ഡൽഹി: ശസ്ത്രക്രിയാ നടപടിക്രമങ്ങളുടെ തത്സമയ സംപ്രേക്ഷണത്തെക്കുറിച്ചുള്ള നിലപാട് തീരുമാനിക്കുന്നതിനായി ഒരു പാനൽ രൂപീകരിക്കാൻ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) തീരുമാനിച്ചതായി റെഗുലേറ്ററി ബോഡിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഇക്കാര്യത്തിൽ സുപ്രീം കോടതി അഭിപ്രായം തേടിയിട്ടുണ്ടെന്നും എന്നാൽ അംഗങ്ങൾക്കിടയിൽ വിരുദ്ധ അഭിപ്രായങ്ങളുണ്ടെന്നും എൻ.എം.സിയുടെ മെഡിക്കൽ എത്തിക്‌സ് ആൻഡ് രജിസ്‌ട്രേഷൻ ബോർഡിലെ ഡോ. യോഗേന്ദർ മാലിക് പറഞ്ഞു. ശസ്ത്രക്രിയാ നടപടിക്രമങ്ങളുടെ തത്സമയ സംപ്രേക്ഷണം സംബന്ധിച്ച് നിയമപരവും ധാർമ്മികവുമായ ചോദ്യങ്ങൾ ഉയർത്തിയ ഹർജിയിൽ, ഒക്ടോബർ 13 ന് സുപ്രീം കോടതി കേന്ദ്രത്തിൽ നിന്നും എൻ.എം.സി ഉൾപ്പെടെയുള്ളവരിൽ നിന്നും പ്രതികരണം തേടിയിരുന്നു. ശാസ്ത്രകിയ നടപടിക്രമങ്ങൾ നടത്തുമ്പോൾ പ്രേക്ഷകരുമായി ഇടപഴകുന്ന ശസ്ത്രക്രിയാ വിദഗ്ധരെ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഒരേ സമയം ബാറ്റിംഗും കമണ്ടറിയും ചെയ്യുന്നതുമായി ഹർജിക്കാർ താരതമ്യപ്പെടുത്തി. നിരവധി ഡൽഹി നിവാസികളാണ് ഈ വിഷയത്തിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. തത്സമയ ശസ്ത്രക്രിയകൾ രോഗികളുടെ ചെലവിൽ "സർജൻമാരെ മഹത്വപ്പെടുത്താനും പ്രയോജനപ്പെടുത്താനും" ഉദ്ദേശിച്ചുള്ളതാണെന്ന് ഹർജിക്കാരനായ ഡോ. റാഹിൽ ചൗധരി പറഞ്ഞു. "കോൺഫെറെൻസിൽ സംപ്രേക്ഷണം ചെയ്യുന്ന തത്സമയ ശസ്ത്രക്രിയകൾക്കിടയിൽ, നൂറുകണക്കിന് ഡോക്ടർമാർക്ക് ഓപ്പറേഷൻ സർജനുമായി സംവദിക്കാനുള്ള അനുവാദമുണ്ട്. അദ്ദേഹം പ്രേക്ഷകരോട് ചോദ്യങ്ങൾ ചോദിക്കാൻ ആവശ്യപ്പെടുന്നു. ഇത് ഡോക്ടറുടെ ശ്രദ്ധ തിരിക്കാൻ സാധ്യതയുണ്ട്. ഈ തത്സമയ സംപ്രേക്ഷണങ്ങൾ പലപ്പോഴും മെഡിക്കൽ ഉപകരണ നിർമ്മാതാക്കളാണ് സ്പോൺസർ ചെയ്യുന്നത്. അല്ലാതെ രോഗികളുടെ താല്പര്യത്തിനല്ല." ഡോ. റാഹിൽ പറഞ്ഞു. 2015-ൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വെച്ച് നടന്ന ഒരു മരണത്തെപ്പറ്റി റാഹിൽ ഓർമിപ്പിച്ചു. അന്ന് ഒരു ശസ്ത്രക്രിയ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനിടെ രോഗി മരിക്കുകയായിരുന്നു. പല രാജ്യങ്ങളും ഇതിനോടകം തന്നെ ഈ രീതി നിരോധിച്ചിട്ടുണ്ടെന്നും എന്നാൽ ഇന്ത്യയിൽ ഇതിന് വ്യക്തമായ നിയന്ത്രണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തത്സമയ ശസ്ത്രക്രിയാ നടപടിക്രമങ്ങൾ മുൻപ് ഡോക്ടർമാരുടെ ഒരു ചെറിയ അസോസിയേഷൻ മാത്രമേ നടത്തിയിരുന്നുള്ളൂ. "എന്നാൽ രാജ്യത്തെ ഏറ്റവും വലിയ നേത്ര ഡോക്ടർമാരുടെ ശൃംഖലയായ ഓൾ ഇന്ത്യ ഒഫ്താൽമോളജിക്കൽ സൊസൈറ്റി (എ.ഐ.ഒ.