Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ആരോഗ്യ അവബോധത്തിന് നേപ്പാളി കാർഡിയോളജിസ്റ്റിന് ഗിന്നസ് റെക്കോർഡ്.
2023-11-16 17:58:59
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

കാഠ്‌മണ്ഡു (നേപ്പാൾ): ലോക ഹൃദയ ദിനത്തിൽ ഹൃദ്രാരോഗ്യത്തെക്കുറിച്ച് തത്സമയ ബോധവൽക്കരണ പരിപാടി തൻ്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ  നേപ്പാളി ഡോക്ടറായ ഡോ. ഓം മൂർത്തി അനിലിന് (44) ഗിന്നസ് അവാർഡ്. ഫേസ്ബുക് ലൈവ് സ്ട്രീമിൽ 11, 212 പേരാണ് ഇത് കണ്ടത്. ഫേസ്ബുക് ലൈവ് സ്ട്രീമിൽ ഹൃദ്രാരോഗ്യത്തിൻ്റെ ഒരു ബോധവൽക്കരണ പരിപാടിക്ക് ഏറ്റവും കൂടുതൽ കാഴ്ച്ചക്കാർ എന്ന റെക്കോർഡിനാണ് ഇദ്ദേഹത്തിന് ഗിന്നസ് ലോക റെക്കോർഡ് ലഭിച്ചത്. 'ഹൈപ്പർടെൻഷൻ രോഗനിർണയം' എന്ന വിഷയത്തിലാണ് ഡോക്ടർ തത്സമയ വീഡിയോ അവതരിപ്പിച്ചത്. "ഇത് മികച്ച ഒരു നേട്ടമായി ഡോ. ഓം മൂർത്തി കാണുന്നു. നേപ്പാളിൽ നിന്നുള്ള കാർഡിയോളോജിസ്റ്റായ ഇദ്ദേഹത്തിന് വലിയ സോഷ്യൽ മീഡിയ ഫോളോവെർസ് ഉണ്ട്. ലോക ഹൃദയ ദിനത്തിൽ ഹൃദ്രാരോഗ്യത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തി റെക്കോർഡ് ഇട്ടതിനു അദ്ദേഹം ഈ അവാർഡ് അർഹിക്കുന്നു." ഗിന്നസ് അവാർഡ് കമ്മിറ്റി അറിയിച്ചു. ഡോ. അനിൽ 2011-ൽ ന്യൂഡൽഹിയിലെ പ്രശസ്തമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നിന്ന് കാർഡിയോളജിയിൽ ഡോക്ടറേറ്റ് നേടി. “രാജ്യത്തിനകത്തും പുറത്തും അവബോധം കൂടുതൽ വ്യാപിപ്പിക്കാൻ ഞാൻ പദ്ധതിയിടുന്നു. "ഹൃദ്രോഗത്തിനെതിരായ ബോധവൽക്കരണത്തോടൊപ്പം ശരിയായ ആരോഗ്യ സൗകര്യങ്ങളുടെ പരിമിതികളുള്ള രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സൗജന്യ ഹൃദയ ക്യാമ്പുകൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്." അദ്ദേഹം പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചെറുപ്പം മുതലേ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നതിനായി സ്കൂൾ ആരോഗ്യ പരിപാടികളിലൂടെ ബോധവൽക്കരണം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഡോ. അനിൽ പറഞ്ഞു. ഹൃദ്രോഗം തടയുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായും വ്യാപകമായും നടപ്പിലാക്കുന്നതിനുമായി വിവിധ സംഘടനകളുമായി (സർക്കാർ/സർക്കാർ ഇതര) ബന്ധപ്പെടാനും അദ്ദേഹം പദ്ധതിയിടുന്നു


More from this section
2024-03-21 12:35:53

South Korean authorities are set to suspend the licenses of two senior doctors for supposedly encouraging the weeks-long walkouts by thousands of medical interns and residents, which have caused disruptions in hospital operations, as reported by one of the doctors on Monday.

2023-11-29 15:17:47

ന്യൂയോർക്ക്: ഫ്ലോറിഡ സർവകലാശാലയിലെയും എൻ.വി.ഐ.ഡി.ഐ.എ-ലെയും ഗവേഷകർ സൃഷ്ടിച്ച ഒരു പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കമ്പ്യൂട്ടർ പ്രോഗ്രാമിന് ഡോക്ടർമാരുടെ കുറിപ്പുകൾ സൃഷ്ടിക്കാൻ കഴിയുമെന്ന് റിപ്പോർട്ട്.

2023-12-13 16:35:55

വാഷിംഗ്‌ടൺ (യു.എസ്): ന്യൂജേഴ്‌സിയിൽ വെച്ച് നടന്ന വേൾഡ് വൈഡ് പേജന്റ് വാർഷിക മത്സരത്തിൽ മിഷിഗണിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ മെഡിക്കൽ വിദ്യാർത്ഥിനിയായ റിജുൽ മൈനി മിസ് ഇന്ത്യ യു.എസ്.എ  2023 ആയി തിരഞ്ഞെടുക്കപ്പെട്ടു.

2023-07-17 11:34:04

ജറുസലേം: മരണം ഏറെക്കുറെ ഉറപ്പിച്ച പന്ത്രണ്ട് വയസ്സുകാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി ഇസ്രായേലിലെ ഡോക്ടർമാർ. കഴിഞ്ഞ ജൂൺ മാസത്തിൽ ആയിരുന്നു സംഭവം നടന്നതെങ്കിലും ഈ വാർത്ത ഇപ്പോഴാണ് ഇസ്രായേലിൽ നിന്നും റിപ്പോർട്ട് ചെയ്തത്. പാലസ്തീൻകാരനായ സുലൈമാൻ ഹസ്സൻ എന്ന പന്ത്രണ്ട് വയസ്സുകാരനെയാണ് ഡോക്ടർമാർ ഏറെ പ്രയത്നിച്ച് ജീവതത്തിലേക്ക് തിരികെ കൊണ്ട് വന്നത്

2024-01-29 18:16:30

ലണ്ടൻ: ഫ്ലൈറ്റിൽ വെച്ച് ൭൦ വയസ്സുകാരിയായ ഒരു സ്ത്രീയുടെ ജീവൻ രക്ഷിച്ച് ഡോക്ടർ. ആപ്പിൾ വാച്ചിൻ്റെ ബ്ലഡ് ഓക്സിജൻ മോണിറ്റർ ഫീച്ചറാണ് സ്ത്രീയുടെ ജീവൻ രക്ഷിക്കുന്നതിൽ ഡോക്ടറെ സഹായിച്ച പ്രധാനപ്പെട്ട ഘടകം.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.