തൃശ്ശൂർ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റു മരണപ്പെട്ട ഹൗസ് സർജൻ വന്ദന ദാസിന് തൃശ്ശൂരിലെ കേരള ഹെൽത്ത് സയൻസ് സർവകലാശാല ബുധനാഴ്ച (ഓഗസ്റ്റ് 2) മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം നൽകി ആദരിച്ചു. വന്ദനയ്ക്ക് വേണ്ടി മാതാപിതാക്കളായ കെ.ജി. മോഹൻദാസും അമ്മ വസന്തകുമാരിയും ചേർന്ന് കേരള ഗവർണറും ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. അവാർഡ് സ്വീകരിക്കുന്നതിനിടെ വന്ദനയുടെ അമ്മ പൊട്ടിക്കരഞ്ഞു. വന്ദനയുടെ അച്ഛനെയും അമ്മയെയും ചേർത്തുപിടിച്ച് ഗവർണർ ആശ്വസിപ്പിച്ചു. ചടങ്ങിന് ശേഷം ആശ്വസിപ്പിക്കാനെത്തിയ അധ്യാപകരോട് വന്ദനയുടെ മാതാപിതാക്കൾ കണ്ണീരോടെ ചോദിച്ചു - "അവൾ ഇല്ലാതെ നമുക്ക് എന്തിനാണ് ഈ ബിരുദം.. കാരണം ഇതും അവളുടേതായിരുന്നു." കോട്ടയം ജില്ലയിലെ കാടുത്തുരുത്തി സ്വദേശിനിയായിരുന്നു ഡോ. വന്ദന ദാസ്. അസീസിയ മെഡിക്കൽ കോളേജിൽ ഹൗസ് സർജനായിരുന്ന വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ട്രൈനിങ്ങിന്റെ ഭാഗമായി ജോലി ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 10-ന് പുലർച്ചെ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിലേക്ക് പോലീസ് കൊണ്ടുവന്ന സന്ദീപ് എന്ന പ്രതി പൊടുന്നനെ ആക്രമാസക്തൻ ആവുകയും ഡോ. വന്ദനയെ ശസ്ത്രക്രിയയ്ക്കും മറ്റും ഉപയോഗിക്കുന്ന കത്രിക വെച്ച് പല തവണ കുത്തുകയുമായിരുന്നു. നിരവധി തവണ കുത്തേറ്റ വന്ദന ആക്രമണത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രയിൽ വെച്ച് ഡ്യൂട്ടിക്കിടെ നടന്ന ഡോ. വന്ദന ദാസിന്റെ ക്രൂരമായ കൊലപാതകത്തിൽ
അഗാധമായ ദുഖവും വേദനയും രേഖപ്പെടുത്തുന്നു.
അതോടൊപ്പം തന്നെ ഇതിനു വഴിയൊരുക്കിയ പോലീസിൻ്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകളിൽ ശക്തമായി പ്രധിഷേധിക്കുന്നു.
ഈ വിഷയത്തിൽ അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ സത്വര നടപടികൾ എടുക്കണമെന്ന് സർക്കാരിനോട് ശക്തിയായി ആവശ്യപ്പെടുന്നു.
തിരുവാരൂർ: ടൈഫോയിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവാരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി വനിതാ ഡോക്ടർ വെള്ളിയാഴ്ച പുലർച്ചെ മരിച്ചു. ഡോ. സിന്ധു (21) ആണ് മരണപ്പെട്ടത്.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ (കുറിപ്പടി) ഇനി മുതൽ സർക്കാർ ശക്തമായി നിരീക്ഷിക്കും. ഇതിനായി എല്ലാ സർക്കാർ ആശുപത്രികളിലും ഒരു ഓഡിറ്റ് കമ്മിറ്റി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.
കണ്ണൂർ: കഴിഞ്ഞ നാല് മാസമായി മുടങ്ങിക്കിടക്കുന്ന സ്റ്റൈപ്പൻഡ് നൽകണമെന്നാവശ്യപ്പെട്ട് കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാർ തിങ്കളാഴ്ച പ്രതിഷേധ സമരം നടത്തി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് സഹപാഠിയായ ശഹ്നയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടർ റുവൈസിന് കേരള ഹൈക്കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.