Top Stories
ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ സമരത്തിൽ .
2023-12-22 12:33:47
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ലണ്ടൻ: 50,000 ജൂനിയർ ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബി.എം.എ), ശമ്പളത്തെ ചൊല്ലിയുള്ള ദീർഘകാല തർക്കത്തിൽ തങ്ങളുടെ അംഗങ്ങൾ ഡിസംബർ 20 മുതൽ മൂന്ന് ദിവസത്തേക്കും വീണ്ടും ജനുവരി 3 മുതൽ 9 വരെ ആറ് ദിവസത്തേക്കും സമരം നടത്തുമെന്ന് അറിയിച്ചു. ഇത് വർഷത്തിലെ ഏറ്റവും തിരക്കേറിയ സമയമാണ്. അതുകൊണ്ടുതന്നെ ഇത് അടിയന്തിര പരിചരണ വ്യവസ്ഥയെ ഏറെ ബുദ്ധിമുട്ടിലാക്കുമെന്ന്  ആശുപത്രികൾ മുന്നറിയിപ്പ് നൽകുന്നു. 35 ശതമാനം ശമ്പള വർധനവായിരുന്നു ഡോക്ടർമാർ ഗവൺമെന്റിനോട് ആവശ്യപ്പെട്ടത്. എന്നാൽ 8% മുതൽ 10% വരെ ശമ്പള വർദ്ധനവാണ് ഗവണ്മെന്റ്  വാഗ്ദാനം ചെയ്തത്. തുടർന്ന് ജൂനിയർ ഡോക്ടർമാർ ഗവണ്മെന്റുമായുള്ള ചർച്ച അവസാനിപ്പിക്കുകയായിരുന്നു.ജനുവരിയിലെ ആറ് ദിവസത്തെ പണിമുടക്ക് ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ പണിമുടക്കായിരിക്കുമെന്ന് ആശുപത്രി മുതലാളിമാർ പറഞ്ഞു. ഒപ്പം ക്രിസ്മസ് അവധിക്കാലത്തെ തുടർച്ചയായ ഈ പണിമുടക്ക് തങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയെന്നും അവർ കൂട്ടിച്ചേർത്തു. നഴ്‌സുമാരും സീനിയർ ഡോക്ടർമാരും ഉൾപ്പെടെയുള്ള മറ്റ് ആരോഗ്യ പ്രവർത്തകരുമായി അടുത്ത മാസങ്ങളിൽ ഗവണ്മെന്റ് പുതിയ ശമ്പള ഇടപാടുകൾ നടത്തി ഈ വിഭാഗത്തിൽ നിന്നുമുള്ള സമര ഭീഷണി ഒഴിവാക്കിയിരുന്നു. പക്ഷേ ജൂനിയർ ഡോക്ടർമാരുമായുള്ള തർക്കം തുടരുകയാണ്.


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.