നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവ് ഉണങ്ങാതെ ഇരിക്കുന്നതിന്
പല കാരണങ്ങൾ ഉണ്ട്. അനീമിയ, പ്രമേഹം, അണുബാധ, വിവിധയിനം
കാൻസർ രോഗങ്ങൾ, ശരീരത്തിന് പുറത്തുനിന്നുള്ള വസ്തുക്കൾ തുടങ്ങിയ അനവധിഘടകങ്ങൾ മുറിവ് ഉണങ്ങാതെ ഇരിക്കുന്നതിന്
കാരണമാകാം . ഇത്തരം മുറിവുകളുടെ ചികിത്സ ഇന്നും വൈദ്യശാസ്ത്രത്തിന് ഒരു സമസ്യയാണ്. വർഷങ്ങളോളം ഉണങ്ങാതെയിരിക്കുന്ന മുറിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം മുറിവുകളുടെ ചികിത്സാരീതികളെപ്പറ്റിയുള്ള കോൺഫറൻസുകളും പുസ്തകങ്ങളും അനവധിയാണ് എന്നതുതന്നെ ഇത് ഒരു സങ്കീർണമേഖലയാണ് എന്ന് നമുക്ക് മനസിലാക്കാം . ഇത്തരം മുറിവുകളുടെ ചികിത്സയെപ്പറ്റിധാരാളം പഠനങ്ങൾ ഇന്നും നടക്കുകയാണ്.പക്ഷെ അതിലെ പല പുതിയ ചികിത്സാരീതികളും വളരെ ചെലവേറിയതാണ്.
മുറിവുകൾ ഉണങ്ങുന്നത് പ്രാഥമികരീതിയിലും, സെക്കൻഡറി രീതിയിലും ആകാം. 99% മുറിവുകളും ഉണങ്ങുന്നത് പ്രാഥമിക രീതിയിലാണ്.എന്നാൽ ഇത്തരം രീതിയിൽ ഉണങ്ങാത്ത മുറിവുകൾക്ക് മുൻ പറഞ്ഞത് കൂടാതെ പല കാരണങ്ങളുമുണ്ട്. ഇത്തരം മുറിവുകൾ ഉണങ്ങുന്നതിനു വേണ്ടി പല മാര്‍ഗങ്ങളും അവലംബിക്കാറുണ്ട്
വിവാദമായി മാറിയ പ്രസ്തുത മുറിവിൻ്റെ ചരിത്രം ഒന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. 2022 ഫെബ്രുവരി മാസം ആണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭാശയ നീക്കശസ്ത്രക്രിയ ചെയ്തത്. അതിനുശേഷം ആറുമാസങ്ങൾക്ക് ശേഷമാണ് ഈ രോഗി ആദ്യമായിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി എത്തുന്നത്. ഇതിനിടയിൽ തന്നെ ഏഴോളം ശസ്ത്രക്രിയകൾ അണുബാധ നീക്കം ചെയ്യുന്നതിനായി ഈ രോഗിക്ക് ചെയ്തിരുന്നു. എന്നാൽ ഈ ശസ്ത്രക്രിയ ഒന്നും തന്നെ അണുബാധ പൂർണമായി നീക്കം ചെയ്യുന്നതിൽ വിജയിച്ചിരുന്നില്ല. അങ്ങനെ തികച്ചും സങ്കീർണമായ ഒരു അവസ്ഥയിലാണ് പ്രസ്തുത രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചേരുന്നത്.
ഇതിനു കാരണമായി എന്തെങ്കിലും ഘടകങ്ങൾ ഉണ്ടോ എന്നറി യാൻ അൾട്രാസൗണ്ട് സ്കാൻ, എംആര്‍ഐ, ബയോപ്സി മുതലായ പരിശോധനകൾ നടത്തി. മുറിവിൽ ഉണ്ടായിരുന്ന പഴുപ്പ് പരിശോധിച്ചപ്പോൾ ആന്റിബയോടിക് റെസിസ്റ്റന്റായ MDR ക്ലബ്സിയല്ല എന്ന മാരകമായ രോഗാണുവിനെ തിരിച്ചറി ഞ്ഞു.
