Top Stories
ക്രിപ്റ്റോ തട്ടിപ്പ്: മുംബൈ ഡോക്ടർക്ക് നഷ്ടപ്പെട്ടത് 1.1 കോടി രൂപ.
2023-11-06 11:17:22
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

മുംബൈ: ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ മുംബൈയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോക്ടർക്ക് (46) നഷ്ടപ്പെട്ടത് 1.1 കോടി രൂപ. ഡിജിറ്റൽ മേഖലയിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതിൻ്റെ ആവശ്യകത ഈ സംഭവം ഉയർത്തിക്കാട്ടുന്നു. ഒരു വർഷം മുൻപാണ് ഡോക്ടർ ഈ തട്ടിപ്പിന് ഇരയായത്. ഒടുവിൽ സാമ്പത്തികവും വൈകാരികവുമായ ബുദ്ധിമുട്ടുകൾക്ക് ശേഷം ഡോക്ടർ പോലീസിനെ സമീപിക്കുകയും കുറ്റക്കാർക്കെതിരെ എഫ്‌.ഐ.ആർ ഫയൽ ചെയ്യുകയും ചെയ്തു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ക്രിപ്റ്റോ കറൻസി വിദഗ്ദ്ധയാണെന്ന് അവകാശപ്പെട്ടു കൊണ്ട് മെലിസ്സ ക്യാമ്പ്ബെൽ എന്ന സ്ത്രീ ഡോക്ടറിന് ഫേസ്ബുക്കിൽ സന്ദേശം അയക്കുകയായിരുന്നു. ഇവിടെ നിന്നുമാണ് തട്ടിപ്പിൻ്റെ തുടക്കം. ക്രിപ്‌റ്റോ ട്രേഡിംഗിൻ്റെ സാധ്യതയിൽ ആകൃഷ്ടനായ അദ്ദേഹം കാംബെല്ലുമായി കൂടുതൽ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ഇവർ ഡോക്ടറിന് ഇതിൽ നിന്നും ഗണ്യമായ ലാഭം വാഗ്ദാനം ചെയ്യുകയും ചെയ്‌തു. ശേഷം ക്രിപ്റ്റോ കറൻസിയുടെ സാധ്യതകളിൽ ആകൃഷ്ടനായ ഡോക്ടർ കാംബെലിൻ്റെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് 1.1 കോടി രൂപ ബി.ടി.സി, ഇ.ടി.എച്, യു.എസ്.ഡി.ടി തുടങ്ങിയ ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപിച്ചു. ശേഷം കാംബെൽ പറഞ്ഞത് പ്രകാരം വ്യാപാര ആവശ്യങ്ങൾക്കായി ക്രിപ്‌റ്റോകറൻസികൾ വിവിധ വാലറ്റ് വിലാസങ്ങളിലേക്ക് മാറ്റുകയും ചെയ്‌തു. എന്നിരുന്നാലും, ഡോക്ടർ തൻ്റെ ലാഭം വീണ്ടെടുക്കാൻ ശ്രമിച്ചപ്പോൾ സ്ഥിതിഗതികൾ വളരെ മോശമായി. കാര്യമായ നികുതികളും കമ്മീഷനുകളും നൽകേണ്ടതുണ്ടെന്ന് കാംബെൽ ഡോക്ടറോട് പറഞ്ഞു. നിരാശനായ അദ്ദേഹം ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു സുഹൃത്തിൽ നിന്ന് 28 ലക്ഷം രൂപ കടം വാങ്ങി. എന്നാൽ വാഗ്‌ദാനം ചെയ്‌ത ലാഭം ഒരിക്കലും ഡോക്ടറിന് കിട്ടിയില്ല. അതോടെയാണ് താൻ ഒരു തട്ടിപ്പിന് ഇരയായി എന്ന് ഡോക്ടർക്ക് മനസ്സിലാകുന്നത്. ജോയിന്റ് കമ്മീഷണർ ലക്ഷ്മി ഗൗതം, സീനിയർ ഇൻസ്‌പെക്ടർ രാജേഷ് നാഗ്‌വാഡെ, ഇൻസ്‌പെക്ടർ സന്തോഷ് ഖഡ്‌കെ എന്നിവരുടെ നേതൃത്വത്തിൽ സെൻട്രൽ സൈബർ ക്രൈം പോലീസ് സ്‌റ്റേഷനാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്. തട്ടിപ്പുകാരൻ നൽകിയ വാലറ്റ് വിലാസങ്ങളിലേക്ക് ഡോക്ടർ 32 തവണ ക്രിപ്‌റ്റോകറൻസികൾ കൈമാറിയതായി പോലീസ് പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താനും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വാലറ്റുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിക്കാനും ഉള്ള തീവ്രശ്രമത്തിലാണ് പോലീസ്. ഓൺലൈൻ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട അപകട സാധ്യതകളെക്കുറിച്ചും ഇന്റർനെറ്റിൽ സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടുമ്പോൾ ജാഗ്രത പാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഈ സംഭവം എടുത്തു കാണിക്കുന്നു. എല്ലാവർക്കുമുള്ള സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം പരിപോഷിപ്പിച്ച്, ജാഗ്രത പാലിക്കാനും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യാനും അധികാരികൾ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.


velby
More from this section
2023-08-05 11:04:23

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കൺജക്റ്റിവിറ്റിസ് കേസുകൾ കൂടിയ പശ്ചാത്തലത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ഹെൽത്ത് സെക്രട്ടറി ആർ. രാജേഷ് കുമാർ അറിയിച്ചു. കൺജക്റ്റിവിറ്റിസ് തടയുന്നതിനും രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും നടപടികൾ സ്വീകരിക്കാൻ അദ്ദേഹം സംസ്ഥാനത്തെ ചീഫ് മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

2024-04-15 16:17:55

Dr. Gagandeep Kang, currently serving as the Director of Global Health at the Bill and Melinda Gates Foundation, has been honored with the esteemed John Dirks Award in global health, a prestigious recognition in the field.

2023-12-26 10:51:23

ഫരീദാബാദ് (ഹരിയാന): ഒരു 75 കാരനിൽ വിജയകരമായി മിത്ര ക്ലിപ്പ് ചെയ്ത് ഫരീദാബാദിലെ എസ്.എസ്.ബി  ഹോസ്പിറ്റലിലെ ഡോക്ടർമാർ. 

2025-03-08 13:32:13

Patient in 'coma' Alleges Excessive Charges at Ratlam Hospital

2023-08-31 11:15:28

ചെന്നൈ: മദ്രാസ് മെഡിക്കൽ കോളേജിലെ ഒരു അസിസ്റ്റൻറ് പ്രൊഫസറിനെ (42) അൽവാർപേട്ടിലെ സ്വന്തം അപ്പാർട്മെന്റിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ഭാഗികമായി ജീർണിച്ച അവസ്ഥയിൽ ആയിരുന്നു ഇദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. മദ്രാസ് മെഡിക്കൽ കോളേജിലെ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. യു കാർത്തിയാണ് മരിച്ചത്.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.