ഗുരുഗ്രാം (ഹരിയാന): ഇരട്ട സ്റ്റെന്റിംഗ് നടപടിക്രമം വിജയകരമായി പ്രയോഗിക്കുന്ന ഉത്തരേന്ത്യയിലെ ആദ്യത്തെ ആശുപത്രിയായി ഗുരുഗ്രാമിലെ പരാസ് ഹെൽത്ത് മാറിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 36 വയസ്സുകാരനായ ഒരു വ്യക്തിയിലാണ് ഈ പ്രക്രിയ നടത്തിയത്. സൈനസ് വെനോസസ് എ.എസ്.ഡി (ഏട്രിയൽ സെപ്റ്റൽ ഡിഫെക്റ്റ്) എന്നറിയപ്പെടുന്ന സങ്കീർണമായ ഒരു ഹൃദയ വൈകല്യമായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നത്. സാധാരണഗതിയിൽ ഇത്തരം സന്ദർഭങ്ങളിൽ, ഓപ്പൺ ഹാർട്ട് സർജറി ആവശ്യമായി വരും. എന്നാൽ പാരസ് ഹെൽത്ത് ഗുരുഗ്രാമിലെ ഡോ. ദീപക് താക്കൂർ, ഡോ. അമിത് ഭൂഷൺ ശർമ്മ, ഡോ. അലോക് രാജൻ എന്നിവരടങ്ങുന്ന ഹൃദ്രോഗ വിദഗ്ധരുടെ സംഘം നോൺ സർജിക്കൽ ഇന്റെർവെൻഷൻ (അപകടകരമല്ലാത്ത കീറി മുറിക്കൽ ഉൾപ്പെടാത്ത ചികിത്സാ രീതി) തെരഞ്ഞെടുക്കുകയായിരുന്നു. ചില ഹൃദയ വൈകല്യങ്ങൾ അവയുടെ നേരിയ ലക്ഷണങ്ങൾ കാരണം വർഷങ്ങളോളം തിരിച്ചറിയാൻ കഴിയാതെ പോകുമെന്നും പിന്നീടുള്ള ജീവിതത്തിൽ ഹൃദയത്തിന് താങ്ങാൻ കഴിയാത്ത ഒരു അവസ്ഥ വരുമ്പോൾ മാത്രമേ ഇത് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ എന്നും കാർഡിയോളജി ഡയറക്ടറും യൂണിറ്റ് ഹെഡുമായ ഡോ അമിത് ഭൂഷൺ ശർമ്മ പറഞ്ഞു. സങ്കീർണമായ ഹൃദയ വൈകല്യങ്ങൾ വിജയകരമായി ചികിൽസിക്കാൻ രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന ഓപ്പൺ ഹാർട്ട് സർജറിക്ക് വിധേയമാക്കാതെ അവരുടെ ശരീരത്തിൽ കാര്യമായ പാടുകൾ ഒന്നും വരുത്താതെ ഈ ഇരട്ട സ്റ്റെൻറിംഗ് വഴി ചെയ്യാമെന്ന് പീഡിയാട്രിക്, അഡൾട്ട് സ്ട്രക്ചറൽ ഹാർട്ട് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് കൺസൾട്ടന്റ്ഡോ.ദീപക് താക്കൂർ പറഞ്ഞു. ഈ പ്രക്രിയയിലൂടെ രോഗിയുടെ വൈകല്യം പൂർണമായും ചികിൽസിച്ച് മാറ്റിയെന്നും സിരയെ ഹൃദയത്തിന്റെ ശരിയായ അറയിലേക്ക് തിരിച്ചുവിടുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ഇരട്ട സ്റ്റെന്റിങ് നടപടിക്രമത്തിന് ശേഷം വളരെ പെട്ടെന്ന് തന്നെ രോഗി സുഖം പ്രാപിച്ചു. അത് മാത്രമല്ല ദൃശ്യമായ പാടുകളോ വേദനയോ കൂടാതെ അടുത്ത ദിവസം അദ്ദേഹം അദ്ദേഹത്തിന്റെ ജോലികൾ ചെയ്യാനും തുടങ്ങി. "എന്റെ ഹൃദയ വൈകല്യം എന്നെ ഗുരുതരമായി ബാധിക്കുന്നതുവരെ വർഷങ്ങളോളം എനിക്കിത് തിരിച്ചറിയാൻ കഴിഞ്ഞില്ലായിരുന്നു. എന്നെ പരിപാലിക്കുകയും സാധ്യമായ ഏറ്റവും മികച്ച ചികിത്സ നിർദ്ദേശിക്കുകയും ചെയ്ത പാരസ് ഹെൽത്തിലെ ഡോക്ടർമാരുടെ ടീമിന് വലിയ നന്ദി. ചികിത്സ കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ തന്നെ ജോലിയിൽ തിരിച്ചെത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്." ലഭിച്ച പരിചരണത്തിന് നന്ദി അറിയിച്ചുകൊണ്ട് രോഗി പറഞ്ഞു.
വിശാഖപട്ടണം: തൻ്റെ നാല് ശാസ്ത്രീയ ഗവേഷണ ലേഖനങ്ങൾ ആഘോളതലത്തിൽ അംഗീകരിക്കപ്പെട്ടതിലൂടെ മെഡിക്കൽ ലോകത്തിന് അഭിമാനമായിരിക്കുകയാണ് ഡോ.അബ്ദുൽ ഡി ഖാൻ. ഇദ്ദേഹം വിശാഖപട്ടണം സ്വദേശിയാണ്
New Delhi: On March 15, at Babu Jagjivan Ram Memorial Hospital in northwest Delhi’s Jahangirpuri area, three doctors were assaulted by a 25-year-old man brought in by the police for a medical examination while he was in an inebriated state.
Doctors Cannot Face Criminal Charges for Prescribing Expensive Medicines: High Court Ruling
ചെന്നൈ: റാണിപ്പേട്ടിലെ ചില വ്യാജ അലോപ്പതി ക്ലിനിക്കുകൾക്കെതിരെ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെല്ലിൽ പരാതി നൽകിയ എം.ബി.ബി.എസ് ഡോക്ടർക്ക് നേരെ ആക്രമണം. കലവായ് ടൗണിൽ പ്രൈവറ്റ് ക്ലിനിക് നടത്തുന്ന ഡോ. എസ്. വിഘ്നേശ് ആണ് ആക്രമണത്തിന് ഇരയായത്.
Bengaluru Doctor Silences Taunting Relative by Revealing Income
We have various options to advertise with us including Events, Advertorials, Banners, Mailers, etc.