ്രശസ്തനാണ്. വിചാരണക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഫിലിപ്‌സിൻ്റെ പോസ്റ്റുകൾ അപകീർത്തികരമല്ലെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ വാദിച്ചു. ശേഷം ഹിമാലയൻ വെൽനെസ്സ് ഉൽപ്പന്നങ്ങൾക്കെതിരെയുള്ള അപകീർത്തികരമായ പോസ്റ്റുകൾ മറച്ചു വെച്ചാൽ ഡോക്ടറുടെ അക്കൗണ്ടിൻ്റെ സസ്പെൻഷൻ ഒഴിവാക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. കേസിൻ്റെ അടുത്ത വാദം കേൾക്കൽ നവംബർ രണ്ടിനാണ്. തൻ്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തതിന് ശേഷം ഹിമാലയൻ വെൽനസ് പെറ്റീഷനെ കുറിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഫിലിപ്‌സ് പറഞ്ഞു. ഹിമാലയത്തിൻ്റെ ചില ഉൽപ്പന്നങ്ങൾ "തെളിവുകളില്ലാതെ വിചിത്രമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനാൽ" താൻ വിമർശിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
The junior doctors at Veer Surendra Sai Institute of Medical Science And Research (VIMSAR) are threatening to go on a cease-work strike due to pending stipends and other irregularities, potentially stalling healthcare services.
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കൺജക്റ്റിവിറ്റിസ് കേസുകൾ കൂടിയ പശ്ചാത്തലത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ഹെൽത്ത് സെക്രട്ടറി ആർ. രാജേഷ് കുമാർ അറിയിച്ചു. കൺജക്റ്റിവിറ്റിസ് തടയുന്നതിനും രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും നടപടികൾ സ്വീകരിക്കാൻ അദ്ദേഹം സംസ്ഥാനത്തെ ചീഫ് മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
റായ്ച്ചൂർ: കർണാടകയിൽ ഡോക്ടർക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഗൈനക്കോളജിസ്റ്റ് ആയ ഡോ. ജയപ്രകാശ് പാട്ടിൽ തൻ്റെ കാറിൽ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ബൈക്കിൽ വന്ന അജ്ഞാതരായ മാസ്‌ക് ധരിച്ച രണ്ടു പേർ ഡോക്ടറുടെ കാറിനെ പിന്തുടർന്നതും ശേഷം രണ്ടു തവണ ഡോക്ടർക്ക് നേരെ വെടിയുതിർത്തതും.
Hyderabad: The Asian Institute of Nephrology and Urology (AINU) doctors have successfully performed a minimally invasive surgery on a 60-year-old patient, removing 418 kidney stones.
ന്യൂ ഡൽഹി: ഇന്ത്യയിലെ പ്രമുഖ സെൻട്രൽ ടെർഷ്യറി കെയർ ആശുപത്രിയായ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അതിൻ്റെ 68 വർഷത്തെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.