സർക്കാർ മേഖലയിൽ ലഭ്യമായ സൗകര്യങ്ങൾ അനുസരിച്ച് വളരെ കുറച്ച് ചികിത്സ മാർഗ്ഗങ്ങൾ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. രോഗിയുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി ആദ്യം ഞങ്ങൾ പഴുപ്പിനെ നീക്കം ചെയ്യുവാനും മുറിവ് തുന്നലിട്ട് ശരിയാക്കുവാനും ശ്രമിച്ചു. പിന്നീട് വീണ്ടും അണുബാധ ഉണ്ടായതുകൊണ്ട് മുറിവ് താൽക്കാലികമായി തുറന്നിട്ട് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും തുന്നലിട്ട് ശരിയാക്കാൻ ശ്രമിക്കുകയുണ്ടായി. അതും പൂർണമായി വിജയിച്ചില്ല എന്ന് മാത്രമല്ല ഒന്നര മാസങ്ങൾക്കുശേഷം അതായത് ഡിസംബറിൽ വളരെ ഗുരുതരമായ അണുബാധയുമായി പ്രസ്തുതരോഗി തിരികെ വന്നു. അതിനുശേഷം ആണ് വിവിധ ചർച്ചകൾക്ക് ശേഷം രോഗിയുടെ മുറിവ് പൂർണമായി തുറന്നിടുവാനും അത് പതുക്കെ ഉണങ്ങി വരുന്ന രീതിയിലുള്ള ചികിത്സാരീതികൾ സ്വീകരിക്കുവാനും ഡോക്ടർമാർ തീരുമാനിച്ചത്. മുറിവ് തുന്നാതെ ഇട്ട്, ദിവസവും മുറിവ് കഴുകി വച്ച് കെട്ടുകയും, ഉണങ്ങുന്നത് അനുസരിച്ചു തുന്നൽ ഇടുകയും ചെയ്യുക എന്നതാണ് ഇതിൽ ചെയ്യുന്നത്.
ഇതിനകം ഏതാണ്ട് 20 ദിവസത്തോളം രോഗി വിവിധ കാലഘട്ടങ്ങളിലായി മെഡിക്കൽ കോളജിൽ അഡ്മിറ്റുമായിരുന്നു
നിലവിൽ രോഗി യുടെ തുടർച്ചയായ അണുബാധ കാരണം പതിനൊന്നാം തവണ ശസ്ത്രക്രിയ നടത്തിയതിനു ശേഷം മുറിവ് തുറന്നിടുകയും 12 ദിവസം കിടത്തി മുറിവ് വച്ചുകെട്ടുകയും ചെയ്തു. അതിന് ശേഷം വീട്ടിലേക്ക് പോകുവാനും വീടിനടുത്തുള്ള ആശുപത്രിയിൽ മുറിവ് പരിചരിക്കാനും ഉപദേശിച്ചു. ഓരോ ആഴ്ച കൂടുമ്പോഴും ആശുപത്രിയിൽ വന്നു മുറിവ് പരിശോധിക്കാനും തുന്നലിടാൻ സമയമാകുമ്പോൾ തുന്നൽ ഇടാമെന്നും രോഗിയെ അറിയിച്ചു.
ലഭ്യമായ ചികിത്സാരീതികളെക്കുറിച്ചും അതു കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ഈ സമയത്ത് എല്ലാം രോഗിയുമായി ചർച്ച ചെയ്യുകയും അവരെ വിശദമായി ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിരന്തരമായി അണുബാധ ഉണ്ടാകുന്ന രോഗികളിൽ ലോകമാനം പിന്തുടരുന്ന ചികിത്സാരീതിയാണ് എന്നുള്ളതുകൊണ്ടുതന്നെ അതായിരിക്കും ഏറ്റവും നല്ല ചികിത്സാ മാർഗ്ഗം എന്ന് ഞങ്ങൾ തീരുമാനിക്കുകയാണ് ചെയ്തത്.
രോഗിയെ വീട്ടിലേക്കു തന്നെ വിടാൻ മൂന്ന് കാരണമുണ്ട്:
1. വീട്ടിലാകുമ്പോൾ രോഗിക്കു അണുബാധയേൽക്കാൻ സാധ്യത കുറവാണ്. ആശുപത്രിയിൽ നിന്നും മുറിവിൽ കൂടുതൽ അണുബാധയുണ്ടാകാം.
2. വീട്ടിൽ നിന്നും രോഗിക്കു കൂടുതൽ നല്ല പരിചരണവും പോഷകാഹാരവും ലഭിക്കാൻ സാധ്യത കൂടുതലാണ്.
3. വീട്ടിലെ സന്തോഷകരമായ അന്തരീക്ഷത്തിൽ ഇത്തരം മുറിവുകൾ കൂടുതൽ നന്നായി ഉണങ്ങാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
രോഗിയെ മുറിവിന്റെ ചികില്‍സയുടെ ഭാഗമായ ഡ്രസ്സിങ്ങിനു വേണ്ടിയാണ് തൊട്ടടുത്ത ആശുപത്രിയിലേക്ക് വിട്ടത്. ബാക്ക് റഫറല്‍ എന്നത് ഗവൺമെൻറ് നയത്തിന്റെ ഭാഗവുമാണ്.
