ബാംഗ്ലൂർ: ജോലി ചെയ്യുന്നതിനിടെ കൈ അറ്റ് പോയ യുവതിക്ക് (28) ആശ്വാസമായി ബാംഗ്ലൂരിലെ ഫോർട്ടിസ് ഹോസ്പിറ്റൽ. ആറു മണിക്കൂർ നീണ്ടു നിന്ന കോംപ്ലക്സ് ഹാൻഡ് റീപ്ലാന്റേഷൻ ശസ്ത്രക്രിയയിലൂടെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ യുവതിയുടെ കൈ വിജയകരമായി പുനഃസ്ഥാപിച്ചു. ബാംഗ്ലൂരിലെ ഒരു ആയുർവേദ പൊടി നിർമ്മാണ കമ്പനിയിലാണ് യുവതി ജോലി ചെയ്യുന്നത്. ജോലി ചെയ്യുന്നതിനിടെയായിരുന്നു യുവതിക്ക് പരിക്കേറ്റതും കൈ അറ്റു പോയതും. ഫോർട്ടിസ് ഹോസ്പിറ്റലിലെ ഹാൻഡ്, അപ്പർ-ലിംബ് ആൻഡ് മൈക്രോവാസ്കുലർ സർജറി കൺസൾട്ടന്റ് ഡോ. സത്യ വംശി കൃഷ്ണയാണ് റീപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തിയത്. എല്ലുകൾ, പേശികൾ, രക്തക്കുഴലുകൾ, ഞരമ്പുകൾ, ടെൻഡോണുകൾ എന്നിവ സൂക്ഷ്മ ശസ്ത്രക്രിയാ വിദ്യകൾ ഉപയോഗിച്ച് കൃത്യമായി കണ്ടെത്തിയതിന് ശേഷം സർജറി ടീം തുന്നിക്കെട്ടി. യുവതിയെ കൃത്യമായി ആശുപത്രിയിൽ എത്തിച്ചതും ആശുപത്രിയിലെ മെഡിക്കൽ വൈദഗ്ധ്യവും ആറ് മണിക്കൂർ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം റീപ്ലാന്റേഷൻ വിജയകരമാണെന്ന് ഉറപ്പാക്കി. യുവതിയുടെ കൈമുട്ട് വരെയുള്ള ഭാഗമാണ് അറ്റ് പോയത്. ഡോക്ടർമാർക്ക് ആദ്യം അസ്ഥി സംയോജിപ്പിക്കുകയും അവയവം ചെറുതാക്കുകയും ചെയ്യേണ്ടിവന്നു. ശേഷം ചെറിയ തുന്നലുകൾ ഉപയോഗിച്ച് ക്രിറ്റിക്കൽ ധമനികൾ, സിരകൾ, ഞരമ്പുകൾ എന്നിവയുടെ സൂക്ഷ്മമായ പുനഃസംയോജനം നടത്തുകയും ചെയ്തു. കൈകാലിലെ മുറിവ് കൂടുന്തോറും ചുവന്ന പേശികളുടെ സാന്നിധ്യം മൂലമുണ്ടാകുന്ന അപകടസാധ്യത കൂടുതലാണ്. അതിന് തുടർച്ചയായി ഓക്സിജൻ വിതരണം ആവശ്യമാണ്. അതിനാൽ രക്തയോട്ടം ഉടനടി പുനഃസ്ഥാപിക്കേണ്ടതുണ്ട്. ഇതിന് രണ്ട് മണിക്കൂർ എടുക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ ഒരു ദിവസം ഐസിയുവിൽ നിരീക്ഷണത്തിൽ വെച്ചു. ഒടുവിൽ ഒരാഴ്ച്ചയ്ക്ക് ശേഷമാണ് യുവതിയെ ഡിസ്ചാർജ് ചെയ്തത്. എന്നാൽ കൈകൾ പഴയത് പോലെ പൂർണ്ണ ആരോഗ്യാവസ്ഥയിൽ എത്തണമെങ്കിൽ ഏകദേശം ആറു മാസം എടുത്തേക്കും. “ഒരു ശരീരഭാഗം ഛേദിക്കപ്പെടുമ്പോൾ, കൂടുതൽ കേടുപാടുകൾ സംഭവിക്കാതിരിക്കാനും അതിൻ്റെ പ്രവർത്തനക്ഷമത നിലനിർത്താനും ആ ശരീരഭാഗം വൃത്തിയും തണുപ്പും ഈർപ്പവും നിലനിർത്തേണ്ടത് പ്രധാനമാണ്. വിച്ഛേദിക്കപ്പെട്ട ഭാഗം അണുവിമുക്തമായ, നനഞ്ഞ തുണിയിലോ നെയ്തിലോ പൊതിഞ്ഞ് ഒരു പ്ലാസ്റ്റിക് ബാഗിൽ വയ്ക്കുകയും ഒരു മെഡിക്കൽ സ്ഥാപനത്തിലേക്ക് കൊണ്ടു പോകുന്നത് വരെ ഐസിൽ സൂക്ഷിക്കുകയും വേണം." ഡോ. വംശി പറഞ്ഞു. "അറ്റ് പോയ ഭാഗം വെള്ളത്തിലോ ഐസിലോ നേരിട്ട് വെക്കരുത്. ഇത് ടിഷ്യൂകൾക്ക് കേടുപാടുകൾ വരുത്തുകയും പുനഃസ്ഥാപിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. പിന്നെ ഇത്തരത്തിൽ ഉള്ള ശരീരഭാഗം അറ്റു പോകുന്ന കേസുകളിൽ കഴിയുന്നത്ര വേഗം രോഗിയെ ആശുപത്രിയിൽ എത്തിക്കണം. കാരണം മുറിഞ്ഞ ഭാഗത്തിൻ്റെ പ്രവർത്തനക്ഷമത സംരക്ഷിക്കുന്നതിൽ സമയം വളരെ പ്രധാനമാണ്." അദ്ദേഹം കൂട്ടിച്ചേർത്തു
Gujarat Medical Council Suspends Two Doctors for PMJAY Scheme Misconduct
Doctors, Experts Affirm Safety of COVID‑19 Vaccines: Govt Backed by Medical Community
Mumbai: Sri Sathya Sai Sanjeevani Hospitals in Mumbai, Maharashtra; Raipur, Chhattisgarh; and Palwal, Haryana have commemorated the milestone of completing 30,000 free pediatric heart surgeries and interventions through their "Gift of Life" program.
ഭുബനേശ്വർ: ഒഡീഷയിലെ കെന്ദുജാർ ജില്ലയിൽ വിരമിച്ച ഡോക്ടറെ അടച്ചിട്ട മുറിക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഡോ. ബൽറാം സാഹു ആണ് മരണപ്പെട്ടത്.
ജയ്പൂർ (രാജസ്ഥാൻ): ജയ്പൂരിലെ കൺവാടിയ ഹോസ്‌പിറ്റലിൽ ഡ്യൂട്ടിക്കിടെ അനസ്തേഷ്യ കുത്തി വെച്ച് ലേഡി ഡോക്ടർ (27) ആത്മഹത്യ ചെയ്തു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.