ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കൺജക്റ്റിവിറ്റിസ് കേസുകൾ കൂടിയ പശ്ചാത്തലത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ഹെൽത്ത് സെക്രട്ടറി ആർ. രാജേഷ് കുമാർ അറിയിച്ചു. കൺജക്റ്റിവിറ്റിസ് തടയുന്നതിനും രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും നടപടികൾ സ്വീകരിക്കാൻ അദ്ദേഹം സംസ്ഥാനത്തെ ചീഫ് മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും ഹെൽത്ത് സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്. കണ്ണിൻറെ വെളുത്ത ഭാഗത്ത് കിടക്കുന്നതും കൺപോളയുടെ ഉള്ളിൽ വരയുള്ളതുമായ നേർത്ത വ്യക്തമായ ടിഷ്യുവാണ് കൺജങ്ക്റ്റിവ. ഈ കൺജങ്ക്റ്റിവയുടെ വീക്കം ആണ് കൺജങ്ക്റ്റിവിറ്റിസ്. "നിങ്ങൾക്ക് അറിയാവുന്നതുപോലെ കൺജക്റ്റിവിറ്റിസ് രോഗം നിലവിൽ സംസ്ഥാനത്തെ ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. അലർജി, ബാക്ടീരിയ അല്ലെങ്കിൽ വൈറൽ അണുബാധ മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. രോഗബാധിതനായ വ്യക്തിയുടെ നേത്ര സ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് കൺജക്റ്റിവിറ്റിസ് പകരുന്നത്. ഇത് ചെലപ്പോ പകർച്ചവ്യാധി ആയേക്കാം. കൺജക്റ്റിവിറ്റിസ് തടയുന്നതിന് ആശുപത്രി തലത്തിൽ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുകയും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും വേണം." ഹെൽത്ത് സെക്രട്ടറിയുടെ വാക്കുകൾ. ഉത്തരാഖണ്ഡിലെ കൺജക്റ്റിവിറ്റിസ് കേസുകൾ ഇപ്പോൾ 30 ശതമാനമായി ഉയർന്നിരിക്കുകയാണ്. എല്ലാ വർഷവും മഴക്കാലത്ത് കൺജക്റ്റിവിറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്യാറുണ്ട്. കണ്ണുകളിലെ ചുവപ്പ് നിറവും ചൊറിച്ചിലും ആണ് ഈ അസുഖത്തിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. ഡോക്ടർമാർ പറയുന്നത് മുതിർന്നവരേക്കാൾ കുട്ടികൾക്കാണ് കൺജക്റ്റിവിറ്റിസ് വരാൻ കൂടുതൽ സാധ്യത എന്നാണ്.
New COVID-19 Subvariants Spread Rapidly but Cause Mild Illness, Say Doctors
Doctors Arrested in Amritsar for Smuggling Banned Drugs
ഡൽഹി: ഇക്കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന വിസ്താര എയർലൈൻസിൻ്റെ വിമാനത്തിൽ ശ്വാസതടസ്സം നേരിട്ട രണ്ട് വയസുകാരിയുടെ ജീവൻ ഡൽഹി എ.ഐ.ഐ.എം.എസ്-ലെ അഞ്ച് ഡോക്ടർമാർ ചേർന്ന് രക്ഷിച്ചു. യാത്രയ്ക്കിടെ രാത്രി 9.30-ഓടെ ആയിരുന്നു സംഭവം.
ലക്നൗ: ലക്നൗവിൽ ഗർഭിണിയായ യുവതി റോഡരികിൽ പ്രസവിച്ച സംഭവം രാജ്യത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്. ശേഷം കുഞ്ഞിനെ വീരാംഗന ഝൽകാരി ഭായ് വിമെൻ ആൻഡ് ചൈൽഡ് ഹോഡ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.
Flu Cases Surge in Delhi-NCR Amid Seasonal Changes and Pollution
We have various options to advertise with us including Events, Advertorials, Banners, Mailers, etc.