മുറിവിലെ പഴുപ്പ് നന്നായി കുറഞ്ഞ്, മുറിവുണങ്ങുന്ന ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ 4-3-23ല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ രോഗിക്ക് അഡ്മിറ്റ് ആകുവാൻ നിർദേശം നൽകിയെങ്കിലും രോഗി അഡ്മിറ്റാകാതെ ആശുപത്രിയില്‍ നിന്നും പോയി.
ഇത്തരം മുറിവുകൾ എത്ര നാൾവരെ തുറന്നിടാം എന്നത് ഒരു പ്രധാന ചോദ്യമാണ്. ഇതിനു ഏറ്റവും ലളിതമായ ഉത്തരം പഴുപ്പ് തീരുന്നതുവരെയും മുറിവ് ഉണങ്ങുന്നതുവരെയും എന്നതാണ്. 60%ത്തോളം ഇത്തരം മുറിവുകൾ തുന്നലിടാതെ തന്നെ ഉണങ്ങുന്നതുമാണ്. ഇത്തരം മുറിവുകളെ സംബന്ധിച്ചു 2018 - ൽ ബ്രിട്ടനിൽ വിവിധ മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ സംയുക്തമായി നടത്തിയ പഠനത്തിൽ പ്രസിദ്ധികരിച്ചതു അനുസരിച്ചു 81% മുറിവുകൾ മാത്രമാണ് 3 മാസത്തൽ ഉണങ്ങിയത്. 60–മാസം വരെ തുറന്നിട്ട് ചികിൽസിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുടർച്ചയായ രോഗാണുബാധയാണ് ഏറ്റവും വലിയ വില്ലനായി കാണപെടുന്നത്.
ഉണങ്ങാത്ത മുറിവുകൾ ഏതൊരു ശസ്ത്രക്രിയവിദഗ്ധധനെയും അലട്ടുന്ന പ്രശ്നം തന്നെയാണ്. രോഗിയുടെ ശാരീരികകാരണങ്ങൾ, രോഗാണുബാധ, പുകവലി തുടങ്ങിയ ദുശ്ശീലങ്ങള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങൾ എന്നീ കാരണങ്ങളാലും ഇത് സംഭവിക്കാം . എങ്കിലും പലപ്പോഴും ഇതിന്റെ കുറ്റം ഏറ്റുവാങ്ങേണ്ടിവരുന്നത് ശസ്ത്രക്രിയ ടീം തന്നെയാണ് എന്നുള്ളതാണ് യാഥാര്‍ദ്ധ്യം.
പ്രസ്തുതകേസിൽ മുറിവിന്റെ ചികില്‍സയില്‍ ലഭ്യമായ സൗകര്യങ്ങൾ വച്ച് മികച്ച ചികിത്സയാണ് നൽകിയതെന്ന് കാണാം . ഈ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർ ഉന്നത പരിശീലനം ലഭിച്ചയാളും ഇത്തരം രംഗത്ത് വർഷങ്ങളോളം പരിചയമുള്ളയാളുമാണ്. ഈ സാഹചര്യത്തിൽ തെറ്റായ രീതിയിൽ ഉള്ള സന്ദേശം ഉത്തരവാദപ്പെട്ട ജനപ്രതിനിധിയിൽ നിന്നും ഉണ്ടായതിൽ ഗവൺമെൻറ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാനഘടകം ശക്തമായി പ്രതിഷേധിക്കുന്നു.
ചികില്‍സിച്ച ഡോക്ടര്‍മാരെയും, ഗവൺമെൻറ് മെഡിക്കല്‍ കോളേജുകളെയും അവഹേളിക്കുന്ന തരത്തിലുള്ള ലേഖനങ്ങളും മറ്റും സാമൂഹ്യമാദ്ധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നു. ഇത് ഗവൺമെൻറ് ഡോക്ടമാരെയും ഗവൺമെൻറ് ആശുപത്രികള്‍ പ്രത്യേകിച്ച് ഗവൺമെൻറ് മെഡിക്കല്‍ കോളേജുകളുുടെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുന്നു. ഗവൺമെൻറ് മെഡിക്കല്‍ കോളേജ് അധ്യാപകരെ മാനസികമായി തകര്‍ക്കും. ഈ അവസ്ഥ ഗവൺമെൻറ് മെഡിക്കല്‍ കോളേജുകളെ മികവില്‍ ലോകോത്തരനിലവാരത്തിലുള്ള സ്ഥാപനങ്ങളായി മാറ്റാനുള്ള ശ്രമങ്ങളെ തകര്‍ക്കുന്നതാണ്. കേരളത്തിലെ ഗവൺമെൻറ് മെഡിക്കൽ കോളേജുകൾ ഇന്ന് സ്വായത്തമാക്കിക്കൊണ്ടിരിക്കുന്ന സൽപേരിനെ കളങ്കപ്പെടുത്താനും ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരുടെ മാനസികനിലയെ തകർക്കാ നും വേണ്ടിയുള്ള ഇത്തരം ആരോപണങ്ങളെ കേരള സമൂഹം തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു .
