ഹൈദരാബാദ്: മറ്റൊരു ഓൺലൈൻ തട്ടിപ്പ് കേസിൽ ഹൈദരാബാദിലെ നിസാംസ് ഇന്സ്ടിട്യൂറ്റ് ഓഫ് മെഡിക്കൽ സയൻസെസിൽ (നിംസ്) ജോലി ചെയ്യുന്ന സീനിയർ റെസിഡെന്റ് ഡോക്ടർക്ക് നഷ്ടമായത് 2.58 ലക്ഷം രൂപ. ഓ.എൽ.എക്സ് വഴി ഒരു ഇലക്ട്രിക്ക് കസേരയുടെ ഇടപാട് നടത്തുന്നതിനിടെയാണ് ഡോക്ടർക്ക് പണം നഷ്ടപ്പെട്ടത്. സംഭവത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെ- തൻ്റെ പക്കൽ ഉള്ള ഇലക്ട്രിക്ക് കസേര ഡോക്ടർ ഓൺലൈൻ ആപ്പ് ആയ ഓ.എൽ.എക്‌സിൽ വിൽക്കാൻ ഇടുന്നു. ഇത് കണ്ട് ജിതേന്ദ്ര ശർമ്മ എന്ന ഒരു വ്യക്തി കസേര വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചു. 28,000 രൂപയായിരുന്നു കസേരയുടെ വില. ശേഷം പണം നൽകാൻ വേണ്ടി ഇയാൾ ഡോക്ടർക്ക് ഒരു ക്യു.ആർ കോഡ് അയച്ചു കൊടുക്കുകയും ഡോക്ടർ ഈ ക്യു.ആർ കോഡ് സ്കാൻ ചെയ്യുകയും ചെയ്തു. എന്നാൽ കോഡ് സ്കാൻ ചെയ്തപ്പോൾ പണം ലഭിക്കുന്നതിന് പകരം ഡോക്ടർക്ക് പണം നഷ്ടമാവുകയാണ് ഉണ്ടായത്. തൻ്റെ പണം നഷ്ട്ടപ്പെട്ട കാര്യം ഡോക്ടർ ശർമയെ അറിയിച്ചപ്പോൾ ഇയാൾ ഒരു ക്യു.ആർ കോഡ് കൂടി സ്കാൻ ചെയ്യാൻ ഡോക്ടറോട് ആവശ്യപ്പെട്ടു. നഷ്ട്ടപ്പെട്ട പണം ഇതിലൂടെ തിരിച്ച് കിട്ടുമെന്നും ഇയാൾ ഡോക്ടറെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാൽ ക്യു.ആർ കോഡ് സ്കാൻ ചെയ്ത ഡോക്ടർക്ക് കൂടുതൽ പണം നഷ്ടമായി. അങ്ങനെ ഡോക്ടർക്ക് മൊത്തം നഷ്ടപ്പെട്ടത് 2.58 ലക്ഷം രൂപ. ഇതിന് ശേഷം ഇയാൾ ഡോക്ടറുടെ കോളുകൾ എടുത്തിട്ടുമില്ല. താൻ പറ്റിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയ ഡോക്ടർ ഉടൻ തന്നെ സൈബർ ക്രൈം പോലീസിൽ പരാതി നൽകി. പ്രതിക്കെതിരെ വഞ്ചനാക്കുറ്റത്തിന് സൈബർ ക്രൈം പോലീസ് കേസെടുത്തിട്ടുണ്ട്.
During a televised health conference organized by Medically Speaking, Dr. Parul Gupta, the Transplant Coordinator at PGIMER Chandigarh, was honored with the esteemed Sushruta Award 2024 for her remarkable achievements in advancing the field of organ donation.
Doctors Oppose Walk-In Interviews for Specialist Jobs
PM Modi Hails Doctors as “Protectors of Health and Pillars of Humanity” on National Doctors’ Day
GENERIC MEDICINE AND PRESCRIPTION GUIDELINES FOR RMPs
RMPs tp Prescribe drugs with “generic”/“non-proprietary”/“pharmacological” names only
Saudi Arabia Unveils World's First AI-Powered Doctor Clinic
We have various options to advertise with us including Events, Advertorials, Banners, Mailers, etc.