ലുധിയാന: ലുധിയാനയിലെ ഷഹീദ് ഭഗത് സിംഗ് നഗറിലെ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ കൊള്ള നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. 3.51 കോടി രൂപയും 271 ഗ്രാം സ്വർണവും 88 ഗ്രാം വെള്ളി ആഭരണങ്ങളുമാണ് ഇവർ ഡോക്ടർ ദമ്പതിമാരുടെ വീട്ടിൽ നിന്നും കൊള്ളയടിച്ചത്. കൊള്ളയടിച്ച സാധനങ്ങൾ എല്ലാം പോലീസ് ഡോക്ടർ ദമ്പതിമാരെ തിരികെ ഏൽപിച്ചു. ഡോ. വഹേഗുരുപാൽ സിംഗ്, ഡോ. ഹർകമൽ ബഗ്ഗ എന്നിവരുടെ വീട്ടിലാണ് സംഭവം നടന്നത്. തങ്ങളുടെ വീട്ടിൽ നിന്ന് 15 ലക്ഷം രൂപ മോഷ്ടിച്ചതായി ദമ്പതികൾ ആദ്യം പറഞ്ഞിരുന്നുവെങ്കിലും അന്വേഷണം പുരോഗമിക്കുമ്പോൾ ഇത് കോടികളുടെ കവർച്ചയാണെന്ന് തെളിഞ്ഞതായും പ്രതികളെ അമൃത്‌സറിൽ നിന്ന് അറസ്റ്റ് ചെയ്തതായും അവിടെ അവർ ഒരു ഹോട്ടൽ മുറി വാടകയ്‌ക്കെടുത്തതായും പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഒരു 12 ബോർ പിസ്റ്റളും പോലീസ് കണ്ടു പിടിച്ചു. സുവാ റോഡിലെ ഗുർവീന്ദർ സിംഗ് സോനു (39), ദുഗ്രിയിലെ പവ്‌നീത് സിംഗ് ഷാലു (42), താൺ തരൺ സ്വദേശികളായ ജഗ്പ്രീത് സിംഗ് (22), സഹിൽദീപ് സിംഗ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സെപ്തംബർ 14ന് രാത്രി 8.40ഓടെയാണ് താൻ വീട്ടിലെത്തിയതെന്ന് ഡോ. ഹർകമൽ ബഗ്ഗ പരാതിയിൽ പറഞ്ഞിരുന്നു. കാവൽക്കാരൻ പ്രധാന ഗേറ്റ് തുറന്നു. അവരുടെ ഭർത്താവ് ഡോ. വഹേഗുരുപാൽ സിംഗ് ഇതിനകം വീട്ടിലുണ്ടായിരുന്നു. കുറച്ച് മിനിറ്റുകൾക്ക് ശേഷം, മുഖംമൂടി ധരിച്ച നാല് പേർ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ആയുധങ്ങൾ ഉപയോഗിച്ച് തന്നെയും ഭർത്താവിനെയും വാച്ച്മാനെയും ബന്ദികളാക്കുകയും ചെയ്‌തു. തുടർന്ന് മോഷ്ട്ടാക്കൾ പണവും ആഭരണങ്ങളും സൂക്ഷിച്ചിരുന്ന സ്റ്റോർറൂമിലേക്ക് കൊണ്ടുപോയി കവർച്ച നടത്തുകയായിരുന്നു. ഡോ. ഹർകമൽ ബഗ്ഗയുടെ പരാതിയിൽ പറയുന്നു. കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്ന് ഈ ഡോക്ടർ ദമ്പതികൾക്ക് അംഗീകാരമുണ്ടെന്ന് പോലീസ് പറഞ്ഞു. 15 ലക്ഷം രൂപയുടെ കവർച്ച നടന്നതായാണ് ദമ്പതികൾ ആദ്യം അവകാശപ്പെട്ടതെങ്കിലും 3.51 കോടി രൂപയും 20 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും കണ്ടെടുത്തതായി ലുധിയാന പോലീസ് കമ്മീഷണർ മന്ദീപ് സിംഗ് സിദ്ധു പത്രസമ്മേളനത്തിൽ പറഞ്ഞു. "ആദായനികുതി വകുപ്പിനെ ഭയന്ന് ദമ്പതികൾ യഥാർത്ഥ തുക മനഃപൂർവം കുറച്ചുകാണിച്ചതാകാം. പ്രതികൾക്ക് പോലും കോടികളുടെ പണമുണ്ടെന്ന് അറിയില്ലായിരുന്നു.” സിപി സിദ്ധു പറഞ്ഞു. ഡോക്ടർ ദമ്പതിമാരുടെ വീട്ടിൽ ഉള്ള പണത്തിൻ്റെ കണക്ക് കൃത്യമായി അറിയാവുന്ന ഒരു വ്യക്തിയുടെ പങ്ക് ഈ മോഷണത്തിൽ ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. ഗുർവീന്ദർ സിംഗ് സോനുവിനെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ നാല് കേസുകളും പവ്‌നീത് സിംഗ് ശാലുവിനെതിരെ മൂന്ന് തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങിയ കേസുകളും മുൻപ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടായിരുന്നു. ഈ കേസ് തെളിയിച്ചതിന് ഡി.സി.പി (റൂറൽ) ജസ്കിരഞ്ജിത് സിംഗ് തേജ, എ.ഡി.സി.പി (സിറ്റി-2) സുഹൈൽ ഖാസിം മിർ, എ.സി.പി ഗുരിക്ബാൽ എന്നിവരുൾപ്പെടെയുള്ള സംഘത്തിന് പഞ്ചാബ് ഡി.ജി.പി ഗുവാരവ് യാദവ് 5 ലക്ഷം രൂപയും ഡി.ജി.പി ഡിസ്കുകളും പ്രഖ്യാപിച്ചതായി സി.പി സിദ്ധു പറഞ്ഞു.
ലുധിയാന: ലുധിയാനയിലെ ഷഹീദ് ഭഗത് സിംഗ് നഗറിലെ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ കൊള്ള നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. 3.51 കോടി രൂപയും 271 ഗ്രാം സ്വർണവും 88 ഗ്രാം വെള്ളി ആഭരണങ്ങളുമാണ് ഇവർ ഡോക്ടർ ദമ്പതിമാരുടെ വീട്ടിൽ നിന്നും കൊള്ളയടിച്ചത്.
Tamil Nadu Government Doctors Express Disappointment Over Health Budget
Kochi: Doctors at the VPS Lakeshore hospital achieved success by performing the inaugural endo-robotic surgery on a 75-year-old woman. This helped Devakiamma to eradicate her throat cancer and lead a healthy life.
സംസ്ഥാനത്തെ ആദ്യത്തെ പീഡിയാട്രിക്ക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ വിജയകരമായി പൂർത്തിയാക്കി.
കോഴിക്കോട്: സൈലം ലേണിങ്ങിന്റെ രണ്ടാമത് മെഡിക്കൽ അവാർഡ് പ്രഖ്യാപിച്ചു. ന്യൂറോ സർജനായ എ. മാർത്താണ്ഡ പിള്ളയാണ് അവാർഡ് കരസ്ഥമാക്കിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഡോ. മാർത്താണ്ഡ പിള്ളയ്ക്ക് അവാർഡ് സമ്മാനിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.