തെറ്റുചെയ്യാത്ത ഡോക്ടറെ അകാരണമായി ശിക്ഷിക്കരുതെന്നു സംഘടന ശക്തമായി ആവശ്യപ്പെടുന്നു. അതേസമയം സത്യാവസ്ഥ പൊതുജനങ്ങളെ മനസ്സിലാക്കിക്കുവാനും ഭാവിയില്‍ അർദ്ധ സത്യം പ്രചരിക്കുന്നത് തടയാനും ഈ വിഷയത്തിൻറെ ശാസ്ത്രിയവശം ജനങ്ങളെ അറിയിക്കുവാൻ കേരള ആരോഗ്യവകുപ്പ് മുന്നോട്ടു വരണമെന്ന് ആവശ്യപ്പെടുന്നു. ശാസ്ത്രീയമായ ഒരു പഠനവും കൂടാതെ വസ്തുതകൾ വളച്ചൊടിച്ചുള്ള ഇത്തരം ആരോപണങ്ങൾ നടത്തുന്നതിൽ നിന്നും ജനപ്രതിനിധികൾ പിന്മാറണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു. ഗവൺമെൻറ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് പ്രത്യേകിച്ച് ചികില്‍സിച്ച ഡോക്ടര്‍ക്കും, ഗവൺമെൻറ് മെഡിക്കല്‍ കോളേജിനും ഉണ്ടായ അപമാനത്തിന് പരിഹാരം ഉണ്ടാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
നിലവിൽ എറണാകുളത്തു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ നിലവിലുള്ള ആരോഗ്യസ്ഥിതിയെപ്പറ്റിയും, മുറിവിൻ്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയുംസംസ്ഥാന ആരോഗ്യ വകുപ്പ് നേരിട്ട് അന്വേഷണം നടത്തണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു
കെജിഎംസിറ്റിഎ സംസ്ഥാന സമിതിക്കു വേണ്ടി
ഡോ: നിര്‍മ്മല്‍ ഭാസ്കര്‍ (സംസ്ഥാന അദ്ധ്യക്ഷന്‍ )
ഡോ: റോസ്നാരാ ബീഗം റ്റി (ജനറല്‍ സെക്രട്ടറി )
ഡോക്ടർമാരുടെയും മറ്റു ആരോഗ്യ പ്രവർത്തരുടെയും സുരക്ഷ കണക്കിലെടുത്ത് ലോക് സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് ശശി തരൂർ എം പി. കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ മാതാപിതാക്കൾക്ക് നൽകിയ വാക്ക് പാലിച്ചാണ് ആരോഗ്യ പ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനുള്ള ബിൽ ലോക്സഭയിൽ താൻ അവതരിപ്പിച്ചതെന്ന് ശശി തരൂർ പറഞ്ഞു.
ORS week observation program was organised by Department of Pediatrics, Medical College, Manjeri and Indian Academy of Pediatrics (IAP) Malappuram, The program was inaugurated by Principal Dr N Geetha.
Flashmob was conducted by nursing students to create awareness about importance of ORS.
ഗുരുഗ്രാം (ഹരിയാന): സെക്ടർ 51ലെ സർവീസ് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഗുരുഗ്രാമിലെ ഒരു ഡോക്ടർ ദമ്പതികളെയും അവരുടെ കുടുംബാംഗങ്ങളെയും 15 പേരടങ്ങുന്ന സംഘം ആക്രമിച്ചു.
തിരുവനന്തപുരം: പത്തനംതിട്ട ആസ്ഥാനമായുള്ള ഒരു ആശുപത്രിയോട് 50 ലക്ഷം രൂപ നഷ്ടപരിഹാരാമായി ഒരു കുഞ്ഞിനും കുഞ്ഞിൻ്റെ മാതാപിതാക്കൾക്കും നൽകാൻ കൺസ്യൂമർ ഡിസ്പ്യൂട്സ് റീഡ്രെസ്സൽ കമ്മീഷൻ (എസ്.ഡി.ആർ.സി) നിർദ്ദേശിച്ചു.
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അസ്വാഭാവിക പനി കാരണം മരണപ്പെട്ട രണ്ടു പേർക്കും നിപ്പ തന്നെയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിതീകരിച്ചു. മറ്റു രണ്ടു പേർക്ക് കൂടി വൈറസ് ബാധ ഏറ്റതായും ആരോഗ്യവകുപ്പ് അറിയിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.