മംഗളൂരു: ഐ.എം.എ മംഗളൂരു വിഭാഗം പുതിയ പ്രെസിഡന്റായി ഡോ. രഞ്ജൻ രാമകൃഷ്ണനെ തെരെഞ്ഞെടുത്തു. മംഗളൂരു കസ്തൂർബാ മെഡിക്കൽ കോളേജിലെ (കെ.എം.സി) അനസ്തേശ്യ വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസർ ആണ് ഡോ. രഞ്ജൻ. "ഐ.എം.എ മംഗളൂരു വിഭാഗത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഹെൽത്ത് കെയർ പ്രൊഫഷണലുകൾ എന്ന നിലയിൽ, നമ്മൾ പരസ്പരം കാര്യങ്ങൾ എല്ലാം ഒത്തൊരുമിച്ചു ചെയ്യുകയും പിന്തുണയ്ക്കുകയും വേണം. മംഗളൂരു ഐ.എം.എ നിലവിൽ മികവുറ്റ വിഭാഗം ആണെങ്കിലും അതിനെ മികച്ച പ്രവർത്തനങ്ങളിലൂടെ നമുക്ക് ഒന്ന് കൂടി ഉയരങ്ങളിൽ എത്തിക്കണം." പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഡോ. രഞ്ജന്റെ വാക്കുകൾ. 1964 ൽ ബണ്ട്വാളിലെ കാവൽക്കറ്റിലായിരുന്നു ഡോ. രഞ്ജന്റെ ജനനം. 1988 ൽ മംഗളൂരുവിലെ കെ.എം.സി മെഡിക്കൽ കോളേജിൽ നിന്നുമായിരുന്നു അദ്ദേഹം എം.ബി.ബി.എസ് പൂർത്തിയാക്കിയത്. ശേഷം, 1995 ൽ ഇതേ കോളേജിൽ വെച്ച് തന്നെ അദ്ദേഹം അനസ്തേഷ്യയിൽ എം.ഡിയും പൂർത്തിയാക്കി. നിലവിൽ കെ.എം.സി-ൽ അനസ്തേഷ്യ വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസർ ആയ അദ്ദേഹം ഇതിനു മുൻപ് ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ ഡീൻ ആയി പ്രവർത്തിച്ചിട്ടുണ്ട് (2012 -2013). 2010-2015 കാലഘട്ടത്തിൽ എസ്.ഐ.എം.എസ്-ൽ എച്ച്.ഒ.ഡി ആയും പ്രൊഫസർ ആയും ഡോ. രഞ്ജൻ പ്രവർത്തിച്ചിട്ടുണ്ട്. ഒരു വർഷത്തേക്കാണ് ഡോ. രഞ്ജനെ ഐ.എം.എ മംഗളൂരുവിന്റെ പ്രെസിഡന്റായി നിയമിച്ചത്. ഡോ. രഞ്ജന് പുറമേ, മൂന്ന് പുതിയ അംഗങ്ങളെ കൂടി ഐ.എം.എ മംഗളൂരു തെരഞ്ഞെടുത്തിട്ടുണ്ട്. പുതിയ വൈസ് പ്രെസിഡന്റായി ഡോ. മഹാബലിഷ് ഷെട്ടിയെയും സെക്രെട്ടെറിയായി ഡോ. അവിൻ ബി.ആർ ആൽവയെയും ട്രെഷററായി ഡോ. പ്രശാന്തയെയും ആണ് നിയമിച്ചത്.
Mumbai: Fortis Hospital Mulund has introduced the 'Movement Disorder & DBS Clinic,' a cutting-edge facility specializing in treating various movement disorders like Dystonia, Tremors, Hemifacial Spasm, and Ataxia. Dr. Gurneet Singh Sawhney, Senior Consultant-Neuro and Spine Surgery, along with Dr. Vishal Beri, Facility Director, inaugurated the unit in the presence of successfully treated patients.
Dr. Vilas Dangre: The Healer Behind PM Modi’s Voice Wins Padma Shri
ഇൻഡോർ (മധ്യ പ്രദേശ്): മെഡിക്കൽ വിവരങ്ങൾ മറച്ചു വെച്ചതിന് എം.ജി.എം മെഡിക്കൽ കോളേജ് ആശപത്രിയിൽ വെച്ച് എച്ച്.ഐ.വി ബാധിതനായ രോഗിയെ തുടർച്ചയായി തല്ലിയതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജൂനിയർ ഡോക്ടർ ആകാശ് കൗശൽ അപകടനില തരണം ചെയ്തു.
ജയ്പൂർ: കഴിഞ്ഞ ആഴ്ച്ച ജയ്പൂരിലെ സവായ് മാൻസിംഗ് (എസ്.എം.എസ്) മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഡ്യൂട്ടിക്കിടെ അനസ്തേഷ്യ കുത്തി വെച്ച് ലേഡി ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൻ്റെ ഞെട്ടൽ മാറുന്നതിന് മുൻപ് ജയ്പൂർ നഗരത്തെ നടുക്കിക്കൊണ്ട് മറ്റൊരു ലേഡി ഡോക്ടർ (29) കൂടി ആത്മഹത്യക്ക് ശ്രമിച്ചു.
റായ്ച്ചൂർ: കർണാടകയിൽ ഡോക്ടർക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഗൈനക്കോളജിസ്റ്റ് ആയ ഡോ. ജയപ്രകാശ് പാട്ടിൽ തൻ്റെ കാറിൽ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ബൈക്കിൽ വന്ന അജ്ഞാതരായ മാസ്ക് ധരിച്ച രണ്ടു പേർ ഡോക്ടറുടെ കാറിനെ പിന്തുടർന്നതും ശേഷം രണ്ടു തവണ ഡോക്ടർക്ക് നേരെ വെടിയുതിർത്തതും.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.