ന്യൂ ഡൽഹി: ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ഇ-സിഗരറ്റുകളെ പുകയിലയ്ക്ക് സമാനമായി പരിഗണിക്കാനും എല്ലാ ഫ്‌ലാവറുകൾക്കും നിരോധനം ഏർപ്പെടുത്താനും സർക്കാരുകളോട് ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ഇന്ത്യൻ ഡോക്ടർമാർ. ഇന്ത്യയിലെ ആരോഗ്യ വിദഗ്ധർ അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. പരമ്പരാഗത പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ലഘൂകരിക്കാൻ സാധ്യതയുള്ള ഉപകരണമായി സാധാരണയായി വാപ്സ് എന്നറിയപ്പെടുന്ന ഇ-സിഗരറ്റുകളെ ചിലർ കണക്കാക്കുന്നുണ്ടെങ്കിലും, വാപ്പുകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം നിയന്ത്രിക്കാൻ "അടിയന്തിര നടപടികൾ" ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന വാദിക്കുന്നു. ഇന്ത്യയിൽ, പ്രായപൂർത്തിയായവരേക്കാൾ കൂടുതൽ 13 മുതൽ 15 വയസ്സ് വരെയുള്ളവരാണ് വാപ്പുകൾ കൂടുതൽ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഏറെ ആശങ്കാജനകമാണ്. "13-15 വയസ് പ്രായമുള്ളവരും മുതിർന്നവരും ഇന്ത്യയിൽ വാപ്പ് ഉപയോഗിക്കുന്നു. ഇതിന്റെ മികച്ച മാർക്കറ്റിംഗ് ആണ് ഒരുപാട് പേരെ, പ്രത്യേകിച്ച് യുവജനങ്ങളെ ഇത് ഉപയോഗിക്കുന്നതിലേക്ക് നയിച്ചത്. വാപ്പുകളും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നതിന് മതിയായ പഠനങ്ങളും തെളിവുകളും ഉണ്ട്. വാപ്പുകൾ പുകവലിക്കുന്നവരെ അത് നിർത്താൻ സഹായിക്കിച്ചേക്കാം. പക്ഷേ, അവ ആരോഗ്യത്തിന് ഹാനികരവും പുകവലിക്കാത്തവരെ പോലും നിക്കോട്ടിൻ ആസക്തി ഉള്ളവരുമാക്കുന്നു, പ്രത്യേകിച്ച് കുട്ടികളിലും യുവാക്കളിലും." ന്യൂഡൽഹിയിലെ ഇന്ത്യൻ സ്പൈനൽ സെന്ററിലെ
ഇന്റേണൽ മെഡിസിൻ & പൾമണോളജിസ്റ്റ് ആയ ഡോ. കേണൽ വിജയ് ദത്ത പറഞ്ഞു. വാപ്പുകൾ പുകവലിക്ക് പകരം വെയ്ക്കാൻ കഴിയില്ലെന്ന് വിദഗ്ധർ ഊന്നിപ്പറയുന്നു. പുകയില ഉപയോഗത്താൽ പ്രതിവർഷം 8.67 ദശലക്ഷത്തിലധികം മരണങ്ങൾ ആണ് സംഭവിക്കുന്നത്. ഇത് ഈ പൊതുജനാരോഗ്യ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടതിന്റെ ആവശ്യകതയെ അടിവരയിടുന്നു. "പുകയിലയേക്കാൾ അപകടസാധ്യതകൾ കുറഞ്ഞവയാണ് വാപ്പുകൾ എന്ന വ്യവസായത്തിന്റെ അവകാശവാദം ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. ചെറുപ്പക്കാർ ഇ- സിഗരറ്റ് ധാരാളമായി ഉപയോഗിക്കുന്നു. ഇത് അവരെ നിക്കോട്ടിന് അടിമകളാക്കാൻ സാധ്യതകളേറെ. അതിനാൽ, കർശനമായ നടപടികൾ അനിവാര്യമാണ്. ഇതിന് നിരോധനം ഏർപ്പെടുത്തുന്നതാകും ഏറ്റവും ഉചിതം. ഹൗറയിലെ നാരായണ ഹോസ്പിറ്റലിലെ ബി.എം.