Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
തമിഴ് നാട്ടിൽ സമരം ചെയ്‌ത്‌ ഡോക്ടർമാർ
2023-09-01 09:53:32
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

മധുരൈ: അലവൻസുകളും ഇൻക്രിമെന്റുകളും സംബന്ധിച്ച സർക്കാർ ഉത്തരവ് (ജി.ഒ) 293 നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ഗവൺമെന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ടി.എൻ.ജി.ഡി.എ) അംഗങ്ങൾ തിങ്കളാഴ്ച ഇവിടുത്തെ സർക്കാർ രാജാജി ആശുപത്രി വളപ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. അംഗങ്ങൾ ഡീനിൻ്റെ  ചേമ്പറിന് സമീപം ആണ് കുത്തിയിരിപ്പ് സമരം നടത്തിയത്. 2021 ജൂൺ 18-ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജി.ഒ പുറപ്പെടുവിച്ചതായി അവർ പറഞ്ഞു. പ്രശ്‌നവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി നിർദ്ദേശം നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ശമ്പള വർദ്ധന ആവശ്യപ്പെട്ട് തമിഴ്‌നാട് മെഡിക്കൽ സർവീസ് ഡോക്ടർമാരുടെ നാല് വർഷത്തെ സമരത്തിൻ്റെ ഫലമായാണ് അലവൻസുകളും ഇൻക്രിമെന്റുകളും സംബന്ധിച്ച ജി.ഒ 293 സംസ്ഥാനം പുറപ്പെടുവിച്ചതെന്ന് ടി.എൻ.ജി.ഡി.എ അംഗങ്ങൾ പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സർക്കാർ ആശുപത്രികൾ, സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികൾ എന്നിവിടങ്ങളിലെ ഡോക്ടർമാരാണ് ശമ്പള വർധന ആവശ്യപ്പെട്ടത്. സർക്കാർ ഡോക്ടർമാർ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് രണ്ടു വർഷം മുൻപ് ജി.ഒ. ഇഷ്യൂ ചെയ്‌തതെന്ന്‌  ഇവർ പറഞ്ഞു. എന്നാൽ, രണ്ട് വർഷം കഴിഞ്ഞിട്ടും ജി.ഒ നടപ്പാക്കിയിട്ടില്ലെന്നും ഹൈക്കോടതി നിർദേശം നടപ്പാക്കി തമിഴ്‌നാട് സർക്കാർ ഡോക്ടർമാർക്ക് ആനുകൂല്യം നൽകണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. ടി.എൻ.ജി.ഡി.എ പ്രസിഡന്റ് കെ.സെന്തിലിൻ്റെ നേതൃത്വത്തിലായിരുന്നു കുത്തിയിരിപ്പ് സമരം. ഇക്കാര്യം അസോസിയേഷൻ പല തവണ സർക്കാരിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി.ഒ നടപ്പാക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. അലവൻസുകളും ഇൻക്രിമെന്റുകളും ഉടൻ നടപ്പാക്കണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 


More from this section
2024-04-16 09:46:44

Chennai: A postgraduate student at Madras Medical College narrowly escaped an attempted murder on Saturday night outside Rajiv Gandhi Government General Hospital in Chennai.

2023-10-04 17:10:29

ഡൽഹി: ശനിയാഴ്ച പടിഞ്ഞാറൻ ഡൽഹിയിലെ ടാഗോർ ഗാർഡൻ എക്സ്റ്റൻഷൻ ഏരിയയിലെ ക്ലിനിക്കിൽ 40- കാരിയായ ഡോക്ടറെ അജ്ഞാതനായ ഒരു വ്യക്തി കത്തികൊണ്ട് ആക്രമിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയ്‌ക്കായിരുന്നു സംഭവം നടന്നത്.

2024-01-01 17:32:01

കെങ്ങേരി (കർണാടക): 300 കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതായി കെങ്ങേരി ബി.ജി.എസ് ഗ്ലെൻ ഈഗിൾസ് ആശുപത്രി അധികൃതർ അറിയിച്ചു.

2023-10-12 15:45:25

ലക്‌നൗ: പരിചയസമ്പന്നരായ മികച്ച ഡോക്ടർമാരുടെ സേവനം കൂടുതൽ ലഭ്യമാക്കാൻ വേണ്ടി ഉത്തർ പ്രദേശിൽ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 62 ൽ നിന്ന് 65 ആയി ഉയർത്തി.

2023-09-01 09:53:32

മധുരൈ: അലവൻസുകളും ഇൻക്രിമെന്റുകളും സംബന്ധിച്ച സർക്കാർ ഉത്തരവ് (ജി.ഒ) 293 നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ഗവൺമെന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ടി.എൻ.ജി.ഡി.എ) അംഗങ്ങൾ തിങ്കളാഴ്ച ഇവിടുത്തെ സർക്കാർ രാജാജി ആശുപത്രി വളപ്പിൽ കുത്തിയിരിപ്പ് സമരം നടത്തി.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.