Top Stories
സമൂസ ഓർഡർ ചെയ്ത ഡോക്ടർക്ക് നഷ്ടമായത് 1.40 ലക്ഷം രൂപ: പിന്നിൽ വൻ തട്ടിപ്പ്.
2023-07-13 13:30:33
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

മുംബൈ: ഓൺലൈനിൽ നിന്നും കുറച്ച് സമൂസ ഓർഡർ ചെയ്ത മുംബൈയിലെ യുവ ഡോക്ടർ പെട്ടത് തട്ടിപ്പുകാരുടെ നടുവിൽ. ജൂലൈ 8-നായിരുന്നു സംഭവം. മുംബൈയിലെ KEM ആശുപത്രിയിൽ ജോലി ചെയ്യുന്ന 27-കാരനായ ഡോക്ടർ തൻ്റെ കൂട്ടുകാർക്കൊപ്പം ഒരു ടൂർ പ്ലാൻ ചെയ്യുന്നു. യാത്രയ്ക്കിടെ കഴിക്കാനായി കുറച്ച് സമൂസ വാങ്ങാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ സിയോണിലെ പ്രശസ്തമായ ഒരു കമ്പനിയിൽ നിന്നും ഡോക്ടർ 25 പ്ലേറ്റ് സമൂസ ഓർഡർ ചെയ്തു. ഓൺലൈനിൽ നിന്നും ഈ കമ്പനിയുടേത് എന്ന പേരിൽ ലഭിച്ച ഒരു നമ്പറിലേക്കായിരുന്നു ഡോക്ടർ വിളിച്ചത്. ഇവർ ആദ്യം 1500 രൂപ ഓൺലൈൻ ആയി അടക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടു. ഡോക്ടർ ആ തുക അടക്കുകയും ചെയ്തു. ശേഷം പെയ്‌മെന്റിന്റെ ഒരു ട്രാൻസാക്ഷൻ ഐഡി ഉണ്ടാക്കാൻ ഇവർ ഡോക്ടറോട് പറഞ്ഞു. ട്രാൻസാക്ഷൻ ഐഡി ഉണ്ടാക്കാൻ വേണ്ടി ഇവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച ഡോക്ടർക്ക് ആദ്യം നഷ്ടമായത് 28,807 രൂപ. പിന്നീട് ഇവരുടെ നിർദേശപ്രകാരം കാര്യങ്ങൾ ചെയ്ത ഡോക്ടർക്ക് മൊത്തം 1.40 ലക്ഷം രൂപ നഷ്ടമായി. താൻ പറ്റിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ ഡോക്ടർ ഉടൻ തന്നെ ബോയ്‌വാഡ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഡോക്ടറുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരവും പോലീസ് കേസ് എടുത്തു. പണമിടപാട് നടത്തുമ്പോൾ അതീവശ്രദ്ധ പാലിക്കണം എന്ന് ഈ കേസ് അടിവരയിട്ട് കാണിക്കുന്നു. ഏതെങ്കിലും കമ്പനിയും ആയി ഓൺലൈൻ ആയി പണമിടപാട് നടത്തുമ്പോൾ ആ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലോ ഔദ്യോഗിക ആപ്പിലോ ഉള്ള വിവരങ്ങൾ വെച്ച് മുൻപോട്ടു പോവുക. ഓൺലൈനിൽ നിന്നും ലഭിക്കുന്ന ഫോൺ നമ്പറുകൾ പൂർണമായും വിശ്വസിക്കാതിരിക്കുക. ചിലപ്പോൾ ചെന്ന് ചാടിക്കൊടുക്കുന്നത് ഇത് പോലെയുള്ള തട്ടിപ്പുകാരുടെ വലയിലേക്കാവും.


velby
More from this section
2025-06-11 17:05:52

Prayagraj CMO Raises Alarm Over Long‑Term Absentee Doctors

2023-09-06 12:05:15

അമരാവതി: ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു സർക്കാർ ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫ് പവർ കട്ട് സമയത്ത് മൊബൈൽ ഫ്ലാഷ്‌ ലൈറ്റിൻ്റെ  സഹായത്തോടെ പരിക്കേറ്റ ഒരാളെ ചികിത്സിക്കുന്ന വീഡിയോ സെപ്റ്റംബർ 2, ശനിയാഴ്ച സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

2024-04-25 13:19:00

Surat:Dr. Kratika Joshi, a practicing physician at the 'Heal and Cure' clinic situated in the Green Signature complex in Vesu, and her fiance, Hardik Nakrani, a diamond broker with a business in Mahidharpura, have reported an alleged fraud totaling Rs 4.3 lakh involving a cafe owner.

2023-11-23 17:26:04

ഇൻഡോർ (മധ്യ പ്രദേശ്): സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ ഒരു ആദിവാസിയുടെ (60) ശരീരത്തിൽ കുടുങ്ങിയ മൂന്ന് അമ്പുകൾ നീക്കം ചെയ്‌ത്‌ ഇൻഡോർ മഹാരാജ യശ്വന്തറാവു (എം.വൈ) ഹോസ്പിറ്റലിലെ ഡോക്ടർമാർ.

2025-10-13 10:24:03

PHC Doctors’ Relay Hunger Strike Enters Seventh Day in Andhra Pradesh

 

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.