ബംഗളൂരു: അപൂർവ്വമായ ഒരു കേസ് വിജയകരമായി ചികിൽസിച്ചിരിക്കുകയാണ് ബംഗളൂരുവിലെ ഫോർട്ടിസ് ഹോസ്പിറ്റൽ. നെഞ്ചിൽ വൃക്കയുള്ള രാഘവ് എന്ന 35-കാരനെയാണ് മികച്ച ചികിത്സയിലൂടെ ഫോർട്ടിസ് ഹോസ്പിറ്റൽ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. രോഗിക്ക് മുൻപ് കരളിന് പരിക്കേറ്റിരുന്നു. ഇതിൻ്റെ ഫലമായി ഇദ്ദേഹം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്‌തു. ഇത് ഡയഫ്രാമാറ്റിക് ഹെർണിയ എന്ന അവസ്ഥയിലേക്ക് ഇദ്ദേഹത്തെ എത്തിച്ചു. ഡയഫ്രമിൽ ദ്വാരമോ പൊട്ടലോ ഉണ്ടാകുന്ന അവസ്ഥയാണിത്. ഈ ദ്വാരത്തിലൂടെ ഇടത് വൃക്ക നെഞ്ചിലെ അറയിലേക്ക് മാറുന്നു. പത്ത് വർഷങ്ങൾക്ക് മുൻപാണ് സംഭവത്തിൻ്റെ തുടക്കം. അന്ന് ഒരു റോഡപകടത്തിൽ പെട്ട രാഘവിന് കരളിൽ ഒരു അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നു. എന്നാൽ രണ്ടു മാസം മുൻപ് ഇദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെടാൻ തുടങ്ങി. സംശയം തോന്നിയ രാഘവ് ഫോർട്ടിസ് ഹോസ്പിറ്റലിൽ എത്തുകയായിരുന്നു. ശേഷം പരിശോധനയിൽ, ഇടത് നെഞ്ചിലെ അറയിൽ വൃക്കസംബന്ധമായ ധമനിയുടെ അസാധാരണ സാന്നിധ്യത്തോടൊപ്പം ഡയഫ്രാമാറ്റിക് ഹെർണിയ കൂടി ഇദ്ദേഹത്തിനുണ്ടെന്ന് കണ്ടെത്തി. ഫോർട്ടിസ് ഹോസ്പിറ്റലിലെ മിനിമൽ ആക്‌സസ്, ജി.ഐ, ബാരിയാട്രിക് സർജറി എന്നിവയുടെ അഡീഷണൽ ഡയറക്ടറായ ഡോ. ഗണേഷ് ഷേണായി ഈ വെല്ലുവിളികൾ നിറഞ്ഞ ചികിത്സയെക്കുറിച്ച് വിശദീകരിച്ചു. മിനിമം ഇൻവേസീവ് സർജറിയിലൂടെയാണ് (ചെറിയ മുറിവുകളും സുഖം പ്രാപിക്കാൻ കുറഞ്ഞ സമയവും മാത്രം എടുക്കുന്ന തരം ശസ്ത്രക്രിയ) ശസ്ത്രക്രിയാ സംഘം രോഗിയുടെ ഇടത് വൃക്കയെ നെഞ്ചിലെ അറയിൽ നിന്ന് അടിവയറിലെ സാധാരണ സ്ഥാനത്തേക്ക് മാറ്റിയതെന്ന് ഡോ. ഗണേഷ് പറഞ്ഞു. ഡയഫ്രാമാറ്റിക് ഹെർണിയ വിജയകരമായി അടച്ചതിന് പുറമെ, ഒരു മെഷ് ഉപയോഗിച്ച് അത് ശക്തപ്പെടുത്തുകയും ചെയ്‌തു. ഈ ചികിത്സാരീതി രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്നു. ശേഷം, രോഗി പെട്ടെന്ന് തന്നെ സുഖം പ്രാപിക്കുകയും ശസ്ത്രക്രിയ കഴിഞ്ഞു രണ്ടാമത്തെ ദിവസം തന്നെ ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുകയും ചെയ്‌തു. രോഗി സാധാരണ ഭക്ഷണക്രമം പുനരാരംഭിക്കുകയും ഇദ്ദേഹത്തിൻ്റെ ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെടുകയും ചെയ്‌തു.
ബെഗുസരായ് (ബീഹാർ): ബീഹാറിലെ ബെഗുസരായിൽ ക്ലിനിക് നടത്തുന്ന ഡോ. രൂപേഷ് കുമാർ എന്ന പീഡിയാർട്ടീഷൻ ഡോക്ടർക്ക് കഴിഞ്ഞ ദിവസം സ്പീഡ് പോസ്റ്റ് വഴി ഒരു ഭീഷണിക്കത്ത് ലഭിച്ചു.
മിസോറാമിൽ ഹീറോ ആയി മാറിയിരിക്കുകയാണ് എം.എൽ.എ ആയ ഡോ. Z.R തിയംസംഗ. ഗൈനക്കോളജിസ്റ്റ് കൂടിയായ എം.എൽ.എ രണ്ടു സ്ത്രീകളിൽ സിസേറിയൻ നടത്തുകയായിരുന്നു. തൻ്റെ ചമ്പൈ നോർത്ത് മണ്ഡലത്തിൽ പര്യടനം നടത്തുകയായിരുന്നു തിയംസംഗ. അപ്പോഴാണ് ചമ്പൈ ജില്ലാ ആശുപത്രുയിൽ നിന്നും ഇദ്ദേഹത്തിന് ഒരു കോൾ വരുന്നത്.
ഗുരുഗ്രാം (ഹരിയാന): ഇരട്ട സ്റ്റെന്റിംഗ് നടപടിക്രമം വിജയകരമായി പ്രയോഗിക്കുന്ന ഉത്തരേന്ത്യയിലെ ആദ്യത്തെ ആശുപത്രിയായി ഗുരുഗ്രാമിലെ പരാസ് ഹെൽത്ത് മാറിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മംഗളൂരു: പ്രശസ്‌ത പ്രൊഫസറും യൂറോളജി വിഭാഗം മേധാവിയുമായ ഡോ.ലക്ഷ്മൺ പ്രഭു (62) അന്തരിച്ചു. കഴിഞ്ഞ ആഴ്ച്ച കസ്തൂർബ മെഡിക്കൽ കോളേജ് (കെ.എം.സി) ആശുപത്രിയിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെ ഡോക്ടർ പ്രഭുവിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു.
A recent study suggests that it may be premature to rely solely on machine learning for health advice.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.