പുതുച്ചേരി: ഗുരുതരാവസ്ഥയിൽ ഉള്ള പതിനൊന്ന് വയസ്സുകാരൻറെ ചില ബന്ധുക്കൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാരെ ആക്രമിച്ചെന്ന് പുതുച്ചേരിയിലെ ജിപ്മെർ (ജവാഹർലാൽ ഇന്സ്ടിട്യൂട് ഓഫ് പോസ്റ്റ് ഗ്രാജ്യുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്) ആശുപത്രി അധികൃതർ. ഒരു കൂട്ടം ആളുകൾ ഐസീയുവിലേക്ക് അതിക്രമിച്ചു കയറുകയും ശേഷം സംഘത്തിലെ ഒരു അംഗം ഡോക്ടർമാരുമായി വഴക്കിടുകയും അതിനു ശേഷം ഇയാൾ ഡോക്ടർമാരെ ആക്രമിക്കുകയും ചെയ്തു എന്നാണ് പരാതി. കുട്ടിയുടെ ബന്ധുക്കൾക്ക് ഇയാളെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്ന് ജിപ്മെറിലെ ഒരു ഡോക്ടർ പറഞ്ഞു. ജിപ്മർ ഫാക്കൽറ്റി അസോസിയേഷൻ തങ്ങളുടെ ജീവനക്കാർക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ചു. "വെള്ളിയാഴ്ച, കുട്ടിയുടെ ബന്ധുക്കളെന്ന് അവകാശപ്പെടുന്ന ഒരു രാഷ്ട്രീയ പാർട്ടിയിലെ 4 മുതൽ 5 വരെ അംഗങ്ങൾ ഐസിയുവിലേക്ക് അതിക്രമിച്ച് കയറുകയും തുടർന്ന് ഡോക്ടർമാരെ ശാരീരികമായും വാചാലമായും അധിക്ഷേപിക്കുകയും ചെയ്തു." ജിപ്മെർ അധികൃതർ അറിയിച്ചു. “ഞങ്ങളുടെ മുൻഗണന ഞങ്ങളുടെ രോഗികളുടെ അസുഖം മാറ്റുന്നതിലും അവർക്ക് നല്ല ചികിത്സ നല്കുന്നതിലുമാണ്. ഞങ്ങളുടെ ഡോക്ടർമാരോടും ഹെൽത്ത് കെയർ പ്രൊഫഷണലുകളോടും ഉള്ള ഒരു തരത്തിലുള്ള അതിക്രമവും ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു". ജിപ്മെർ അധികൃതർ കൂട്ടിച്ചേർത്തു. പീഡിയാട്രിക് ഐസിയുവിൽ കുട്ടി പുനരുജ്ജീവനം നടത്തുകയാണെന്ന് അസോസിയേഷൻ പ്രസിഡന്റ് ആർ.രവീന്ദ്രൻ അറിയിച്ചു. “ഞങ്ങളുടെ ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ഇത്തരം അക്രമം തികച്ചും അസ്വീകാര്യവും ആഴത്തിൽ വേദനിപ്പിക്കുന്നതുമാണ്. ആറ് മാസം മുമ്പ് അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടർക്ക് സമാനമായ മറ്റൊരു സംഭവം ഉണ്ടായി. കുറ്റക്കാർക്കെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല." ആർ രവീന്ദ്രൻ പറഞ്ഞു. അജ്ഞാതരായ ചില വ്യക്തികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 294 (ബി), 332, 506 എന്നിവ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ചതിന് ശേഷമേ പ്രതികളെ തിരിച്ചറിയാൻ കഴിയുകയുള്ളു എന്ന് പോലീസ് പറഞ്ഞു.
MMC Introduces Credit Points for Doctors Serving in Rural Camps
Doctors Successfully Remove Wooden Piece from 12-Year-Old Boy's Chest
India has built the world’s first disaster hospital, that can be airlifted, packed in 72 cubes. These cubes can handle several severe injuries including 40 bullet injuries, 25 major bleeds, 25 major burns, around 10 head injuries, long limb fractures, spinal injuries, chest injuries and spinal fractures
പുതുച്ചേരി: ഗുരുതരാവസ്ഥയിൽ ഉള്ള പതിനൊന്ന് വയസ്സുകാരൻറെ ചില ബന്ധുക്കൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാരെ ആക്രമിച്ചെന്ന് പുതുച്ചേരിയിലെ ജിപ്മെർ (ജവാഹർലാൽ ഇന്സ്ടിട്യൂട് ഓഫ് പോസ്റ്റ് ഗ്രാജ്യുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്) ആശുപത്രി അധികൃതർ.
ന്യൂ ഡൽഹി: റോബോട്ടിക് സർജറിയിലൂടെ 33 വയസ്സുള്ള ഒരാളുടെ നാവിൻ്റെ അടിത്തട്ടിൽ നിന്ന് രക്തക്കുഴലുകൾ കൊണ്ട് രൂപപ്പെട്ട ഒരു ട്യൂമർ വിജയകരമായി നീക്കം ചെയ്‌ത് ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടർമാർ.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.