ബാംഗ്ലൂർ: ഓൾഡ് എയർപോർട്ട് റോഡിലെ മണിപ്പാൽ ഹോസ്പിറ്റൽ ഇന്നലെ ബ്രെസ്റ്റ് കാൻസർ സേനാംഗങ്ങളെയും അവരെ പരിചരിക്കുന്നവരെയും ആദരിച്ചുകൊണ്ട് ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ മാസം ആചരിച്ചു. ഇതാദ്യമായാണ് ഒരു ആശുപത്രി ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ മാസം ആചരിക്കുന്നത്. കാൻസർ ബാധിച്ചവരെ പ്രചോദിപ്പിക്കുന്നതിനായി രോഗനിർണയം മുതൽ രോഗം ഭേദമാകുന്നത് വരെയുള്ള യാത്ര വിശദീകരിക്കാനുള്ള ഒരു പ്ലാറ്റ്ഫോം അവർക്ക് നൽകുകയായിരുന്നു. ബ്രെസ്റ്റ് കാൻസർ ബാധിച്ചു ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ദിവസങ്ങളിലൂടെ കടന്നു പോയി ഏറെ ബുദ്ദിമുട്ടുകൾ അനുഭവിച്ച ബ്രെസ്റ്റ് കാൻസർ രോഗികളെ ഈ മോശം അവസ്ഥയിൽ നിന്നും രക്ഷിച്ച് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നതിൽ അവരെ പരിചരിക്കുന്നവർക്ക് വലിയ പങ്ക് തന്നെ ഉണ്ട്. ഇത് ആഘോഷിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം. കാൻസർ ബാധിച്ച തങ്ങളുടെ കുടുംബാങ്ങങ്ങളെ പരിചരിച്ച പലരും തങ്ങളുടെ അനുഭവവും വൈകാരിക പ്രക്ഷുബ്ധതയും പങ്കുവെച്ചു. പ്രത്യേകിച്ച് കീമോതെറാപ്പിയും റേഡിയേഷനും ഉൾപ്പെടെയുള്ള ചികിത്സാ ഘട്ടത്തിലെ യാത്രയെക്കുറിച്ച് അവർ വിശദമായി തന്നെ സംസാരിച്ചു. “കാൻസർ രോഗികളുടെ കഷ്ടപ്പാടുകളും വെഷമങ്ങളും നമ്മൾ മനസ്സിലാക്കുമ്പോൾ, അവരെ പരിചരിക്കുന്നവരുടെ ബുദ്ദിമുട്ടുകൾ നമ്മൾ മനസ്സിലാക്കുന്നില്ല. അവരും ഈ സമയം ഒരുപാടു ശാരീരികവും മാനസികവുമായ പിരിമുറുക്കത്തിലൂടെയാകും കടന്നു പോകുന്നത്. ഇത് അവരുടെ ആരോഗ്യത്തെ പോലും ബാധിക്കാൻ സാധ്യതയുണ്ട്. പരിചരിക്കുന്നവർ മാതാപിതാക്കൾ, ഭാര്യമാർ, കുട്ടികൾ, സഹോദരങ്ങൾ, സുഹൃത്തുക്കൾ, എന്തിന് അയൽക്കാർ പോലും ആകാം. ചികിത്സയുടെ ഘട്ടത്തിലും അതിനുശേഷവും രോഗിയുടെ ജീവിതത്തിൽ അവർ ഒരു പ്രധാന പങ്ക് വഹിക്കുന്നു." മണിപ്പാൽ ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി, ഹെമറ്റോളജി ആൻഡ് ഹെമറ്റോ ഓങ്കോളജി, എച്ച്.ഒ.ടി ആൻഡ് കൺസൾട്ടണ്ടായ ഡോ. അമിത് റൗത്തൻ പറഞ്ഞു. ബ്രെസ്റ്റ് കാൻസറിനെ അതിജീവിച്ച പലരുടെയും വിജയഗാഥ ചടങ്ങിൽ പങ്കു വെക്കുകയുണ്ടായി. ഇത് ഈ രോഗം ബാധിച്ച് ഏറെ ബുദ്ദിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഒരു പ്രചോദനം ആകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കാൻസർ യോദ്ധാക്കളെ ഈ അപകടകരമായ രോഗത്തിനെതിരായ പോരാട്ടത്തിൽ അവരുടെ അസാമാന്യമായ ശക്തിക്കും പ്രതിരോധത്തിനുമുള്ള പ്രശംസയുടെയും അഭിനന്ദനത്തിന്റെയും അടയാളമായി അവരെ കിരീടമണിയിച്ചു കൊണ്ട് ചടങ്ങു അവസാനിപ്പിച്ചു. ഈ സുപ്രധാന ദൗത്യത്തിൽ കൈകോർക്കുന്നതിലൂടെ, രാജ്യത്തുടനീളമുള്ള സ്ത്രീകൾക്ക് ബ്രെസ്റ്റ് കാൻസറിൽ നിന്ന് മുക്തവും ശോഭയുള്ളതും ആരോഗ്യകരവുമായ ഭാവി കൊണ്ടുവരിക എന്നതാണ് മണിപ്പാൽ ഹോസ്പിറ്റൽസിൻ്റെ ലക്ഷ്യം
Paediatrician Criticizes Sugary Drink Promotion at National Medical Conference
The ATS Awards Committee has honored Prof. Raj Kumar, Director of the Vallabhbhai Patel Chest Institute (VPCI), with the prestigious ATS Public Service Award at the ATS 2024 International Conference in San Diego, California.
ആദിലാബാദ് (തെലങ്കാന): ആദിലാബാദിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ആർ.ഐ.എം.എസ്) ആറ് ജൂണിയർ ഡോക്ടർമാരെ ബുധനാഴ്ച രാത്രി കാമ്പസിലേക്ക് അതിക്രമിച്ച് കയറിയ അസിസ്റ്റന്റ് പ്രൊഫസർ ഉൾപ്പെടെയുള്ള അഞ്ച് പേർ മർദ്ദിച്ചു.
ലക്നൗ (ഉത്തർ പ്രദേശ്): സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എസ്.ജി.പി.ജി.ഐ.എം.എസ്) ഒരു സമർപ്പിത മൾട്ടിഡിസിപ്ലിനറി ട്രാൻസ്ജെൻഡർ ക്ലിനിക്ക് ഉടൻ ആരംഭിക്കുമെന്ന് ഡയറക്ടറായ പ്രൊഫസർ രാധാകൃഷ്ണ ധിമാൻ പറഞ്ഞു.
ബംഗളൂരു: കന്നഡ സൂപ്പർ താരം ദർശൻ്റെ മൂന്ന് വളർത്തു നായ്ക്കൾ ആക്രമിച്ചെന്നാരോപിച്ച് ഒരു ലേഡി ഡോക്ടർ പോലീസിൽ പരാതി നൽകി. ആർ.ആർ നഗർ പൊലീസ് സ്റ്റേഷനിൽ ഡോക്ടർ അമിതയാണ് ദർശനെതിരെ പരാതി കൊടുത്തത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.