Top Stories
ഉത്തർപ്രദേശിൽ ആയുർവേദ ഡോക്ടറെ ബൈക്കിലെത്തിയവർ വെടിവച്ചു കൊന്നു.
2024-01-05 16:05:52
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ജൗൻപൂർ (ഉത്തർ പ്രദേശ്): ഉത്തർപ്രദേശിലെ ജൗൻപൂരിൽ 35 കാരനായ ആയുർവേദ ഡോക്ടറെ വ്യാഴാഴ്ച ബൈക്കിലെത്തിയ മൂന്ന് പേർ വെടിവച്ചു കൊന്നു. ഡോക്ടർ തിലക്ധാരി സിംഗ് പട്ടേലാണ് മരണപ്പെട്ടത്. ജൗൻപൂരിലെ ജലാൽപൂർ പ്രദേശത്ത് പുലർച്ചെ 2:30 ഓടെയാണ് സംഭവം നടന്നത്. പ്രതികൾ ഡോക്ടറുടെ വീട്ടിലെത്തി അദ്ദേഹത്തെ വെടി വെച്ച് കൊല്ലുകയായിരുന്നെന്ന് പോലീസ് സൂപ്രണ്ട് (സിറ്റി) ബ്രിജേഷ് കുമാർ ഗൗതം പറഞ്ഞു. ഇതേ കെട്ടിടത്തിൽ തന്നെയാണ് ഡോ. സിംഗിൻ്റെ ക്ലിനിക്കും സ്ഥിതി ചെയ്യുന്നത്. അത്യാവശ്യഘട്ടങ്ങളിൽ രോഗികളെ സഹായിക്കാൻ പട്ടേൽ രാത്രികാലങ്ങളിൽ താമസസ്ഥലത്തിൻ്റെ വാതിൽ തുറന്നിടാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ബി‌.എ‌.എം‌.എസ് ബിരുദധാരിയായ ഡോക്ടർ കഴിഞ്ഞ എട്ട് വർഷമായി തൻ്റെ വാടക വീട്ടിൽ 'സായി ചികിത്സാലയ' എന്ന ക്ലിനിക്ക് നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

 


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.