വാരണാസി: ഉത്തർ പ്രദേശിലെ ഒരു ഡോക്ടറിൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച നിജാത് എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്‌തു. 60 ലക്ഷം രൂപ ആവശ്യപ്പെട്ട് കൊണ്ട് ഡോക്ടർക്ക് ലഭിച്ച ഒരു ബ്ലാക്‌മെയ്ൽ കോളിൽ നിന്നുമാണ് സംഭവത്തിൻ്റെ തുടക്കം. എന്നാൽ, ഡോക്ടർ ഉടൻ തന്നെ അസംഗർഹ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഡോക്ടറുടെ പരാതി ലഭിച്ച ഉടൻ തന്നെ അസംഗർഹ് സ്റ്റേഷനിലെ എസ്.പി അനുരാഗ് ആര്യ അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച പ്രതിയുള്ള സ്ഥലത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് ബങ്കാട്ട് പ്രദേശത്ത് എത്തുകയും വാഹന പരിശോധനയടക്കം ശക്തമായ അന്വേഷണം നടത്തുകയും ചെയ്‌തു. പോലീസിൻ്റെ വാഹന പരിശോധന ഫലം കാണുകയും ചെയ്‌തു. വാഹന പരിശോധനയ്ക്കിടെ ഒരു യുവാവ് പോലീസിനോട് സഹകരിച്ചില്ല. യുവാവ് പോലീസിന് നേരെ വെടിയുതിർക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്‌തു. ഇതിൻ്റെ ഫലമായി പോലീസിനും തിരിച്ച് വെടിയുതിർക്കേണ്ടി വന്നു. അതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. ശേഷം പരിക്കേറ്റ പ്രതിയെ പോലീസ് അടുത്തുള്ള ഒരു ആശുപത്രിയിൽ എത്തിച്ചു. പ്രതിയെ അറസ്റ്റ് ചെയ്‌തതിന് പുറമേ, പ്രാദേശികമായി നിർമ്മിച്ച പിസ്റ്റൾ, വെടിയുണ്ടകൾ, പ്രതി ഡോക്ടറെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോണുകൾ എന്നിവ പോലീസ് കണ്ടെടുത്തു.
ഭുബനേശ്വർ: ഒഡീഷയിലെ ബരിപാഡ ടൗണിലെ പണ്ഡിറ്റ് രഘുനാഥ് മുർമു മെഡിക്കൽ കോളേജ് ആശുപത്രിയിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിയെ (ഹൗസ് സർജൻ) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ന്യൂ ഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യത്തെ ഏറ്റവും മൂല്യമുള്ള അവാർഡുകളിൽ ഒന്നായ പത്മ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ച് സർക്കാർ. മെഡിക്കൽ മേഖലയിൽ നിന്നും 13 ഡോക്ടർമാരാണ് അവാർഡിന് അർഹരായത്.
പുതുച്ചേരി: ഗുരുതരാവസ്ഥയിൽ ഉള്ള പതിനൊന്ന് വയസ്സുകാരൻറെ ചില ബന്ധുക്കൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാരെ ആക്രമിച്ചെന്ന് പുതുച്ചേരിയിലെ ജിപ്മെർ (ജവാഹർലാൽ ഇന്സ്ടിട്യൂട് ഓഫ് പോസ്റ്റ് ഗ്രാജ്യുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്) ആശുപത്രി അധികൃതർ.
അഹമ്മദാബാദ് (ഗുജറാത്ത്): ഓൺലൈൻ ടാസ്ക് തട്ടിപ്പിലൂടെ ഒരു പി.ജി രണ്ടാം വർഷ ഓർത്തോപീഡിക്സ് റെസിഡൻഡ് ഡോക്ടർക്ക് നഷ്ടപ്പെട്ടത് 6 ലക്ഷം രൂപ. ബി.ജെ മെഡിക്കൽ കോളേജിലെ ഡോ. ബ്രിജേഷാണ് (27) തട്ടിപ്പിന് ഇരയായത്.
INDIAN MEDICAL ASSOCIATION (HQs.)
RE ENVISION THE NMC LOGO
We have various options to advertise with us including Events, Advertorials, Banners, Mailers, etc.