ഡോക്ടർമാരുടെയും മറ്റു ആരോഗ്യ പ്രവർത്തരുടെയും സുരക്ഷ കണക്കിലെടുത്ത് ലോക് സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് ശശി തരൂർ എം പി. കൊല്ലപ്പെട്ട ഡോക്‌ടർ വന്ദന ദാസിന്റെ മാതാപിതാക്കൾക്ക് നൽകിയ വാക്ക് പാലിച്ചാണ് ആരോഗ്യ പ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനുള്ള ബിൽ ലോക്‌സഭയിൽ താൻ അവതരിപ്പിച്ചതെന്ന് ശശി തരൂർ പറഞ്ഞു. ബില്ലിന് അദ്ദേഹം ഒരു പേര് നിർദ്ദേശിക്കുകയും ചെയ്തു- "വന്ദന ദാസ് ആക്ട്." ധീരയായ യുവ മെഡിക്കൽ രക്തസാക്ഷിയുടെ ബഹുമാനാർത്ഥം ആണ് ഈ പേര് നിർദ്ദേശിച്ചതെന്ന് ശശി തരൂർ പറഞ്ഞു. തരൂർ അവതരിപ്പിച്ച ഹെൽത്ത്‌കെയർ പേഴ്‌സണൽ ആൻഡ് ഹെൽത്ത്‌കെയർ ഇൻസ്റ്റിറ്റ്യൂഷൻസ് (പ്രോഹിബിഷൻ ഓഫ് വയലൻസ് ആൻഡ് പ്രോപ്പർട്ടി നാശനഷ്ടം) ബിൽ, 2023 പറയുന്നത്, "പാരാമെഡിക്കൽ വിദ്യാർത്ഥികൾ, തൊഴിലാളികൾ, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, ആശാ പ്രവർത്തകർ എന്നിവരുൾപ്പെടെ ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ ജാമ്യമില്ലാ കുറ്റമാണ് " എന്നാണ്. "വന്ദനയുടെ മരണം ഒരിക്കലും പാഴായി പോകില്ല എന്ന് ഞാൻ ആ കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകിയ വാക്കാണ്. അവൾ ഒരിക്കലും ഒറ്റയ്ക്കുമല്ല. നിലവിൽ 75 ശതമാനം ഡോക്ടർമാരും അവരുടെ സേവനത്തിനിടയിൽ ശാരീരികവും വാക്കാലുള്ളതുമായ ബുദ്ദിമുട്ടുകൾ നേരിടുന്നതായി കണക്കാക്കപ്പെടുന്നു." തരൂർ പറഞ്ഞു. ഈ ആഴ്ച ആദ്യം വന്ദനയ്ക്ക് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം നൽകിയിരുന്നു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബുധനാഴ്ച തൃശൂരിൽ വന്ദനയുടെ മാതാപിതാക്കൾക്ക് ബിരുദ സർട്ടിഫിക്കറ്റ് കൈമാറി. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ ജി എം ഒ എ) ബില്ലിനെ സ്വാഗതം ചെയ്തു, ഇതൊരു നല്ല തീരുമാനം ആണെന്ന് അസോസിയേഷൻ സൂചിപ്പിച്ചു. "കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച നിരവധി സംഭവങ്ങൾ ഉണ്ടായപ്പോൾ, കേന്ദ്രം ഒരു ബിൽ അവതരിപ്പിച്ചിരുന്നു, പക്ഷേ അത് ഒരു നിയമമായി മാറിയില്ല. ഇത് പുനഃപരിശോധിച്ചാൽ അത് നല്ല ഒരു തീരുമാനം ആകുമെന്ന് പ്രതീക്ഷിക്കുന്നു," കെ ജി എം ഒ എ ജനറൽ സെക്രട്ടറി ഡോ. സുരേഷ് ടി എൻ പറഞ്ഞു. സംസ്ഥാന സർക്കാരും ഉടൻ ഇതുമായി ബന്ധപ്പെട്ട് ഒരു നിയമം പാസാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. "ഗവർണർ ഇതിനകം ഓർഡിനൻസിൽ ഒപ്പുവച്ചു, ഞങ്ങൾ ആവശ്യപ്പെടുന്ന നിയമനിർമ്മാണങ്ങൾ സംസ്ഥാനത്തിനും കേന്ദ്രത്തിനും ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു." ഡോ. സുരേഷ് ടി എൻ കൂട്ടിച്ചേർത്തു.
Rabies Death in Kerala Raises Concerns Despite Vaccination
Metal Pin Found in Tablet Given to 8-Year-Old in Palakkad
Pune Doctors Perform Rare Spine Surgery, Help 12-Year-Old Walk Again
Odisha Plans to Hire 1,840 Doctors and Over 5,000 Paramedics Soon
Over 9,000 Homoeopathic Doctors Plan Hunger Strike at Azad Maidan
We have various options to advertise with us including Events, Advertorials, Banners, Mailers, etc.