ടി, ഹെമറ്റോളജി & ഹെമറ്റോ ഓങ്കോളജി കൺസൾട്ടന്റ് ആയ ഡോ. സൗമ്യ മുഖർജി പറഞ്ഞു. വാപ്പുകളുടെ ദീർഘകാല ആരോഗ്യ അപകടസാധ്യതകൾ വ്യക്തമല്ലെങ്കിലും, അവ ക്യാൻസറിന് കാരണമാകുന്ന വസ്തുക്കളെ ഉത്പാദിപ്പിക്കുകയും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും മസ്തിഷ്കത്തിന്റെയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. "നിക്കോട്ടിനും വാപ്പിംഗ് ഉൽപ്പന്നങ്ങളും യുവാക്കളുടെയും കൗമാരക്കാരുടെയും ആരോഗ്യത്തെ ഗുരുതരമായി തന്നെ ബാധിക്കുന്നു. വാപ്പിംഗിലൂടെ നിക്കോട്ടിൻ ശ്വസിക്കുന്നത് തലച്ചോറിന്റെ വികാസത്തെ ദോഷകരമായി ബാധിക്കുന്നു. ഇത് ഓർമ്മ, ശ്രദ്ധ, പ്രേരണ നിയന്ത്രണം എന്നിവയെ മോശമായി ബാധിക്കുന്നു. നിക്കോട്ടിൻ വളരെ ആസക്തിയുള്ള ഒന്നാണ്. അതിനാൽ, ഇത് ചെറിയ പ്രായത്തിൽ തന്നെ സ്ഥിരമായി ഉപയോഗിച്ച് തുടങ്ങിയാൽ ആജീവനാന്ത അപകടസാധ്യത വർദ്ധിപ്പിക്കുന്നു." മുംബൈയിലെ എസ്.ആർ.സി.സി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ആയ ഡോ നേഹൽ ഷായുടെ വാക്കുകൾ. നിക്കോട്ടിൻ, വാപ്പിംഗ് എന്നിവയുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് യുവാക്കളെ ബോധവൽക്കരിക്കുന്നതും ഈ ദോഷകരമായ ശീലങ്ങൾ തടയുന്നതിനും ഭാവി തലമുറയുടെ ക്ഷേമം സംരക്ഷിക്കുന്നതിനുമുള്ള അവബോധം പ്രോത്സാഹിപ്പിക്കേണ്ടത് നിർണായകമാണെന്ന് ഡോ ഷാ പറഞ്ഞു. കുട്ടികളിൽ ഏത് തരത്തിലുള്ള പുകവലിയും നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും പുകവലി ഉപേക്ഷിക്കാൻ നടപടികൾ കൈക്കൊള്ളണമെന്നും ഡോ. ഷാ കൂട്ടിച്ചേർത്തു.
ന്യൂ ഡൽഹി: അഞ്ചു വയസ്സുകാരിയിൽ "അവേക്ക്" ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ ചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണ് ഡൽഹി എയിംസിലെ ഡോക്ടർമാർ.
Cisplatin is a crucial chemotherapy agent for various cancers, yet it carries a significant risk of causing cisplatin-associated acute kidney injury (CP-AKI), limiting treatment options and increasing toxicity risks.
New Delhi: The National Board of Examinations in Medical Sciences (NBEMS) has rescheduled the exam date for the National Eligibility cum Entrance Test for Masters of Dental Surgery (NEET MDS) 2024.
ചാണ്ഡിഗർ (പഞ്ചാബ്): പഞ്ചാബ് കായിക മന്ത്രി ഗുർമീത് സിംഗ് (33) ഇക്കഴിഞ്ഞ നവംബർ ഏഴിന് വിവാഹിതനായി.
ഡൽഹി: ഡൽഹിയിലെ ആർമി ഹോസ്പിറ്റൽ റിസർച്ച് ആൻഡ് റഫറൽ (എ.എച്ച്.ആർ.ആർ) നിരവധി കോർണിയ ട്രാൻസ്പ്ലാന്റുകൾ വിജയകരമായി നടത്തി ഒരുപാട് പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.