തിരുവനന്തപുരം: ആക്യുപഞ്ചറിന്റെ സഹായത്തോടെ പ്രസവത്തിന് ശ്രമിച്ച 35 കാരിയായ സ്ത്രീയും കുഞ്ഞും വാടക വീട്ടിൽ വെച്ച് മരണപ്പെട്ടു. പൂന്തുറ സ്വദേശിനി ഷെമീറ ഒമ്പത് മാസം ഗർഭിണിയായിരുന്നെന്ന് പോലീസ് അറിയിച്ചു. “കഴിഞ്ഞ രണ്ട് ദിവസമായി അമ്നിയോട്ടിക് ദ്രാവകം ചോരാൻ തുടങ്ങിയിരുന്നു. എന്നാൽ അക്യുപങ്‌ചറിൻ്റെ സഹായത്തോടെ വീട്ടിൽ തന്നെ പ്രസവിക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു യുവതിയും സൗണ്ട് സിസ്റ്റം തൊഴിലാളിയായ യുവതിയുടെ ഭർത്താവും. ഇവരുടെ വാടകവീട്ടിൽ അക്യുപങ്ചർ വിദഗ്ധൻ ആയ ഒരു വ്യക്തി ദമ്പതികളെ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ യുവതിയുടെ സ്ഥിതിഗതി ഏറെ സങ്കീർണമായി. നേമം പോലീസ് സ്റ്റേഷനിലെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ പറഞ്ഞു. ചൊവ്വാഴ്ച രാത്രി 8 മണിയോടെ ഷെമീറയെ കരമനയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതായും അവർ കൂട്ടിച്ചേർത്തു. പരിശോധനയിൽ അമ്മയും കുഞ്ഞും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
പ്രദേശത്തെ ആശാ വർക്കർ ദമ്പതികളെ അടുത്തുള്ള ആശുപത്രിയിൽ വൈദ്യചികിത്സയ്ക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ നിരസിച്ചു. ആദ്യ രണ്ട് കുട്ടികളും ഇവരുടെ മുൻ വിവാഹത്തിലുള്ളവരാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തിൽ നേമം പോലീസ് അന്വേഷണം ആരംഭിച്ചു.
ഷെമീറയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ദമ്പതികൾ പൂന്തുറ സ്വദേശികൾ ആണ്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറാം വിരൽ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് ശ്രദ്ധയിൽ പെടുകയായിരുന്നു.
റാഗിംഗ് പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ 11 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
കണ്ണൂരുകാരുടെ സ്വന്തം രണ്ടു രൂപ ഡോക്ടർ ഇനി ഇല്ല; വിടവാങ്ങുന്നത് കണ്ണൂരുകാരുടെ പ്രിയപ്പെട്ട ഡോക്ടർ
Doctors Urge Supreme Court to Reconsider NEET PG 2025 Two-Shift Exam Format
കല്യാട് അന്താരാഷ്ട്ര ആയുര്വേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടം ഡിസംബറില് പൂര്ത്തിയാക്കും: മന്ത്രി വീണാ ജോര്ജ്
We have various options to advertise with us including Events, Advertorials, Banners, Mailers, etc.