ചെന്നൈ: റേഡിയൽ റോഡിലെ കാവേരി ഹോസ്പിറ്റലിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രെയിൻ ആൻഡ് സ്പൈൻ ആരംഭിച്ചു. തമിഴ്‌നാട് സർക്കാരിന്റെ മുൻസിപ്പൽ അഡ്മിനിസ്ട്രേഷൻ, നഗര, ജലവിതരണ വകുപ്പ് മന്ത്രി തിരു കെ എൻ നെഹ്‌റു ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ സ്ട്രോക്ക്, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് എന്നിവ വർദ്ധിച്ചതിനാലും ഈ അസുഖങ്ങൾ ഉള്ള രോഗികൾക്ക് ഒരു കൈത്താങ് നൽകാനും വേണ്ടിയാണ് ഇൻസ്റ്റിട്യൂട്ട് ആരംഭിച്ചിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് മികച്ച ഇൻ-ക്ലാസ് ഇൻഫ്രാസ്ട്രക്ചർ, അത്യാധുനിക ഉപകരണങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഒപ്പം ലോക നിലവാരമുള്ള ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്. “ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുള്ള ന്യൂറോ സയൻസുകൾക്കായി ഒരു കേന്ദ്രം നിർമ്മിക്കുന്നതിലും വിദഗ്ധരായ ഡോക്ടർമാരുടെ ഒരു ടീമിനെയുമാണ് കാവേരി ഹോസ്പിറ്റൽസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അപസ്മാരം, ചലന വൈകല്യങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള അക്കാദമിക്, ഗവേഷണ പരിപാടികൾ നിർമ്മിക്കുന്നതിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും." കാവേരി ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിൻ്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ചന്ദ്രകുമാർ പറഞ്ഞു. “കൃത്യമായ രോഗനിർണയത്തിലൂടെയാണ് വിജയകരമായ ചികിത്സ ആരംഭിക്കുന്നത് എന്ന കാര്യം മനസ്സിൽ വെച്ചുകൊണ്ട്, സങ്കീർണ്ണവും കഠിനവുമായ അവസ്ഥകളെ മികച്ച ക്ലിനിക്കൽ ഫലങ്ങളോടെ ചികിത്സിക്കുന്നതിൽ ഞങ്ങളുടെ വിദഗ്ധരുടെ വിദഗ്ധ സംഘം പ്രാവീണ്യമുള്ളവരാണ്,” കാവേരി ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. അരവിന്ദൻ സെൽവരാജ് പറഞ്ഞു. " ഇന്സ്ടിട്യൂട്ടിൻ്റെ പ്രഗത്ഭരായ ടീമിന് വർഷങ്ങളുടെ അനുഭവവും വൈദഗ്ധ്യവും ഉണ്ട്. മികച്ച സൗകര്യങ്ങളും ഇന്സ്ടിട്യൂട്ടിൽ ലഭ്യമാണ്. അതുകൊണ്ടുതന്നെ ന്യുറോളജിക്കൽ പ്രശ്നങ്ങളോ മറ്റു അടിയന്തരാവസ്ഥയോ ഉള്ള ഞങ്ങളുടെ രോഗികൾക്ക് മികച്ച ചികിത്സ തന്നെ ഞങ്ങൾ ഉറപ്പാക്കും."കാവേരി ഹോസ്പിറ്റലിലെ ഗ്രൂപ്പ് മെൻറ്ററും ഡയറക്ടറുമായ ഡോ. കെ. ശ്രീധർ പറഞ്ഞു. ഇൻസ്റ്റിട്യൂട്ട് ഓഫ് ബ്രെയിൻ ആൻഡ് സ്പൈൻ കൂടി ആരംഭിച്ചതോടെ മെഡിക്കൽ രംഗത്ത് മികച്ച സേവനങ്ങൾ നൽകുന്നത് തുടർക്കഥ ആക്കിയിരിക്കുകയാണ് കാവേരി ഹോസ്‌പിറ്റൽ
Gujarat Medical Council Suspends Two Doctors for PMJAY Scheme Misconduct
ഫരീദാബാദ് (ഹരിയാന): ഒരു 75 കാരനിൽ വിജയകരമായി മിത്ര ക്ലിപ്പ് ചെയ്‌ത് ഫരീദാബാദിലെ എസ്.എസ്.ബി ഹോസ്പിറ്റലിലെ ഡോക്ടർമാർ.
ഡൽഹി: ശനിയാഴ്ച പടിഞ്ഞാറൻ ഡൽഹിയിലെ ടാഗോർ ഗാർഡൻ എക്സ്റ്റൻഷൻ ഏരിയയിലെ ക്ലിനിക്കിൽ 40- കാരിയായ ഡോക്ടറെ അജ്ഞാതനായ ഒരു വ്യക്തി കത്തികൊണ്ട് ആക്രമിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്.
ഡൽഹി: വെറും പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ള ബന്ധിത ഇരട്ടകളെ വേർപിരിച്ച് മെഡിക്കൽ ലോകത്തിന് അഭിമാനം ആയിരിക്കുകയാണ് ഡൽഹി AIIMS-ലെ ഡോക്ടർമാർ. മണിക്കൂറുകൾ നീണ്ട് നിന്ന ഓപ്പറേഷന് ശേഷമാണ് ഇവരെ വേർപിരിച്ചത്.
Doctors Remove Arrow Lodged Near Tribal Man’s Heart
We have various options to advertise with us including Events, Advertorials, Banners, Mailers, etc.