എസ്) കഴിഞ്ഞ മാസം ഒരു തത്സമയ ശസ്ത്രക്രിയ നടത്തിയിരുന്നു. ഡോക്ടർമാരുടെ വലിയ സംഘടനക്കളിൽ നിന്നും ആരും ഇത് പ്രതീക്ഷിക്കുന്നില്ലല്ലോ. ഇതാണ് പരാതി നൽകാൻ ഞങ്ങളെ പ്രേരിപ്പിച്ച ഘടകം. പല അവസരങ്ങളിലും, തത്സമയ സംപ്രേക്ഷണത്തിനിടയിൽ ശസ്ത്രക്രിയകൾ തകരാറിലാകുന്നു. പക്ഷേ, അത് ഹൈലൈറ്റ് ചെയ്യപ്പെടുന്നില്ല, കാരണം ഇത് ഡോക്ടർമാരെ മോശമായി കാണിക്കും." അദ്ദേഹം പറഞ്ഞു. തത്സമയ ശസ്ത്രക്രിയകൾക്കു പകരം മുൻകൂട്ടി രേഖപ്പെടുത്തിയ ശസ്ത്രക്രിയാ നടപടിക്രമങ്ങൾ ഡോക്ടർമാരെ കാണിക്കാമെന്നും ചൗധരി പറഞ്ഞു. "ശസ്ത്രക്രിയാ വൈദഗ്ധ്യം ഉണ്ടാകുന്നതിനും ഡോക്ടർമാർക്കിടയിൽ ആത്മവിശ്വാസം വളർത്തുന്നതിനും തത്സമയ ശസ്ത്രക്രിയകളേക്കാൾ മികച്ച ഉപകരണം വേറെ ഇല്ല." "ലൈവ് കോൺഫെറെൻസിൽ ശസ്ത്രക്രിയകൾ തത്സമയം കാണിച്ചില്ലെങ്കിൽ പോലും, മെഡിക്കൽ കോളേജുകളിൽ റസിഡന്റ് ഡോക്ടർമാർക്കും, പഠനവേളയിൽ ഉള്ള മറ്റു ഡോക്ടർമാർക്കും ഇത് കാണിക്കുന്നു." അദ്ദേഹം പറഞ്ഞു. വി.ഐ.പി രോഗികളിൽ അധിക സമ്മർദ്ദത്തിലാണോ സർജൻമാർ ശസ്ത്രക്രിയ നടത്തുന്നത്? അദ്ദേഹം ചോദിച്ചു. കോൺഫറൻസുകളിൽ ശസ്ത്രക്രിയാ നടപടിക്രമങ്ങൾ കാണിക്കുന്ന ശസ്ത്രക്രിയാ വിദഗ്ധർ മികച്ച ഡോക്ടർമാരാണെന്നും സമ്മർദ്ദം നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപകരണ നിർമ്മാതാക്കൾ സ്പോൺസർ ചെയ്യുന്ന തത്സമയ ശസ്ത്രക്രിയകളിൽ, എൻ.എം.സി ചട്ടങ്ങൾ പ്രകാരം ഇത് അനുവദിച്ചിട്ടുണ്ടെന്ന് ലാൽ പറഞ്ഞു. "എൻ.എം.സിയോ സുപ്രീം കോടതിയോ ഇത്തരം സമ്പ്രദായങ്ങൾ നിർത്തലാക്കണമെന്ന നിർദ്ദേശവുമായി വന്നാൽ, ഞങ്ങൾ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കും. എന്നാൽ എൻ്റെ കാഴ്ചപ്പാടിൽ ഉയർന്ന നിലവാരമുള്ള പരിശീലനങ്ങൾ ലഭിക്കാത്ത ആയിരക്കണക്കിന് ഡോക്ടർമാരെ ഇങ്ങനെ പരിശീലിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല. ലാൽ കൂട്ടിച്ചേർത്തു. "അടുത്ത തലമുറയിലുള്ള വിദ്യാർത്ഥികളെ കാര്യങ്ങൾ വ്യക്തമായി പഠിപ്പിക്കാനും മനസ്സിലാക്കാനും മീഡിയയുടെയും ആശയവിനിമയത്തിൻ്റെയും നൂതന സാങ്കേതിക വിദ്യകൾ പൂർണ്ണമായി ഉപയോഗിക്കേണ്ടതുണ്ട്." ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡണ്ടായ ഡോ. ആർ. വി. അശോകൻ പറഞ്ഞു
Tamil Nadu Doctors Must Maintain 75% Attendance to Avail Leave: DME Issues New Rule
Hyderabad: RegenOrthoSport Hospital, a leading institution in regenerative medicine, marks a significant milestone with the completion of 10,000 successful procedures since its establishment in 2015.
കൊൽഹാപ്പൂർ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ഒരു ഡോക്ടറെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഒരു വൃക്ഷത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
Cancer Deaths Rising in India, Lifestyle Risks a Major Cause
Chennai: Twin sisters, hailed as "miracle babies," were given a second chance at life by doctors at a Chennai hospital. Born prematurely at just 24 weeks, weighing 620 gm (twin 1) and 720 gm (twin 2), they underwent surgeries for hernia and a congenital heart defect.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.