അമൃദ് സർ (പഞ്ചാബ്): അജ്‌നാലയിലെ ജഗ്‌ദേവ് ഖുർദ് റോഡിൽ ഒരു ഡോക്ടറുടെ സ്റ്റാമ്പ് ഉപയോഗിച്ച് നഴ്‌സിംഗ് ഹോം നടത്തിയ ഒരു വ്യാജ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. ഡോക്ടറുടെ പിതാവ് ആരോഗ്യവകുപ്പ് അധികൃതരോട് സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകുകയായിരുന്നു. ജഗ്‌ദേവ് ഖുർദ് റോഡിലെ രാജ് നഴ്‌സിംഗ് ഹോം ഉടമ ബൽരാജ് സിംഗിനെതിരെ ഐ.പി.സി സെക്ഷൻ 420, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്‌ട് സെക്ഷൻ 15 (2) എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ ഇത് വരെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടില്ല. രാജ് നഴ്‌സിംഗ് ഹോം അധികൃതർ തൻ്റെ മകൻ ഡോ. വിശാൽദീപ് സിംഗിൻ്റെ സ്റ്റാമ്പ് ഉപയോഗിക്കുന്നുവെന്ന് പിതാവായ ബൽവീന്ദർ സിംഗ് ആരോപിച്ചതായി അജ്‌നാലയിലെ സിവിൽ ഹോസ്പിറ്റലിലെ എമർജൻസി മെഡിക്കൽ ഓഫീസർ ഡോ.ഗുർപർത്തപ് സിംഗ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഡോക്ടർ വിശാൽദീപ് സിംഗിൻ്റെ സ്റ്റാമ്പും പേരും ഉപയോഗിച്ച് മെഡിക്കൽ ബില്ലുകൾ നൽകുകയും അതുവഴി രോഗികളെ ഇവർ ചികിൽസിക്കുകയും ചെയ്യുന്നു. ഇതൊന്നുമറിയാത്ത രോഗികൾ അക്ഷരാർത്ഥത്തിൽ കബളിപ്പിക്കപ്പെടുകയാണ്. അന്വേഷണത്തിൽ പ്രതി ബൽരാജ് സിംഗിന് യാതൊരു മെഡിക്കൽ ബിരുദവുമില്ലെന്ന് തെളിഞ്ഞു. ഇതേത്തുടർന്ന്, ഡോക്ടർമാരുടെ ഒരു സംഘം ബൽരാജ് സിംഗിൻ്റെ നഴ്‌സിംഗ് ഹോമിൽ റെയ്ഡ് നടത്തുകയും അവിടെ നിന്ന് ഒരു മൊബൈൽ ഫോണും ഡോ.വിശാൽദീപ് സിംഗിൻ്റെ പേരിലുള്ള ഒരു സർജറി സ്ലിപ്പും ഒരു സ്റ്റാമ്പും കണ്ടെടുക്കുകയും ചെയ്‌തു. റെയ്ഡിന് ശേഷം ഒളിവിൽ പോയ ബൽരാജിനെതിരെ ഉചിതമായ നടപടിയെടുക്കാൻ സംഘം പോലീസിന് കത്ത് നൽകി
ഭുബനേശ്വർ: ഒഡീഷയിലെ ബരിപാഡ ടൗണിലെ പണ്ഡിറ്റ് രഘുനാഥ് മുർമു മെഡിക്കൽ കോളേജ് ആശുപത്രിയിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിയെ (ഹൗസ് സർജൻ) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
Punjab Doctor Sets World Record by Curing 117-Cm Fistula with Ayurveda
ഇൻഡോർ: ഇൻഡോറിലെ ഡോക്ടർമാർ ഒരു രോഗിയുടെ ശരീരത്തിൽ നിന്ന് 15 കിലോഗ്രാം ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു. ഇൻഡോറിലെ ഇൻഡക്സ് ഹോസ്പിറ്റലിൽ ആയിരുന്നു സംഭവം. വയറുവേദനയെ തുടർന്ന് 41-കാരിയായ ഒരു സ്ത്രീ ഇൻഡക്സ് ഹോസ്പിറ്റലിലേക്ക് എത്തുകയായിരുന്നു.
Telangana Plans to Add 10,000 Medical Seats, Doctors Raise Concerns
Orissa High Court Fines Doctor ₹10,000 for False Padma Shri Claim
We have various options to advertise with us including Events, Advertorials, Banners, Mailers, etc.