കൊച്ചി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ വരുന്ന രോഗികളുടെ ചികിത്സ അടുത്ത മാസം മുതൽ നിർത്തലാക്കാൻ സ്വകാര്യ ആശുപത്രികൾ ഒരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ കുടിശ്ശികയും ഹെൽത്ത് ബെനിഫിറ്റ് പാക്കേജ് (എച്ച്.ബി.പി) പതിപ്പ് 2.2 നടപ്പാക്കാനുള്ള വിമുഖതയുമാണ് ഈ തീരുമാനത്തിലെത്താൻ സ്വകാര്യ ആശുപത്രികളെ പ്രേരിപ്പിച്ചത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കൈകാര്യം ചെയ്യുന്ന 400 ആശുപത്രികളിലെ
അപ്രായോഗികമായ പാക്കേജ് നിരക്കുകളും ഒപ്പം സെറ്റിൽമെന്റിലും പേയ്‌മെന്റുകളിലും നീണ്ട കാലതാമസവും അനുഭവപ്പെടുന്നുണ്ടെന്ന് 1,362 ഹെൽത്ത് കെയർ പ്രൊവൈഡർമാരെ പ്രതിനിധീകരിക്കുന്ന കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ (കെ.പി.എച്ച് .എ) അറിയിച്ചു. ഈ പ്രശ്‌നങ്ങൾ സ്ഥാപനങ്ങളുടെ സാമ്പത്തിക നിലനിൽപ്പിന് കാര്യമായ ഭീഷണി ഉയർത്തുന്നതായി അവർ പറഞ്ഞു. 2020-ൽ നടപ്പിലാക്കിയ
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, വിവിധ കേന്ദ്ര-സംസ്ഥാന ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ സംയോജനമാണ്. സ്വകാര്യ ആശുപത്രികളിൽ ഓരോ കുടുംബത്തിനും പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഇത് വാഗ്ദാനം ചെയ്യുന്നു. ഇത് 42 ലക്ഷം ദരിദ്രരും ദുർബലരുമായ കുടുംബങ്ങളെ ഉൾക്കൊള്ളുന്നു.
കേരള സംസ്ഥാന ആരോഗ്യ ഏജൻസിയുടെ കണക്കനുസരിച്ച്, ഏകദേശം 64 ലക്ഷം ഗുണഭോക്താക്കൾ ഈ പദ്ധതിയുടെ ഭാഗമാണ്. 350 കോടിയിലധികം രൂപയാണ് കുടിശ്ശികയെന്നും കരാർ പാലിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും കാര്യമായി ഒന്നും ഉണ്ടായിട്ടില്ലെന്നും കെ.പി.എച്ച്.എ പ്രസിഡന്റ് ഹുസൈൻ കോയ തങ്ങൾ പറഞ്ഞു. “ഞങ്ങൾക്ക് പദ്ധതിയിൽ നിന്ന് പിന്മാറുകയല്ലാതെ മറ്റൊരു മാർഗവുമില്ല. ഇത് ഞങ്ങളെ വല്ലാതെ ബുദ്ദിമുട്ടിക്കുന്നു. പ്രത്യേകിച്ച്, ഗ്രാമ പ്രദേശങ്ങളിലുള്ള ചെറിയ ആശുപത്രികൾക്ക് ഇതിനെ അതിജീവിക്കാൻ പ്രയാസമാണ്."
ഹുസൈൻ കോയ തങ്ങൾ പറഞ്ഞു. എംപാനൽ ചെയ്ത ആശുപത്രികൾക്കും ഗുണഭോക്താക്കൾക്കും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന എച്ച്.ബി.പി 2.2 ലേക്ക് മാറാനുള്ള സർക്കാർ വിമുഖത കെ.പി.എച്ച്.എ-യെ ആശങ്കപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മിക്ക സംസ്ഥാനങ്ങളും ഇതിനോടകം തന്നെ പുതിയ പതിപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് ഹുസൈൻ കോയ തങ്ങൾ എടുത്തു പറഞ്ഞു. "കേരളം ഇപ്പോഴും എച്ച്.ബി.പി 2.0 ആണ് പാലിക്കുന്നത്. ഇത് ആശുപത്രികൾക്കോ ഗുണഭോക്താക്കൾക്കോ പ്രയോജനകരമല്ല. പുതിയ പതിപ്പിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത് ഉടൻ തന്നെ കേരളത്തിൽ നടപ്പാക്കണം." കെ.പി.എച്ച്.എ പ്രസിഡന്റ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കെ.പി.എച്ച്.എ നൽകിയ ഹർജിക്ക് ഫലമായി 15-ന് സർക്കാർ ഒരു ഉത്തരവിറക്കിയിരുന്നു. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് പുതുക്കിയ നിരക്കുകൾ നടപ്പാക്കാനാകില്ലെന്നും കേന്ദ്രസഹായം വർധിപ്പിക്കുമ്പോൾ ഇക്കാര്യം പുനഃപരിശോധിക്കാമെന്നും ഉത്തരവിൽ പറയുന്നു. ചേറ്റുവയിലെ ടി.എം ഹോസ്പിറ്റൽ ചെയർമാനായ ഡോ. ഇ.കെ രാമചന്ദ്രൻ, ഗ്രാമപ്രദേശങ്ങളിലെ ആശുപത്രികളുടെ ദുർബലതയെക്കുറിച്ച് ഊന്നിപ്പറയുന്നു. തൃശ്ശൂരിലെ തീരദേശ-ഗ്രാമീണ മേഖലയിലെ അദ്ദേഹത്തിന്റെ ആശുപത്രിക്ക് 45 ലക്ഷം രൂപയുടെ കുടിശ്ശിക ബാധ്യതയുണ്ട്. നിലവിൽ, 50 ആശുപത്രികൾ പദ്ധതിയുടെ കീഴിൽ വരുന്ന രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തലാക്കിയിട്ടുണ്ട്. സ്കീമിന് ഒരു മെച്ചപ്പെടുത്തൽ ഉണ്ടാകാത്ത പക്ഷം സർക്കാരുമായുള്ള സഹകരണം അവസാനിപ്പിക്കാൻ ഞങ്ങൾ നിർബന്ധിതരാകും. കൂടാതെ കെട്ടിക്കിടക്കുന്ന തുക സമയബന്ധിതമായി ക്ലിയർ ചെയ്യുകയും വേണം." ഡോ. ഇ.കെ രാമചന്ദ്രൻ പറഞ്ഞു.
Telangana Doctors Successfully Remove 3 kg Tumor from Woman
കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാക്കും: മന്ത്രി വീണാ ജോര്‍ജ്
Mass Transfer of Doctors Fails to Solve Healthcare Issues
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അസ്വാഭാവിക പനി കാരണം മരണപ്പെട്ട രണ്ടു പേർക്കും നിപ്പ തന്നെയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിതീകരിച്ചു. മറ്റു രണ്ടു പേർക്ക് കൂടി വൈറസ് ബാധ ഏറ്റതായും ആരോഗ്യവകുപ്പ് അറിയിച്ചു.
Supreme Court Issues Notice in Plea Over Doctors’ Overwork
We have various options to advertise with us including Events, Advertorials, Banners, Mailers, etc.